ആലപ്പുഴ അർത്തുങ്കലിൽ കടലിനോട് അടുത്ത പ്രദേശത്താണ് വിനയന്റെയും കുടുംബത്തിന്റെയും വീട്. സമകാലിക- മോഡേൺ ശൈലിയുടെ മിശ്രണമാണ് ഈ വീടിന്റെ മനോഹാരിത. ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. വീടിനൊപ്പം തന്നെ പ്രാധാന്യം ലാൻഡ്സ്കേപ്പിനും നൽകിയിട്ടുണ്ട്. അധികം ചെടികൾ വളരാതെ മണൽമണ്ണ് നിറഞ്ഞ പ്ലോട്ടായിരുന്നു ഇത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ അർത്തുങ്കലിൽ കടലിനോട് അടുത്ത പ്രദേശത്താണ് വിനയന്റെയും കുടുംബത്തിന്റെയും വീട്. സമകാലിക- മോഡേൺ ശൈലിയുടെ മിശ്രണമാണ് ഈ വീടിന്റെ മനോഹാരിത. ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. വീടിനൊപ്പം തന്നെ പ്രാധാന്യം ലാൻഡ്സ്കേപ്പിനും നൽകിയിട്ടുണ്ട്. അധികം ചെടികൾ വളരാതെ മണൽമണ്ണ് നിറഞ്ഞ പ്ലോട്ടായിരുന്നു ഇത്. അതിനെ ഇപ്പോൾ കാണുംവിധം പച്ചപ്പ് നിറഞ്ഞ ലാൻഡ്‌സ്കേപ്പാക്കി മാറ്റിയതിനുപിന്നിൽ വലിയ അധ്വാനമുണ്ട്. 

ഫണ്ടർമാക്സ് പാനലുകളാണ് ഗെയ്റ്റിൽ പ്രൗഢി നിറയ്ക്കുന്നത്. താന്തൂർ സ്‌റ്റോൺ വിരിച്ചു മുറ്റം ഭംഗിയാക്കി. ഉദ്യാനത്തിൽ മെക്‌സിക്കൻ ഗ്രാസ് , ഹെലിക്കോണിയ, ഗാർഡൻ പാം എന്നിവ പച്ചപ്പ് നിറയ്ക്കുന്നു.

ADVERTISEMENT

വീട്ടിലേക്ക് കയറുമ്പോൾ മൂന്നു ലീനിയർ ബ്ലോക്കുകളിലായാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. പ്രൈവറ്റ്, സെമി പ്രൈവറ്റ്, പബ്ലിക് എന്നിങ്ങനെ വേർതിരിച്ച് ഇടങ്ങൾ ഒരുക്കി.  തീരപ്രദേശമായതിനാൽ നല്ല വെയിലും മൺസൂൺ സമയത്ത് തീവ്ര മഴയും ലഭിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത കൂടി മനസിലാക്കിയാണ് ഇപ്രകാരമുള്ള രൂപകൽപന. ഇത് ഉള്ളിൽ സദാസമയവും മിതമായ അന്തരീക്ഷം നിലനിർത്താൻ സഹായിക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്,  കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 3500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വൈറ്റ്- ഗ്രേ കളർതീമാണ് അകത്തും പുറത്തും പിന്തുടരുന്നത്. ഗ്രേ- വുഡൻ തീമിലുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.

വീട്ടിലെ ഹൃദയഭാഗം ഡൈനിങ് ഹാളാണ്. പബ്ലിക്- പ്രൈവറ്റ് സ്‌പേസുകളെ കൂട്ടിയിണക്കുന്നത് ഡൈനിങ്ങാണ്. ഡബിൾ ഹൈറ്റിലാണ് ഡൈനിങ്. വശത്തായി ഫോൾഡിങ് ഗ്ലാസ് ഡോറുകൾ തുറന്ന് മുറ്റത്തെ പച്ചപ്പിലേക്കിറങ്ങാം. ഇതുവഴി കാറ്റ് ഉള്ളിലെത്തി ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നു.

അധികം സ്‌പേസ് കളയാതെ, മെറ്റൽ ഫ്രയിമിൽ വുഡൻ പടികൾ വച്ചാണ് സ്‌റ്റെയർകേസ് നിർമിച്ചത്. മുകൾനിലയിൽ ഇടങ്ങളെ ബന്ധിപ്പിക്കുന്ന പാലം പോലെ ഒരിടമുണ്ട്. ഡൈനിങ് ഹാളിന്റെ മുകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ബ്രിഡ്‌ജിന്റെ മുകളിൽ വൃത്താകൃതിയിൽ സ്‌കൈലൈറ്റ് കാണാം. ഇതുവഴി വെയിൽവെട്ടങ്ങൾ ഉള്ളിൽ നൃത്തം ചെയ്യുന്നു.

ADVERTISEMENT

സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകി കിടപ്പുമുറികൾ ചിട്ടപ്പെടുത്തി. രണ്ടു മുറികളിൽ വോക്ക് ഇൻ വാഡ്രോബും മറ്റിടത്ത് ഡ്രസിങ് സ്‌പേസും വേർതിരിച്ചു. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യവുമുണ്ട്.

ഫങ്ഷനാലിറ്റി നിറയുന്ന കിച്ചനും വൈറ്റ്- ഗ്രേ തീമിലാണ്. പ്ലൈവുഡ്- ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

ചുരുക്കത്തിൽ വീട്ടിലേക്ക് കയറുമ്പോൾ തന്നെ മനസ്സിൽ ഒരു പോസിറ്റീവ് എനർജി നിറയ്ക്കാൻ തെളിമയുള്ള നിറങ്ങളും ക്രോസ് വെന്റിലേഷനും സഹായിക്കുന്നു. വീട്ടിലെത്തുന്ന അതിഥികൾക്കും കൗതുകങ്ങൾ ഒളിപ്പിച്ച കാഴ്ചാനുഭവമാണ് ഈ വീട്.

ADVERTISEMENT

Project facts

Location-Arthungal, Alappuzha

Plot- 30 cent

Area- 3500 SFT

Owner- Vinayan Benedict

Architect- Muhammed Shaheen, Ashna Aliyar

Architecture Narratives, Calicut

Mob- 9895652725

Y.C- 2019

English Summary- Modern House Plans Kearla; Veedu Malayalam