വീടുപണിയാൻസ്ഥലം വാങ്ങുന്നതിനു മുൻപ് തുടങ്ങുന്നു ഈ കഥ. മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് അനീഷ്, നാട്ടിൽ വീടു പണിയാൻ സ്ഥലം ഒരുപാട് അന്വേഷിച്ചു. ഒടുവിൽ ഒരു 13 സെന്റ് ഒത്തുവന്നു. പക്ഷേ L ആകൃതിയിൽ വീതി കുറഞ്ഞ കുഴപ്പം പിടിച്ച പ്ലോട്ട്. അനീഷ് പല ഡിസൈനർമാരെയും കൊണ്ട് പ്ലോട്ട് കാണാൻ പോയി. ഇവിടെ വീടുപണിയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുപണിയാൻ സ്ഥലം വാങ്ങുന്നതിനു മുൻപ് തുടങ്ങുന്നു ഈ കഥ. മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് അനീഷ്, നാട്ടിൽ വീടു പണിയാൻ സ്ഥലം ഒരുപാട് അന്വേഷിച്ചു. ഒടുവിൽ ഒരു 13 സെന്റ് ഒത്തുവന്നു. പക്ഷേ L ആകൃതിയിൽ വീതി കുറഞ്ഞ കുഴപ്പം പിടിച്ച പ്ലോട്ട്. അനീഷ് പല ഡിസൈനർമാരെയും കൊണ്ട് പ്ലോട്ട് കാണാൻ പോയി. ഇവിടെ വീടുപണിയാൻ ബുദ്ധിമുട്ടാണ്, പ്ലോട്ട് വാങ്ങാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു പലരും കയ്യൊഴിഞ്ഞു. ഒടുവിൽ പൊന്നാനിയിലെ Brick & Stone ഡിസൈനേഴ്സിനെ സമീപിച്ചു. പ്ലോട്ട് പോയിക്കണ്ടു അവർ വീട് പണിതുതരാമെന്ന് വാക്കുകൊടുത്തു. അങ്ങനെ അനീഷ് സ്ഥലം വാങ്ങി. വാക്കുകൊടുത്ത പോലെ മനോഹരമായ വീട് കുറച്ചുമാസങ്ങൾക്കുള്ളിൽ ഇവിടെ ഉയർന്നു. 

പരമ്പരാഗത, മോഡേൺ ശൈലികൾ സമന്വയിപ്പിച്ചാണ് പുറംകാഴ്ച ഒരുക്കിയത്.മേൽക്കൂര ഫ്ലാറ്റായി വാർത്തശേഷം ജിഐ ട്രസ് റൂഫ് ചെയ്ത് ഓടുവിരിക്കുകയായിരുന്നു. ഇരുമേൽക്കൂരയ്ക്കുമിടയിൽ സ്‌പേസ് ഉള്ളതുകൊണ്ട് ചൂട് വീടിനുള്ളിലേക്ക് കടക്കുകയില്ല. അതിനാൽ ഉച്ചസമയത്തും വീടിനുള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.

ADVERTISEMENT

പല തട്ടുകളായി എലിവേഷൻ വിന്യസിച്ചു. ഫ്ലാറ്റ് റൂഫുള്ള ഭാഗത്ത് മഞ്ഞ ടെക്സ്ചർ പെയിന്റ് ചെയ്തു ഭിത്തി ഹൈലൈറ്റ് ചെയ്തത് വീടിന്റെ ഭംഗി വർധിപ്പിക്കുന്നു. കാർ പോർച്ച് കൂടി ഉൾക്കൊള്ളിക്കാൻ ശരിക്കും പ്ലോട്ടിനു വീതിയില്ലായിരുന്നു. അത് പരിഹരിക്കാൻ സ്ലാന്റിങ് ശൈലിയിൽ മേൽക്കൂര കൊടുത്ത് പോർച്ച് ഉൾക്കൊള്ളിച്ചു. ഇത് പുറംകാഴ്ചയിൽ കൗതുകം നിറയ്ക്കുന്ന ഒരു അലങ്കാരമായും മാറുന്നു.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ സ്റ്റഡി ഏരിയ എന്നിവയാണ് 2800 ചതുരശ്രയടിയിൽ വിന്യസിച്ചത്. 

