മലപ്പുറം പെരിന്തമണ്ണയിലാണ് ഷൈജൽ മൊയ്‌തുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ലാളിത്യവും സൗകര്യങ്ങളും സമന്വയിക്കുന്ന ഒരു വീട് വേണം എന്ന ആവശ്യമായിരുന്നു വീട്ടുകാർക്ക്. അപ്രകാരമാണ് ആർക്കിടെക്ടുകൾ വീട് രൂപകൽപന ചെയ്തത്. വെറും 6.5 സെന്റ് പ്ലോട്ടിന്റെ പരിമിതിയിലും ധാരാളം മരങ്ങൾ ചുറ്റിലും കാണാം. ലളിതമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം പെരിന്തമണ്ണയിലാണ് ഷൈജൽ മൊയ്‌തുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ലാളിത്യവും സൗകര്യങ്ങളും സമന്വയിക്കുന്ന ഒരു വീട് വേണം എന്ന ആവശ്യമായിരുന്നു വീട്ടുകാർക്ക്. അപ്രകാരമാണ് ആർക്കിടെക്ടുകൾ വീട് രൂപകൽപന ചെയ്തത്. വെറും 6.5 സെന്റ് പ്ലോട്ടിന്റെ പരിമിതിയിലും ധാരാളം മരങ്ങൾ ചുറ്റിലും കാണാം. ലളിതമായ സമകാലിക ശൈലിയിലാണ് പുറംകാഴ്ച. ക്യാന്റിലിവർ മേൽക്കൂരയാണ് ഹൈലൈറ്റ്. സ്റ്റീൽ- HPL ബോർഡ് ഉപയോഗിച്ചാണ് ഈ റൂഫ് നിർമിച്ചത്. മുകളിൽ ഷിംഗിൾസ് വിരിച്ചു.

സിറ്റൗട്ട്,ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ലൈബ്രറി എന്നിവയാണ് 2200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയത് നല്ല വിശാലത സാധ്യമാക്കുന്നു. വിട്രിഫൈഡ് ടൈൽ, ഗ്രാനൈറ്റ് എന്നിവയാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. ലിവിങ്- ഡൈനിങ്-കിച്ചൻ സിംഗിൾ ഹാളിന്റെ ഭാഗമായി വിന്യസിച്ചു. ബുക് ഷെൽഫ് കൊണ്ടാണ് ഹാളിന് വേർതിരിവ് കൊടുത്തത്. 

ADVERTISEMENT

ഡബിൾ ഹൈറ്റിലാണ് ലിവിങ്. അതിനാൽ വിശാലത അനുഭവപ്പെടുന്നു. ഫർണിച്ചർ റെഡിമെയ്ഡായി വാങ്ങി. ബുക് ഷെൽഫ് കൊണ്ടാണ് ഹാളിന് വേർതിരിവ് കൊടുത്തത്. 

റസ്റ്റിക്ക് ഫിനിഷുള്ള കോൺക്രീറ്റ് മേൽക്കൂരയാണ് ഡൈനിങ്-  കിച്ചൻ സ്‌പേസിന്. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊൺമേശയാണ്. ഓപ്പൺ കിച്ചനും ഊണുമേശയ്ക്കുമിടയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകി.  പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

സ്റ്റീൽ ഫ്രയിമിൽ ഗ്രാനൈറ്റ് പാകിയാണ് ഗോവണിപ്പടികൾ. കൈവരികൾ വുഡ്+ ഗ്ലാസ് ഫിനിഷിൽ ഒരുക്കി. ഗോവണിയുടെ താഴെ സ്റ്റോറേജ് സ്‌പേസ് വേർതിരിച്ചു സ്ഥലം ഉപയുക്തമാക്കി. ഗോവണിയുടെ ഡബിൾഹൈറ്റ് റൂഫിൽ സ്‌കൈലൈറ്റുണ്ട്. കൂടാതെ ആദ്യ ലാൻഡിങ് ഭിത്തിയിൽ വലിയ ജനാലയും കൊടുത്തു. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലെത്തും.

സൗകര്യത്തികവോടെയാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, റീഡിങ് ടേബിൾ എന്നിവയെല്ലാം മുറികളിൽ ഹാജരുണ്ട്.

ADVERTISEMENT

ചുരുക്കത്തിൽ നിർമാണത്തിൽ ഉടനീളം പിന്തുർന്ന മിതത്വവും എന്നാൽ വിട്ടുവീഴ്ചയില്ലാത്ത   സൗകര്യങ്ങളുമാണ് ഈ വീടിനെ വ്യത്യസ്ത അനുഭവമാക്കിമാറ്റുന്നത്.

Project facts

Location- Perinthalmanna, Malappuram

ADVERTISEMENT

Plot- 6.5 cent

Area- 2200 SFT

Owner- Shyjal Moidu

Architect/ Interior Design- Muhammed Faris, Mohammed Fazil

Cognition Design Studio, Malappuram

Mob- 9048671681, 9567892276

Y.C- 2020

English Summary- Minimalistic House Plans Kerala; Veedu Malayalam