കാലടിക്കടുത്ത് കാഞ്ഞൂരാണ് പ്രവാസിയായ ജിനു പാപ്പച്ചന്റെയും കുടുംബത്തിന്റെയും പുത്തൻ വീട്. ഇന്നിവിടെ പാലുകാച്ചലാണ്. ഒരു ചെറിയ വീട്ടിൽ ജനിച്ചു വളർന്നു, കടൽ കടന്നു പോയയാളാണ് ജിനു. കടന്നു വന്ന ഓർമകളുടെ സ്മാരകമായ ആ പഴയ വീട് നിലനിർത്തി, അതിനു വശത്തായാണ് ഈ പുതിയ വീട് പണിതത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ട്രക്ചർ പണി അൽപം തുടങ്ങിയ സമയത്താണ്, ഒരു സുഹൃത്ത് വഴി ജിനു, ഡിസൈനർ ഷിന്റോയെ പരിചയപ്പെടുന്നത്. ഷിന്റോയുടെ മുൻവർക്കുകൾ കണ്ടിഷ്ടമായി അങ്ങനെ പണി അദ്ദേഹത്തെ എൽപിക്കുകയായിരുന്നു. സ്ട്രക്ചറിലും പ്ലാനിലും അകത്തളങ്ങളിലും ഭേദഗതികൾ വരുത്തിയാണ് ഷിന്റോ വീടുപണി ഏറ്റെടുത്ത് പൂർത്തിയാക്കിയത്.

ADVERTISEMENT

യൂറോപ്യൻ വീടുകളെ അനുസ്മരിപ്പിക്കുന്ന എലിവേഷനാണ് വീടിനുള്ളത്. മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്താണ് ഓടുവിരിച്ചത്. ഇതുവഴി രണ്ടു ഗുണങ്ങളുണ്ട്. ഒന്ന് മേൽക്കൂരയ്ക്ക് താഴെ അറ്റിക് സ്‌പേസ് ലഭിച്ചു. ഇത് മൾട്ടി യൂട്ടിലിറ്റി സ്‌പേസായി ഉപയോഗിക്കാം. രണ്ട്,  മേൽക്കൂരയിൽ നിന്നുള്ള ചൂട് നേരിട്ടു അകത്തേക്കു കടക്കാത്തതുണ്ട് ഉള്ളിൽ ചൂടും കുറയുന്നു. വൈറ്റ്, ഗ്രേ, ബ്ലൂ നിറങ്ങളിലുള്ള ഓടുകളാണ് മേൽക്കൂരയ്ക്ക് ചാരുത പകരുന്നത്.

അകത്തളങ്ങൾ കന്റെംപ്രറി ശൈലിയിലൊരുക്കി. പോർച്ച്,സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ,അപ്പർ ലിവിങ്, ബാൽക്കണി, കവേർഡ് ടെറസ് എന്നിവയാണ് 3600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഇറ്റാലിയൻ മാർബിൾ ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്.

ഫർണിച്ചറുകൾ അകത്തളങ്ങളുമായി ഇഴുകിച്ചേരുന്നതിന്റെ രഹസ്യം കസ്റ്റമൈസേഷനാണ്. പ്ലൈവുഡ്, വെനീർ എന്നിവയാണ് ഫർണിഷിങ്, പാനലിങ് തുടങ്ങിയവയ്ക്ക് ഉപയോഗിച്ചത്. അകത്തളത്തിൽ പലയിടത്തായുള്ള ഹൈലൈറ്റർ ഭിത്തികളിൽ ഗോൾഡൻ  മെറ്റാലിക് ഫിനിഷുള്ള പെയിന്റ് കാണാം.

ഡൈനിങ്ങിൽ നിന്നും പുറത്തെ പാറ്റിയോ സ്‌പേസിലേക്കിറങ്ങാം. വീട്ടിൽ ഒത്തുചേരലുകൾക്കും മറ്റും വേദിയാകാൻ പറ്റിയയിടമാണിത്.

ADVERTISEMENT

പാൻട്രി കിച്ചനും വർക്കിങ് കിച്ചനും പ്രത്യേകമുണ്ട്. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണുള്ളത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് യൂണിറ്റ് എന്നിവ മുറികളിൽ സജ്ജം.

ഗൾഫ് മലയാളികൾ എന്നായാലും നാട്ടിലേക്ക്  മടങ്ങി എത്തേണ്ടവരാണ്. അന്യനാട്ടിലെ തന്റെ ദീർഘവർഷങ്ങളുടെ അധ്വാനത്തിന്റെ പ്രതീകമായി നാട്ടിലെ വീട് മാറണം എന്ന വീട്ടുകാരന്റെ തികച്ചും സ്വകാര്യമായ ആഗ്രഹവും നാളെ ഇവിടെ നിറവേറ്റപ്പെടുകയാണ്..

ADVERTISEMENT

‌Project Facts

Location- Kanjoor, Kaladi

Plot- 23 cents

Area- 3600 SFT

Owner- Jinu Pappachan

Plan & Elevation- Antu Paulose

Designer- Shinto Varghese 

Concept Design Studio, Ernakulam 

Ph- +914844864633

Y.C- Feb 2021

English Summary- Kerala Housewarming; Kerala Home Tour, Plans