പൊതുവിടങ്ങളിൽ വിട്രിഫൈഡ് ടൈൽ വിരിച്ചു. ഇടങ്ങൾ ഹൈലൈറ്റ് ചെയ്യാൻ വുഡൻ ഫിനിഷ്ഡ് ടൈലുകളും കൊടുത്തിട്ടുണ്ട്.

പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് കോമൺ ഏരിയകളിലെ ഫർണിഷിങ്. ഫർണിച്ചറുകൾ ഇന്റീരിയർ തീമുമായി ചേരുംവിധം കസ്റ്റമൈസ് ചെയ്തു. 

ADVERTISEMENT

വളരെ മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ് ചെയ്തു. ഇതിൽ വുഡൻ ഡിസൈനുകൾ ഒന്നും കൊടുക്കാതെ പ്ലെയിൻ ഫിനിഷിൽ നിലനിർത്തി.

പ്രധാനവാതിൽ തുറന്നു കയറുമ്പോൾ വലതുവശത്തായി സ്വകാര്യത്തോടെ ഗസ്റ്റ് ലിവിങ്. വാതിലിൽ നിന്നും വുഡൻ ടൈൽ വിരിച്ച പാസേജിലൂടെ മറ്റിടങ്ങളെ കണക്ട് ചെയ്തിരിക്കുന്നു. പ്ലോട്ടിന്റെ ആകൃതി അനുസ്മരിപ്പിക്കുന്ന L സീറ്റർ സോഫയാണ് ലിവിങ്ങിൽ കൊടുത്തത്. ഇവിടെ ഭിത്തി പാനൽ ചെയ്ത് ടിവി യൂണിറ്റ് കൊടുത്തു. ഫാമിലി ലിവിങ് പ്രത്യേകമായി വേർതിരിച്ചിട്ടില്ല എങ്കിലും സ്‌റ്റെയറിന്റെ താഴെയുള്ള സ്‌പേസിൽ ഒരു സോഫ കൊടുത്തു സ്ഥലം ഉപയുക്തമാക്കിയിട്ടുണ്ട്.

സ്‌റ്റെയർകേസാണ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം. ഡെഡ് സ്‌പേസ് പരമാവധി കുറച്ചാണ് ഇതിന്റെ നിർമാണം. ജിഐ കൊണ്ട് ഇൻഡസ്ട്രിയൽ വർക്ക് ചെയ്താണ് ഇത് നിർമിച്ചത്. കൈവരികൾക്ക് പകരം ജിഐ+ മൈക്ക ഫിനിഷിൽ ഡെക്കറേറ്റീവ് വോൾ കൊടുത്തത് ശ്രദ്ധേയമാണ്.

ഡൈനിങ് ഏരിയ ഡബിൾഹൈറ്റിലാണ്. ഇതിലൂടെകൂടുതൽ ബ്രീത്തിങ് സ്‌പേസും  വിശാലതയും അകത്തളങ്ങൾക്ക് ലഭിക്കുന്നു. കൂടാതെ ഇരുനിലകളും തമ്മിൽ നോട്ടമെത്തുന്നത് വഴി ഒരു കണക്‌ഷൻ ലഭിക്കാനും ഇത് ഉപകരിക്കുന്നു. 

ADVERTISEMENT

മൾട്ടിവുഡ്+മൈക്ക ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു.

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ കൊടുത്തു.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു പാലുകാച്ചൽ. അന്ന് ഡിസൈനർ നൽകിയ ഉറപ്പാണ് ഇന്ന് ഈ വീടിനു നിദാനമായത് എന്ന് വീട്ടുകാർ സ്മരിക്കുന്നു. അല്ലാത്തപക്ഷം ഈ പ്ലോട്ട് തന്നെ കൈവിട്ടുപോകുമായിരുന്നു. പുതിയ വീട്ടിലെ നിമിഷങ്ങൾ ആസ്വദിക്കുകയാണ് ഇപ്പോൾ ഗൃഹനാഥനും കുടുംബവും.

Project facts

Location- Ponnani, Malappuram

Plot- 13 cent

Area- 2800 SFT

Design- Brick & Stone, Ponnani

Mob- 99955 50051

Y.C- Dec 2020

ചിത്രങ്ങൾ- അജീബ് കൊമാച്ചി 

English Summary- Best Kerala Modern House Plan, Veedu Malayalam Magazine