നിലമ്പൂർ പൂക്കോട്ടുംപാടം എന്ന സ്ഥലത്ത് നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ മലയൻ അലവി പങ്കുവയ്ക്കുന്നു. ഞാനൊരു സാധാരണ കുടുംബത്തിൽ ജനിച്ചു, കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്നയാളാണ്. പിന്നീട് വിദേശത്തേക്ക് പോയി. ബിസിനസ് മേഖലയിൽ സജീവമായി. പതിയെ ജീവിതം പച്ചപിടിച്ചു. നാട്ടിലെത്തുമ്പോൾ കുടുംബമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ പൂക്കോട്ടുംപാടം എന്ന സ്ഥലത്ത് നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ മലയൻ അലവി പങ്കുവയ്ക്കുന്നു.

ഞാനൊരു സാധാരണ കുടുംബത്തിൽ ജനിച്ചു, കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്നയാളാണ്. പിന്നീട് വിദേശത്തേക്ക് പോയി. ബിസിനസ് മേഖലയിൽ സജീവമായി. പതിയെ ജീവിതം പച്ചപിടിച്ചു. നാട്ടിലെത്തുമ്പോൾ ടൗണിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 20 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം കുറച്ചുകൂടി പച്ചപ്പും സ്വസ്ഥതയുമുള്ള ഒരിടത്ത് വീട് വയ്ക്കണം എന്ന ആഗ്രഹമാണ് ഈ വീടിനു കാരണമായത്.

ADVERTISEMENT

ദാറുസലാം എന്നാണ് ഞങ്ങളുടെ പുതിയ വീടിന്റെ പേര്. പരിപാലനവും കുടുംബാന്തരീക്ഷവും കണക്കിലെടുത്ത് ഒരുനില മതിയെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് കൊളോണിയൽ ശൈലി തിരഞ്ഞെടുത്തത്.

റോഡിൽ നിന്നും അൽപം ഉയർന്ന പ്ലോട്ടാണ്. ഭൂമിയുടെ സ്വാഭാവിക നിലനിർത്തിയാണ് വീട് പണിതത്. മണ്ണിടിച്ചു നിരത്തുകയൊന്നും ചെയ്തില്ല. മെറ്റൽ+ സിഎൻസി ഡിസൈൻ ചെയ്ത ഗെയ്റ്റാണ് വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നത്. ഒരു ചെറിയ കയറ്റം കയറി വേണം വീട്ടിലേക്കെത്താൻ.

മുറ്റം മഴവെള്ളം ഭൂമിയിൽ ഇറങ്ങുംവിധം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചൊരുക്കി. വീടുപോലെ ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകി. ഒരു വാട്ടർബോഡി, വൈകുന്നേരങ്ങൾ ചെലവഴിക്കാൻ സിറ്റിങ് സ്‌പേസ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കിണർ, സീറ്റിങ് എന്നിവ മരത്തിന്റെ ഡിസൈനിലാണ് നിർമിച്ചത്.

മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്തു ഓടുവിരിക്കുകയായിരുന്നു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 5500 ചതുരശ്രയടിയിൽ ഒരുക്കിയത്. പോർച്ചും ജനറേറ്റർ റൂമും സ്ട്രക്ച്ചറിൽ നിന്നും മാറ്റിനൽകി. 

ADVERTISEMENT

തുറസായ നയത്തിലാണ് അകത്തളങ്ങൾ. എന്നാൽ സ്വകാര്യത വേണ്ടിടത്ത് അത് കൊടുക്കുകയും ചെയ്തു. ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ മുഴുവൻ ഇന്തോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്.

പ്രധാനവാതിൽ തുറന്നാൽ നേരെ കാഴ്ച പതിയുക കോർട്യാർഡിലേക്കാണ്. ഇവിടെ ഇരിപ്പിടസൗകര്യം ഒരുക്കി. അകത്തേക്ക് കയറുമ്പോൾ ആദ്യം സ്വകാര്യതയോടെ ഫോർമൽ ലിവിങ് വിന്യസിച്ചു. ഇവിടെ നിന്നും ഹാളിലേക്ക് പ്രവേശിക്കാം. ഇവിടെ ഡൈനിങ്, ഫാമിലി ലിവിങ്, കോർട്യാർഡ് എന്നിവ വരുന്നു.

വീട്ടിലെ ഓരോ അംഗത്തിന്റെയും താൽപര്യങ്ങൾ ചോദിച്ചറിഞ്ഞാണ് അവർക്കുള്ളത് കിടപ്പുമുറികൾ ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ സജ്ജീകരിച്ചു.

മൾട്ടിവുഡ്+ പിവിസി ഷീറ്റ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റ്. ഭാര്യയുടെ  ഇഷ്ടത്തിനാണ് കിച്ചൻ ഒരുക്കിയത്. അങ്ങനെയാണ് റെഡ്+ ഗ്രേ തീം കിച്ചന് ലഭിച്ചത്.

ADVERTISEMENT

മേൽക്കൂരയിൽ സോളർ പാനലുകളും വച്ചിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ വൈദ്യുതിയുടെ നല്ലൊരു പങ്ക് ഇതിലൂടെ ലഭിക്കും. കുന്നിൻപ്രദേശമായതിനാൽ മിന്നൽ രക്ഷാകവചവും വീടിനുമുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

ട്രസ് വർക്ക് ചെയ്തതുകൊണ്ട് മുകൾനിലയിൽ അധികമായി നല്ലൊരു അറ്റിക് സ്‌പേസ് ലഭിച്ചിട്ടുണ്ട്. എനിക്ക് മൂന്നു മക്കളാണ്. മൂത്ത മകൾക്ക് പെയിന്റിങ്ങിൽ ഒക്കെ താൽപര്യമുണ്ട്. അവൾക്കായി ഒരു ആർട്ട് ഗ്യാലറി അറ്റിക് സ്‌പേസിൽ ഒരുക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Project facts

Location- Pookkottumpadam, Nilambur

Area- 5500 SFT

Owner- Malayan Alavi

Plan & Construction- Rajesh

Bhavanam Constructions

Interior Design- Subin, Vipin

Aavishkar designers, Nilambur

Mob- 8281777569

Y.C- Jan, 2021

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Colonial  Super Cute House Nilambur Plan