ഒരു ആർക്കിടെക്ട്, ഏറെ വൈകാരിക സ്മരണകളുള്ള സ്വന്തം കുടുംബവീട് നവീകരിച്ച കഥയാണിത്. 80 വർഷത്തിലധികം പഴക്കമുള്ള, ഒരുപാട് തലമുറകൾ ജീവിച്ച, താൻ ബാല്യകാലം ചെലവഴിച്ച ഗൃഹാതുര സ്മരണകൾ നിറയുന്ന വീട്, ഒരു നിയോഗം പോലെ ആർക്കിടെക്ട് പരിഷ്കരിച്ചെടുത്തു. 'ഹൗസ് ഓഫ് റോസ്' എന്ന പേരിനെ അന്വർഥമാക്കുംവിധം ചൈതന്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ആർക്കിടെക്ട്, ഏറെ വൈകാരിക സ്മരണകളുള്ള സ്വന്തം കുടുംബവീട് നവീകരിച്ച കഥയാണിത്. 80 വർഷത്തിലധികം പഴക്കമുള്ള, ഒരുപാട് തലമുറകൾ ജീവിച്ച, താൻ ബാല്യകാലം ചെലവഴിച്ച ഗൃഹാതുര സ്മരണകൾ നിറയുന്ന വീട്, ഒരു നിയോഗം പോലെ ആർക്കിടെക്ട് പരിഷ്കരിച്ചെടുത്തു. 'ഹൗസ് ഓഫ് റോസ്' എന്ന പേരിനെ അന്വർഥമാക്കുംവിധം ചൈതന്യം ചൊരിഞ്ഞു നിലകൊള്ളുകയാണ് ഇപ്പോൾ പുതിയ വീട്.

ഒരു മൾട്ടി പർപ്പസ് ഇടമായാണ് വീട് ചിട്ടപ്പെടുത്തിയത്. തന്റെ ഓഫിസ് ഇവിടേക്ക് മാറ്റിയതിനൊപ്പം വാടകയ്ക്ക് സത്കാരങ്ങളും ഒത്തുചേരലുകളും നടത്താൻ പാകത്തിനുള്ള സ്‌പേസും പുതുതായി വേർതിരിച്ചു. പൊതുവെ ഔദ്യോഗിക തിരക്കുകൾ കുറഞ്ഞ കോവിഡ് കാലം, ആർക്കിടെക്ട് സിന്ധു ഈ ദൗത്യത്തിനായി മാറ്റിവച്ചു.

ADVERTISEMENT

ഈ വീടിനു ശരിക്കും മൂന്നു മുഖങ്ങളുണ്ട്. മുൻവശത്തു നിന്നും ഒരു കാഴ്ച. വശത്തു നിന്നും നോക്കിയാൽ മറ്റൊരു രൂപം. ഇനി പിൻവശത്താണ് ഹൈലൈറ്റ് ഏരിയ ആയ ബാക്ക് യാർഡ് വേർതിരിച്ചത്. അതിമനോഹരമായ കാഴ്ചയാണ് ഇവിടെ നിന്നും ലഭിക്കുക.

ഒരു ട്രഡീഷണൽ റിസോർട്ടിന്റെ അനുഭവം പ്രദാനം ചെയ്യുന്ന ലാൻഡ്സ്കേപ്പും ഇടങ്ങളുമാണ് ഹൈലൈറ്റ്.  പിൻവശത്തെ സെമി ഓപ്പൺ സ്‌പേസ് ആത്തംകുടി ടൈലുകളുടെ ചാരുതയിലും വോൾ ആർട്ടുകളാലും സമ്പന്നമാണ്.

മൂന്നു ഭാഗങ്ങളായാണ് വീട് വേർതിരിച്ചത്. അതിലാദ്യം ഔട്ടർ കോർട്യാർഡ് വരുന്നു. ഇതിന്റെ ഭാഗമായി ജാപ്പനീസ് പൂന്തോട്ട മാതൃകയിലുള്ള സെൻ ഗാർഡൻ ഒരുക്കി.

