തിരുവനന്തപുരം കുറവങ്കോണത്താണ് ജോർജിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലിക ശൈലിയിലാണ് എലിവേഷൻ. പുറംകാഴ്ചയെ സപ്പോർട്ട് ചെയ്യുംവിധം ചുറ്റുമതിലും ഗേറ്റും നിർമിച്ചു.

തിരുവനന്തപുരം കുറവങ്കോണത്താണ് ജോർജിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലിക ശൈലിയിലാണ് എലിവേഷൻ. പുറംകാഴ്ചയെ സപ്പോർട്ട് ചെയ്യുംവിധം ചുറ്റുമതിലും ഗേറ്റും നിർമിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം കുറവങ്കോണത്താണ് ജോർജിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലിക ശൈലിയിലാണ് എലിവേഷൻ. പുറംകാഴ്ചയെ സപ്പോർട്ട് ചെയ്യുംവിധം ചുറ്റുമതിലും ഗേറ്റും നിർമിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം കുറവങ്കോണത്താണ് ജോർജിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലിക ശൈലിയിലാണ് എലിവേഷൻ. പുറംകാഴ്ചയെ സപ്പോർട്ട് ചെയ്യുംവിധം ചുറ്റുമതിലും ഗേറ്റും നിർമിച്ചു.  ചതുരാകൃതിയിലുള്ള എലിവേഷനിൽ ക്ലാഡിങ്, സിഎൻസി, സിമന്റ് വർക്കുകൾ കൊടുത്തു.

 

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ടു കിടപ്പുമുറികൾ, അടുക്കള, വർക്കേരിയ എന്നിവ താഴത്തെ നിലയിൽ വരുന്നു. അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവ മുകൾനിലയിൽ വരുന്നു. മൊത്തം 3230 ചതുരശ്രയടിയാണ് വിസ്തീർണം.

 

രണ്ടിലധികം കാറുകൾ പാർക്ക് ചെയ്യാൻപാകത്തിലാണ് പോർച്ച് നിർമിച്ചത്. പ്രധാനവാതിൽ തുറന്നാൽ ഫോയറാണ്. ഇതിന്റെ ഇടതുവശത്തായി ഗസ്റ്റ് ലിവിങ് വിന്യസിച്ചു. വലതുവശത്തായി ഫാമിലി ലിവിങ്- ഡൈനിങ് എന്നിവ വരുന്ന ഹാൾ ക്രമീകരിച്ചു. ഡ്രോയിങ് റൂമിനും ഡൈനിങ്ങിനുമിടയിൽ നൽകിയ സിഎൻസി പാർടീഷനാണ് ഹൈലൈറ്റ്. 

 

ADVERTISEMENT

സ്‌റ്റെയറിന്റെ താഴെ ഒരു കോർട്യാർഡ് കൊടുത്ത്  ഇൻഡോർ പ്ലാന്റുകൾ വഴി ഹരിതാഭ നിറച്ചു. സ്‌റ്റെയറിന്റെ വശത്തെ ഭിത്തിയിൽ ക്ലാഡിങ് പതിച്ചു ഹൈലൈറ്റ് ചെയ്തു. സ്‌റ്റെയർ ഉൾപ്പെടുന്ന ഭാഗം ഡബിൾഹൈറ്റിലാണ്.

 

തേക്ക്, വെനീർ ഫിനിഷിലാണ് അകത്തളങ്ങൾ പ്രൗഢി നിറയ്ക്കുന്നത്. ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും അകത്തളം കമനീയമാക്കുന്നു. 80/ 160 വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്.

 

ADVERTISEMENT

8 പേർക്കിരിക്കാവുന്ന ഒരു ഹോംതിയറ്ററും മുകൾനിലയിലുണ്ട്. ബാൽക്കണിയിൽ ഇരുന്നാൽ ചുറ്റുമുള്ള കാഴ്ചകളും കാറ്റും വെയിലും ആസ്വദിക്കാം.

 

 

വിശാലതയ്ക്കും സ്‌റ്റോറേജിനും പ്രാധാന്യം കൊടുത്ത് കിടപ്പുമുറികൾ സജ്ജീകരിച്ചു. അറ്റാച്ഡ് ബാത്റൂം , വാഡ്രോബ്, ഡ്രസിങ് സ്‌പേസ് വേർതിരിച്ചു. വലിയ ജാലകങ്ങൾ കാറ്റും വെളിച്ചവും മുറികളിൽ എത്തിക്കുന്നു.

 

ഗ്രേ കളർ തീമിലാണ് കിച്ചൻ. ഷോ കിച്ചൻ, വർക്കിങ് കിച്ചൻ, സെർവന്റ്സ് റൂം എന്നിവ ഇവിടെയുണ്ട്. 

പ്ലൈവുഡ്+ ഗ്ലാസ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ആർട്ടിഫിഷ്യൽ ഗ്രാനൈറ്റ് വിരിച്ചു. ചുരുക്കത്തിൽ പുറംകാഴ്ചയിൽ തോന്നുന്ന മതിപ്പ് ഉള്ളിലും നിലനിർത്താൻ കഴിഞ്ഞതാണ് ഈ വീടിനെ വേറിട്ട ഒരു കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

  

 

Project facts

Location- Kuravankonam, Trivandrum

Plot- 8.5 cent

Area- 3230 SFT

Owner- George, Meenu

Design- Radhakrishnan

SDC Architects, Trivandrum

Mob- 9447206623

Y.C- 2021

English Summary- Small Plot House Plan Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT