പാലക്കാട് ജില്ലയിലെ കണ്ണാടിയിലാണ് ദന്തഡോക്ടർമാരായ മധുവിന്റെയും ദിവ്യയുടെയും പുതിയ വീട്. കൊളോണിയൽ ശൈലിയുടെ വ്യത്യസ്ത ഭംഗിയാണ് ഈ വീടിന്റെ മുഖമുദ്ര. സെറാമിക് റൂഫ് ടൈൽ വിരിച്ച ചരിഞ്ഞ മേൽക്കൂരകളും കൊളോണിയൽ ശൈലിയുടെ ചിഹ്നമായ ഡോർമർ ജനാലകളും പുറംകാഴ്ചയ്ക്ക് മിഴിവ് പകരുന്നു. വീടിന്റെ ഭംഗി റോഡിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ജില്ലയിലെ കണ്ണാടിയിലാണ് ദന്തഡോക്ടർമാരായ മധുവിന്റെയും ദിവ്യയുടെയും പുതിയ വീട്. കൊളോണിയൽ ശൈലിയുടെ വ്യത്യസ്ത ഭംഗിയാണ് ഈ വീടിന്റെ മുഖമുദ്ര. സെറാമിക് റൂഫ് ടൈൽ വിരിച്ച ചരിഞ്ഞ മേൽക്കൂരകളും കൊളോണിയൽ ശൈലിയുടെ ചിഹ്നമായ ഡോർമർ ജനാലകളും പുറംകാഴ്ചയ്ക്ക് മിഴിവ് പകരുന്നു.

വീടിന്റെ ഭംഗി റോഡിൽ നിന്നും നന്നായി ആസ്വദിക്കാൻ പാകത്തിൽ പിന്നിലേക്കിറക്കിയാണ് പണിതത്. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി. ഡിറ്റാച്ഡ് ശൈലിയിൽ ജിഐ ഫ്രയിമിൽ ജിഐ ഷീറ്റ് വിരിച്ചൊരുക്കിയ കാർ പോർച്ച് പുറംകാഴ്ചയ്ക്ക് കൗതുകം കൂട്ടുന്നു. കാർ പോർച്ചിനെ ലാൻഡ്സ്കേപ്പിന്റെ കൂടെ ഭാഗമാക്കി മാറ്റിയത് കൗതുകകരമാണ്. ഇതിനോടുചേർന്ന്  ഗാർഡൻ സീറ്റിങ്ങും  കൊടുത്തിട്ടുണ്ട്. കൂടാതെ ഉദ്യാനത്തിലെ പുൽത്തകിടിയിൽ കോൺക്രീറ്റിൽ നിർമിച്ച ബുദ്ധശിരസും പോസിറ്റിവിറ്റി നിറയ്ക്കുന്നു.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ലൈബ്രറി, സ്വിമ്മിങ് പൂൾ എന്നിവയാണ് 2000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. അകത്തളങ്ങൾ മിനിമൽ നയത്തിലാണ്. കടുംനിറങ്ങളും ഹെവി പാനലിങ്ങും മറ്റും ഒഴിവാക്കി. കാറ്റിനും നാച്ചുറൽ ലൈറ്റിനും മുൻഗണന കൊടുത്താണ് വീടിന്റെ രൂപകൽപന. ഇത് അകത്തേക്ക് കയറുമ്പോൾ ബോധ്യമാകും. 

പലതരം ജാലകങ്ങളുടെ സമ്മേളനമാണ് ഉള്ളിൽ. മേൽക്കൂരയിലെ ഡോർമർ ജനാലകൾ, കിടപ്പുമുറികളിൽ ഫ്രഞ്ച് വിൻഡോ, ഭിത്തി മുഴുവൻ നിറയുന്ന ടെറാക്കോട്ട ജാളി ഓപ്പണിങ്ങുകൾ, പർഗോള സ്‌കൈലൈറ്റ്.. ഇവയെല്ലാം ഉള്ളിൽ സ്വാഭാവിക പ്രകാശം നിറയ്ക്കുന്നു.  വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. ഇടങ്ങൾ വേർതിരിക്കാൻ വുഡൻ ഫിനിഷ്ഡ് ടൈലുകളും ഉപയോഗിച്ചു.

 നീളത്തിലാണ് ഡൈനിങ് ഹാൾ. ഇതിന്റെ ഒരുവശത്തായി സ്വിമ്മിങ് പൂളിലേക്ക് തുറക്കുന്ന ഡോർ കം ഗ്ലാസ് വിൻഡോയാണ്. മറുവശത്തായി ഡബിൾ ഹൈറ്റിൽ സ്‌റ്റെയർകേസ്. ജിഐ+ വുഡ് കോംബിനേഷനിലാണ് സ്‌റ്റെയർകേസ്. ഇതിന്റെ വശത്തെ ഭിത്തി മുഴുവനും ടെറാക്കോട്ട ജാളികളാണ്. ഇത് കാറ്റും വെളിച്ചവും ഉള്ളിൽ നിറയ്ക്കുന്നു. ഗോവണിയുടെ താഴെ വാഷ് ഏരിയ കൊടുത്ത് സ്‌പേസ് ഉപയുക്തമാക്കി. ഗോവണി കയറി മുകളിൽ എത്തുമ്പോഴും വശത്തെ ജാളി ഭിത്തിയിലൂടെ വെയിൽവട്ടങ്ങൾ ഉള്ളിൽ നിഴൽചിത്രങ്ങൾ തീർക്കുന്നു.

മാസ്റ്റർബെഡ്‌റൂമിൽ പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന ഡോർമർ വിൻഡോ കാണാം. മറ്റു കിടപ്പുമുറികളിൽ ഇൻബിൽറ്റ് ഇരിപ്പിടമുള്ള ബേ വിൻഡോസും കൊടുത്തിട്ടുണ്ട്. അറ്റാച്ഡ് ബാത്‌റൂം, വാഡ്രോബ് എന്നിവ മുറികളിൽ സജ്ജം.

ADVERTISEMENT

പ്ലൈവുഡ്- ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

പതിവുശൈലികളിൽ നിന്നും കാഴ്ചകൾ കൊണ്ടും അനുഭവം കൊണ്ടും മാറിനിൽക്കണം വീട് എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അത് പതിന്മടങ്ങ് തികവോടെ പൂർത്തിയായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. ഇപ്പോൾ ഈ ഭാഗത്തുകൂടി പോകുന്നവരുടെ ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ് ഈ കൊളോണിയൽ വീട്.  ഇവിടെ എത്തുന്ന സന്ദർശകർക്കും പറയാൻ പ്രശംസാവാക്കുകൾ മാത്രം.

Project facts

ADVERTISEMENT

Location- Kannadi, Palakkad

Plot- 10.5 cent

Area- 2000 SFT

Owner- Dr. Madhu & Dr. Divya

Architect & Interior Design- Sajith Vattappara, Surya Sugunan

Etern Architects, Panampilly Nagar

Mob- 9747100103

Y.C- 2020

English Summary- Colonial House Plans Kerala, Veedu Malayalam Magazine