കോഴിക്കോട് കൊടുവള്ളിയിലാണ് പ്രവാസിയായ അബ്ദുൽ സലീമിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഇവിടെ 12 സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കുകയായിരുന്നു. വെട്ടുകല്ല് ഖനനം ചെയ്ത് മുൻവശത്ത് 5 മീറ്ററോളം താഴ്ന്ന പ്ലോട്ടായിരുന്നു ഇത്. പലരും വീട് വയ്ക്കാൻ കൊള്ളില്ല എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു. ഒടുവിൽ ഡിസൈനർമാരായ അബ്ദുൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് കൊടുവള്ളിയിലാണ് പ്രവാസിയായ അബ്ദുൽ സലീമിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഇവിടെ 12 സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കുകയായിരുന്നു. വെട്ടുകല്ല് ഖനനം ചെയ്ത് മുൻവശത്ത് 5 മീറ്ററോളം താഴ്ന്ന പ്ലോട്ടായിരുന്നു ഇത്. പലരും വീട് വയ്ക്കാൻ കൊള്ളില്ല എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു. ഒടുവിൽ ഡിസൈനർമാരായ അബ്ദുൽ ഖാദർ, മുബാഷിർ (C-done designs, Thamarassery) എന്നിവരാണ് ആ ദൗത്യം ഏറ്റെടുത്തത്.

വീതി കുറഞ്ഞ നീളൻ പ്ലോട്ടാണിത്. അതിനാൽ പരമാവധി സ്ഥലഉപയുക്തത ലഭിക്കാൻ ഫ്ലാറ്റ്-ബോക്സ് ആകൃതിയിലാണ് എലിവേഷൻ ഒരുക്കിയത്. സ്വീകരണമുറിയിൽ ഒരു ഗ്ലാസ് ഭിത്തി കൊടുത്തിട്ടുണ്ട്. ഇത് പുറംകാഴ്ചയിലെ അലങ്കാരമായും മാറുന്നുണ്ട്. കാർ പോർച്ച് സ്ട്രക്ചറിൽ നിന്നും മാറ്റി നിർമിച്ചു. ക്യാന്റിലിവർ മാതൃകയിൽ ജിഐ ട്രസ് ചെയ്താണ് ഇത് നിർമിച്ചത്. മുറ്റത്ത് കോട്ട സ്‌റ്റോൺ വിരിച്ചു. പുറംഭിത്തികളിൽ പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തു. ഇത് രാത്രിയിൽ കൺതുറക്കുമ്പോൾ വീടിന്റെ ഭംഗി വർധിക്കുന്നു.

ADVERTISEMENT

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ്  2700 ചതുരശ്രയടിയിൽ നിർമിച്ചത്. പ്രധാന വാതിൽ തുറന്നു പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ സ്വീകരണമുറിയിലേക്കാണ്. ഇരു നിലകളെയും ബന്ധിപ്പിക്കുന്ന കണക്‌ഷൻ സ്‌പേസായും ഇത് വർത്തിക്കുന്നു.  

ഗ്ലാസ് ഭിത്തി വഴി പുറത്തെ കാഴ്ചകൾ കാണാം. വെളിച്ചം നന്നായി അകത്തെത്തുകയും ചെയ്യും. ഗസ്റ്റ് ലിവിങ്ങിൽ വോൾപേപ്പർ ഒട്ടിച്ച ഭിത്തിയിൽ ടിവി യൂണിറ്റ് കൊടുത്തു. ഡൈനിങ് വലിയ ഹാളിന്റെ ഭാഗമാക്കി . അതിനാൽ മധ്യഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ നല്ല വിശാലത  അനുഭവപ്പെടും.

മാർബിളാണ് താഴത്തെ നിലയിൽ നിലത്തുവിരിച്ചത്. മുകൾനിലയിൽ വിട്രിഫൈഡ് ടൈൽ വിരിച്ചു. പ്ലൈവുഡ്+ വെനീർ ഫിനിഷിൽ ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. തേക്കിൻ തടിയുടെ സാന്നിധ്യമാണ് അകത്തളങ്ങൾ പ്രൗഢമാക്കുന്നത്. കോൺക്രീറ്റിനു മുകളിൽ തേക്ക് പൊതിഞ്ഞെടുത്ത സ്‌റ്റെയർകേസാണ് ഹൈലൈറ്റ്. കൈവരിയിൽ ടഫൻഡ് ഗ്ലാസ് വിരിച്ചു. സ്‌റ്റെയറിന്റെ താഴെയായി ഡൈനിങ് ടേബിൾ ക്രമീകരിച്ചു.

താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികൾ ഒരുക്കി. സ്‌റ്റോറേജിന്‌ പ്രാധാന്യം കൊടുത്ത് ഫുൾ ലെങ്ത് വാഡ്രോബുകൾ മുറികളിൽ ഹാജരുണ്ട്. ഹെഡ്‌സൈഡ് ഭിത്തിയിലും സീലിങ്ങിലും വെനീർ ഫിനിഷിൽ ഫോൾസ് സീലിങ്ങും ലൈറ്റുകളും കൊടുത്ത് കമനീയമാക്കി.

ADVERTISEMENT

എസിപി ഷീറ്റ് കൊണ്ടാണ് പാൻട്രിയിലെയും വർക്കേരിയയിലെയും കബോർഡുകൾ നിർമിച്ചത്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു. 

2020 ഫെബ്രുവരിയിൽ പണി പൂർത്തിയായി. മാർച്ചിൽ പാലുകാച്ചൽ പ്ലാൻ ചെയ്തപ്പോഴാണ് കോവിഡ് മഹാമാരിയുടെ ആദ്യ വരവ്. ലോക്ഡൗണും പ്രവാസികൾക്ക് യാത്രാനിയന്ത്രണങ്ങളും ആയതോടെ പാലുകാച്ചൽ അനന്തമായി നീണ്ടു. ഒടുവിൽ ഒരുവർഷത്തിനു ശേഷം, റീപെയിന്റിങ് ഒക്കെ ചെയ്തു മുഖം മിനുക്കിയശേഷം കഴിഞ്ഞ മാർച്ചിലാണ് പാലുകാച്ചൽ നടത്തി താമസമായത്. കാത്തിരിക്കേണ്ടി വന്നെങ്കിലും ആഗ്രഹിച്ച പോലെയൊരു ഭവനം സഫലമായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ വീട്ടുകാർ . 

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

ADVERTISEMENT

Project facts

Location- Koduvalli, Calicut

Plot- 12 cent

Area- 2700 SFT

Owner- Abdul Saleem

Design- Abdul Khader, Mubashir

C-done designs, Thamarassery

Mob- 9539001935

Y.C- 2020 Feb

English Summary- Small Plot House Plans; Covid19 & House Construction Kerala