ട്രാക്കിലെ തീപ്പൊരിയാണ് ജിൻസൺ ജോൺസൺ എന്ന യുവാവ്. കായികകേരളത്തെ ലോകഭൂപടത്തിൽ പ്രതിനിധാനം ചെയ്യാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞു. ഏഷ്യൻ ഗെയിംസ്, കോമൺവെൽത് ഗെയിംസ് എന്നിവയിൽ മെഡലുകൾ, 2016 സമ്മർ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മാറ്റുരയ്ക്കുക തുടങ്ങി പൊൻതൂവലുകൾ ഏറെയുണ്ട് ജിൻസന്റെ തൊപ്പിയിൽ. കായിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രാക്കിലെ തീപ്പൊരിയാണ്  ജിൻസൺ ജോൺസൺ എന്ന യുവാവ്. കായികകേരളത്തെ ലോകഭൂപടത്തിൽ പ്രതിനിധാനം ചെയ്യാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞു. ഏഷ്യൻ ഗെയിംസ്, കോമൺവെൽത് ഗെയിംസ് എന്നിവയിൽ മെഡലുകൾ, 2016 സമ്മർ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മാറ്റുരയ്ക്കുക തുടങ്ങി പൊൻതൂവലുകൾ ഏറെയുണ്ട് ജിൻസന്റെ തൊപ്പിയിൽ.  കായിക രംഗത്തെ സംഭാവനകൾക്കുള്ള അംഗീകാരമായി രാജ്യം അർജുന അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.

കോഴിക്കോട് ചക്കിട്ടപ്പാറയാണ് ജിൻസന്റെ സ്വദേശം. ഏറെക്കാലത്തെ ഒരു സ്വപ്നം നാട്ടിൽ സഫലമായ സന്തോഷത്തിലാണ് ഇപ്പോൾ കുടുംബം. ജിൻസൺ ആഗ്രഹിച്ച പോലെ നല്ലൊരു വീട് നാട്ടിൽ ഇവർക്കായി ഒരുങ്ങി. അയൽക്കാരൻ കൂടിയായ ഡിസൈനർ ജിൻഷോയാണ് അകത്തളങ്ങൾ ഒരുക്കിയത്.

ADVERTISEMENT

വീടിനെക്കുറിച്ച് ജിൻസൺ പറയുന്നതിങ്ങനെ- ഞാനിപ്പോൾ ആർമിയിൽ നായിബ് സുബേദാർ റാങ്കിൽ ജോലി ചെയ്യുന്നു. ഹൈദരാബാദിലാണ് ജോലി. അതിനാൽ വീടുപണി സമയത്തൊന്നും ഞാൻ സ്ഥലത്തില്ലായിരുന്നു. വാട്സ്ആപ് വഴിയാണ് പണികൾ എല്ലാം വിലയിരുത്തിയത്. പിന്നീട് പണി തീരാറായ സമയത്താണ് ഞാൻ നാട്ടിലെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു എന്റെ വിവാഹം. ഭാര്യ ലക്ഷ്മി, ഹോമിയോ ഡോക്ടറാണ്. 

എനിക്ക് വീട്ടിൽ ആകെയുണ്ടായിരുന്ന ഒരു ഡിമാൻഡ്, എനിക്ക് കിട്ടിയ പുരസ്‌കാരങ്ങൾ ഒക്കെ ആദരവോടെ സൂക്ഷിക്കാൻ കഴിയുന്ന ഇടങ്ങൾ ഉണ്ടാകണം എന്നതാണ്. അത് ഏറ്റവും വ്യത്യസ്തമായി ഒരുക്കിത്തന്നിട്ടുണ്ട്. ചില്ലലമാരയിൽ വച്ച് പൂട്ടാതെ, അവയെ കാണാനും സ്പർശിക്കാനും കഴിയുംവിധമാണ് ഷെൽഫുകൾ നിർമിച്ചത്. പി.ടി ഉഷയടക്കം മുൻകായിക താരങ്ങൾ പലരും വീട്ടിൽ വന്നിരുന്നു. അവർക്കെല്ലാം  വീട്ടിൽ ഏറ്റവും ഇഷ്ടമായതും ഈ മെഡൽ ഡിസ്പ്ലെ ഏരിയകളാണ്. ജിൻസൺ പറയുന്നു.

തൂവെള്ള നിറത്തിൽ മോഡേൺ- കന്റെംപ്രറി ശൈലിയിലാണ് വീടൊരുക്കിയത്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.  

ഫർണിച്ചറുകൾ എല്ലാം അകത്തളങ്ങളോട് ചേരുംവിധം പ്രത്യേകം നിർമിച്ചെടുത്തവയാണ്. നിലത്ത് ഗ്രാനൈറ്റ് വിരിച്ചു. വെനീർ ഫിനിഷിലാണ് ഫർണിഷിങ്, പാനലിങ് എന്നിവ.

ADVERTISEMENT

താഴെ രണ്ടും  മുകളിൽ മൂന്നും കിടപ്പുമുറികളാണുള്ളത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ കൊടുത്തു.

ക്രിസ്റ്റൽ ഗ്ലാസ് ഫിനിഷിൽ കിച്ചൻ ക്യാബിനറ്റുകൾ ഒരുക്കി.. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

ചുരുക്കത്തിൽ ഏറെക്കാലത്തെ സ്വപ്നമായ വീട് സഫലമായതിൽ ജിൻസണും കുടുംബവും ഹാപ്പി. ഇപ്പോൾ അടുത്ത കായികമേളയ്‌ക്കുള്ള തയാറെടുപ്പിലാണ് കേരളത്തിന്റെ ഈ അഭിമാനതാരം.

ADVERTISEMENT

Project facts

Location- Chakkittappara, Calicut

Ploot- 8 cent

Area- 3100 SFT

Owner- Jinson Johnson

Structure- Jiju

Designer- Jinsho 

Adoria, Calicut

Mob- 8606445566

Y.C- 2019

ചിത്രങ്ങൾ- അജീബ് കോമാച്ചി

English Summary- Athlete Jinson Johnson New House in Calicut; Veedu Magazine Malayalam