കോട്ടയം കടുത്തുരുത്തിക്കടുത്ത് ആപ്പാഞ്ചിറയാണ് ബാലുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ആകെയുള്ളത് 6 സെന്റ്. അതാണെങ്കിലോ റോഡ് നിരപ്പിൽ നിന്നും ചരിഞ്ഞു താഴ്ന്നു കിടക്കുന്നു. കയ്യിലുള്ള ബജറ്റ് പരിമിതം. അതുകാരണം പ്ലോട്ട് കണ്ട പല എൻജിനീയർമാരും കൈമലർത്തി. ഒടുവിൽ ഡിസൈനർ ബിനു മോഹനാണ് ഇവർക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം കടുത്തുരുത്തിക്കടുത്ത് ആപ്പാഞ്ചിറയാണ് ബാലുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ആകെയുള്ളത് 6 സെന്റ്. അതാണെങ്കിലോ റോഡ് നിരപ്പിൽ നിന്നും ചരിഞ്ഞു താഴ്ന്നു കിടക്കുന്നു. കയ്യിലുള്ള ബജറ്റ് പരിമിതം. അതുകാരണം പ്ലോട്ട് കണ്ട പല എൻജിനീയർമാരും കൈമലർത്തി. ഒടുവിൽ ഡിസൈനർ ബിനു മോഹനാണ് ഇവർക്കായി സ്വപ്നഭവനം എന്ന ദൗത്യം ഏറ്റെടുത്തത്.

മണ്ണിട്ട് പ്ലോട്ട് ഉയർത്തിയെടുത്താണ് വീടുപണി തുടങ്ങിയത്. പില്ലർ-കോളം-ബീം ഫൗണ്ടേഷനാണ് ചെയ്തത്. വളരെ ഇടുങ്ങിയ റോഡാണ് വീടിനു മുന്നിലുള്ളത്. അതുകൊണ്ട് വീടിന്റെ പൂർണമായ പുറംകാഴ്ച ലഭിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ പുറംകാഴ്ചയ്ക്ക് അധിക ആകർഷണങ്ങൾ ഒന്നും ചെയ്തിട്ടില്ല. ചെറിയ സ്ഥലത്ത് പരമാവധി സ്ഥലഉപയുക്തതയ്ക്കായി ഫ്ലാറ്റ് റൂഫിൽ എലിവേഷൻ ഒരുക്കി.

ADVERTISEMENT

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ഒരു അറ്റാച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം എന്നിവയാണ് ചതുരശ്രയടിയിൽ ഉള്ളത്. ഓപ്പൺ ടെറസിലേക്ക് കയറാനുള്ള സ്‌റ്റെയറും ഉള്ളിൽ ക്രമീകരിച്ചു. ഭാവിയിൽ സാമ്പത്തികം വരുന്ന മുറയ്ക്ക്, മുകളിലേക്ക് വീട് നവീകരിക്കാനുമാകും.

പ്രധാന വാതിൽ തുറന്നു പ്രവേശിക്കുന്നത് സ്വീകരണമുറിയിലേക്കാണ്. ഇവിടെ ആർട്ട് പെയിന്റിങ്ങിൽ  ഭിത്തി ഹൈലൈറ്റ് ചെയ്തു ടിവി വോൾ വേർതിരിച്ചു. സിറ്റൗട്ടിൽ ഗ്രാനൈറ്റ് വിരിച്ചു. ബാക്കിയിടങ്ങളിൽ 4 X 2 ഡിജിറ്റൽ വിട്രിഫൈഡ് ടൈൽസ് വിരിച്ചു. ഫർണിച്ചർ വീട്ടുകാർ റെഡിമെയ്ഡായി വാങ്ങി.

സ്‌റ്റെയർ ഏരിയയുടെ താഴെ ഡൈനിങ് വേർതിരിച്ചു. സമീപം വാഷ് ഏരിയയും കോമൺ ബാത്റൂമും വേർതിരിച്ചു.

മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുണ്ട്.

ADVERTISEMENT

മൂന്നു കിടപ്പുമുറികളും വളരെ ലളിതമായി ഒരുക്കി. മാസ്റ്റർ ബെഡ്റൂമിന് അറ്റാച്ഡ് ബാത്റൂം സൗകര്യം ഏർപ്പെടുത്തി.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 22.5 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി.  മണ്ണിട്ട് പ്ലോട്ട് ഉയർത്തിയതും ചുറ്റുമതിലുമെല്ലാം ഉൾപ്പെടെയാണ് ഈ തുക. ലോക്ഡൗൺ മൂലം അൽപം കാലതാമസം നേരിട്ടുവെങ്കിലും വെറും 7 മാസം കൊണ്ട് പണി പൂർത്തിയാക്കി താക്കോൽ കൈമാറാനായി.

Project facts

ADVERTISEMENT

Location- Aappanchira, Kaduthuruthy

Plot- 6 cent

Area- 1213 Sq.ft

Owner- Balu

Designer- Binu Mohan

Sree Sankara Designers & Builders, Kottayam

Mob- 9048421019

Budget- 22.5 Lakhs

Y.C- 2021 May

English Summary- House Plans Under 23 Lakhs; Veedu Magazine Malayalam