സെൻട്രൽ ഏരിയയാണ് രണ്ടാമത്തെ ഭാഗം. സിന്ധു ലോകരാജ്യങ്ങളിൽ യാത്ര പോയപ്പോൾ ശേഖരിച്ച ആർട്ട് വർക്കുകളും ക്യൂരിയോ പീസുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരു കൊച്ചു മ്യൂസിയം തന്നെയാണിത്. സന്ദർശകർക്ക് ഷോ പീസുകൾ വാങ്ങുകയുമാകാം. ഇതിനൊപ്പം ഒരു ആന്റിക് സ്‌പേസ് കൂടി വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ഇതും പല രാജ്യങ്ങളിൽനിന്നും ശേഖരിച്ചവയാണ്.

ADVERTISEMENT

ബാക്കി ഇൻഡോർ സ്‌പേസുകൾ മൂന്നാം ഭാഗത്ത് വേർതിരിച്ചു. ഈ മൂന്നാം സ്‌പേസാണ് മറ്റുള്ളവർക്ക് ദിവസവാടകയ്ക്ക് നൽകുന്നത്.

പഴയ വീടിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെയാണ് നവീകരണം എന്നത് എടുത്തുപറയേണ്ടകാര്യമാണ്. ആദ്യം മാറാല പിടിച്ചു കിടന്ന അകത്തളങ്ങൾ വൃത്തിയാക്കി. ശേഷം പൂർണമായി ദ്രവിച്ച ഭാഗങ്ങളും മുറികളുമെല്ലാം പൊളിച്ചു കളഞ്ഞു. മേൽക്കൂരയ്ക്ക് പലയിടത്തും ചോർച്ചയുണ്ടായിരുന്നു. ഇത് പരിഹരിച്ചു. മാറാല പിടിച്ചു കിടന്ന മച്ചുകളെല്ലാം വൃത്തിയാക്കി പോളിഷ് ചെയ്തു നവീകരിച്ചു. ഭൂരിഭാഗം ഭിത്തികളിലും വൈറ്റ് വാഷ് മാത്രമാണ് പുതുതായി ചെയ്തത്. 

വാസ്തുപ്രമാണങ്ങൾ പാലിച്ചാണ് നവീകരണം എന്നത് ശ്രദ്ധേയമാണ്. നെഗറ്റീവ് എനർജിയുള്ള ഇടങ്ങൾ, പഴയ വീട്ടിൽ, തെറ്റായ സ്ഥാനത്തുണ്ടായിരുന്നു. അത്തരം ഇടങ്ങൾ പൊളിച്ചു കളഞ്ഞു ഊർജസന്തുലനം സാധ്യമാക്കിയതോടെ പോസിറ്റീവ് എനർജി വീടിനുള്ളിൽ അനുഭവവേദ്യമായി.

സ്വന്തം വീടായതുകൊണ്ട് ഡെഡ്‌ലൈനുകളോ മറ്റു സമ്മർദങ്ങളോ ഇല്ലാതെ ആസ്വദിച്ചു രൂപകൽപനയും മേൽനോട്ടവും പൂർത്തിയാക്കാനായി എന്ന് ആർക്കിടെക്ട് സിന്ധു പുഞ്ചിരിയോടെ പറയുമ്പോൾ, അനുഭവിച്ചറിയാം ഈ മനസ്സിലെ നിർവൃതി..

ആർക്കിടെക്ട് സിന്ധു
ADVERTISEMENT

Project facts

Location- Vanchiyoor, Trivandrum

Plot- 18 cent

Area- 3000 SFT

Owner & Architect- Arc. Cindu V

Cindu V Tech, Calicut

Mob- 8606460404

Y.C- 2021

English Summary- House of Rose- Renovated Home & Art Gallery by Architect