സ്ക്വയർഫീറ്റിന് രണ്ടായിരം രൂപയ്ക്കു പണി തീർക്കണം എന്നു ആഗ്രഹിക്കുന്നവർക്ക് മാതൃക ആകാവുന്ന ഒരു പ്ലാൻ ആണ് ഇത്.1850 സ്ക്വയർഫീറ്റിൽ പണിതിരിക്കുന്ന ഈ വീട് മീനു എഡ്വിൻറെയും കുടുംബത്തിന്റെയും ആണ്. കന്റംപ്രററി ശൈലി ആണ് വീടിന്റെ ആകെ ഭംഗി. വെറും 4 സെൻറ്‌ പ്ലോട്ടിലാണ് ഈ വീട് പണിതിരിക്കുന്നത്. ഒരു കുടുംബത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ക്വയർഫീറ്റിന് രണ്ടായിരം രൂപയ്ക്കു പണി തീർക്കണം എന്നു ആഗ്രഹിക്കുന്നവർക്ക് മാതൃക ആക്കാവുന്ന ഒരു പ്ലാൻ ആണ് ഇത്.1850  സ്ക്വയർഫീറ്റിൽ പണിതിരിക്കുന്ന ഈ വീട് മീനു എഡ്വിന്റെയും കുടുംബത്തിന്റെയും ആണ്. വെറും 4 സെൻറ്‌ പ്ലോട്ടിലാണ് ഈ വീട് പണിതിരിക്കുന്നത്. കന്റംപ്രററി ശൈലിയാണ് വീടിന്റെ ആകെ ഭംഗി. ഒരു കുടുംബത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി  ഈ വീട് ഡിസൈൻ ചെയ്തത് ഡെല്ലാർക്ക് ആർക്കിടെക്ട്സിലെ ലിൻസൺ ജോളി ആണ്.

പോർച്ച്, സിറ്റൗട് , ലിവിങ് , ഡൈനിങ്, പാറ്റിയോ, അറ്റാച്ചഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമുകൾ, കിച്ചൻ, വർക്ക്‌ ഏരിയ എന്നിങ്ങനെ താഴെ നിലയിലും, ഒരു ബെഡ്‌റൂം, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിങ്ങനെ മുകൾ നിലയിലുമായിട്ടാണ് സൗകര്യങ്ങൾ കൊടുത്തിട്ടുള്ളത്.

ADVERTISEMENT

ഉള്ള സ്പേസിനെ വളരെ ചിട്ടയോടെയും ഭംഗിയോടെയും ഒരുക്കിയപ്പോൾ ഓരോ സ്‌പേസും മനോഹരമായി. ആവശ്യമില്ലാത്ത അലങ്കാരങ്ങൾക്കൊന്നും എവിടെയും സ്ഥാനം കൊടുത്തിട്ടില്ല എന്നതാണ് ഹൈലൈറ്റ്. മിനിമലിസം ആശയത്തെ അന്വർഥമാക്കിയാണ് അകത്തളങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

ഷീറ്റ് ഇട്ടാണ് കാർപോർച്ച് നിർമിച്ചത്. അകത്തളത്തിൽ എത്തിയാൽ ലിവിങ്ങിൽ ഇട്ടിരിക്കുന്ന കസ്റ്റംമെയ്ഡ് ഫർണിച്ചർ ആണ് ഭംഗി . സിമ്പിൾ ഫോം പിന്തുടർന്നാണ് ബാക്കി എല്ലാ സ്‌പേസും ഇവിടെ ചിട്ടപ്പെടുത്തിയത്. ഡൈനിങ് സ്‌പേസിലേക്കു എത്തിയാൽ റസ്റ്റിക് ഭംഗി തരുന്ന ഡൈനിങ് ഫർണിച്ചറാണ് ഇട്ടിട്ടുള്ളത്. ഫ്ലോറിങ്ങിലും റസ്‌റ്റിക്‌ ടൈൽ വിരിച്ചു.

ഡൈനിങ്ങ് കം കിച്ചൻ ആണ്. കുറഞ്ഞ സ്‌പേസിൽ ആണ് കിച്ചൻ ഡിസൈൻ. കിച്ചൻ കൗണ്ടർ ടോപ്പിന് ബ്ലാക് ഗ്രാനൈറ്റും , പാൻട്രി ടേബിൾ ടോപ്പിനു വൈറ്റ് കളർ ടൈലും കൊടുത്തു . ക്യാബിനറ്റുകൾക്കു പ്ലൈവുഡിൽ മൈക്ക ലാമിനേഷൻ കൊടുത്തു. സ്റ്റോറേജ് സ്‌പേസുകൾ ആവശ്യത്തിന് കിച്ചണിൽ നൽകി .

മുകളിലും താഴെയുമായി നൽകിയ മൂന്നു ബെഡ്‌റൂമുകളും ലളിതമായി ഒരുക്കി. കുറഞ്ഞ സ്‌പേസിൽ ആണെങ്കിലും വാഡ്രോബ് യുണിറ്റ് ഉൾപ്പെടെ നൽകിയാണ് ബെഡ്‌റൂം ഡിസൈൻ. ഇങ്ങനെ വീട്ടിൽ താമസിക്കുന്നവരുടെ ആവശ്യങ്ങൾ അറിഞ്ഞു, അവരുടെ ബജറ്റിന് ഉള്ളിൽ നിന്ന് കൊണ്ടാണ് ഡിസൈനർ ഇന്റീരിയർ ഉൾപ്പെടെ എല്ലാം പണി തീർത്തു കൊടുത്തത്.

ADVERTISEMENT

Project facts

Location-Koratty, Thrissur

Area-1850 Sqft

Plot- 4 cent

ADVERTISEMENT

Owner- Meenu Edwin

Designer- Linson Jolly 

DelArch Architects & Interiors 

Mob-9072848244