കേരളത്തിൽ സാധാരണക്കാരൻ വീടുപണിയാൻ തീരുമാനിക്കുമ്പോൾ പ്രധാനമായും രണ്ടു വെല്ലുവിളികളാണ് ഉണ്ടാവുക. ഒന്ന് സ്ഥലപരിമിതി. രണ്ട് സാമ്പത്തികപരിമിതി. വസ്തു വാങ്ങണമെങ്കിൽ ഭീമമായ തുക മുടക്കണം. പിന്നെ വീടുപണിയുടെ ചെലവുകളും കുത്തനെ കുതിക്കുകയാണ്. എന്നാൽ ഈ വെല്ലുവിളികൾ മറികടന്ന് സ്വപ്നഭവനം സഫലമാക്കിയ കഥയാണ് തൃശൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ സാധാരണക്കാരൻ വീടുപണിയാൻ തീരുമാനിക്കുമ്പോൾ പ്രധാനമായും രണ്ടു വെല്ലുവിളികളാണ് ഉണ്ടാവുക. ഒന്ന് സ്ഥലപരിമിതി. രണ്ട് സാമ്പത്തികപരിമിതി. വസ്തു വാങ്ങണമെങ്കിൽ ഭീമമായ തുക മുടക്കണം. പിന്നെ വീടുപണിയുടെ ചെലവുകളും കുത്തനെ കുതിക്കുകയാണ്. എന്നാൽ ഈ വെല്ലുവിളികൾ മറികടന്ന് സ്വപ്നഭവനം സഫലമാക്കിയ കഥയാണ് തൃശൂർ നാട്ടിക സ്വദേശി സിറാജിന് പറയാനുള്ളത്.

കഷ്ടിച്ച് 5 സെന്റ് വസ്തുവാണ് ഞങ്ങൾക്കുണ്ടായിരുന്നത്. അതാണെങ്കിൽ വീതി കുറഞ്ഞു നീളത്തിലും. ഞങ്ങളുടെ ബജറ്റാണെങ്കിൽ പരിമിതവും. മൊത്തം ചതുരശ്രയടി കുറച്ചും സാമഗ്രികളുടെ തിരഞ്ഞെടുപ്പിലൂടെയുമാണ് ബജറ്റ് പിടിച്ചു നിർത്താനായത്.

ADVERTISEMENT

വീതി കുറവ് മറികടന്ന് പരമാവധി സ്ഥലഉപയുക്ത ലഭിക്കാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയിൽ പുറംകാഴ്ച ഒരുക്കി. വെള്ള നിറമാണ് പുറത്തും അകത്തുമെല്ലാം നിറയുന്നത്. പുറംഭിത്തികളുടെ ബോർഡറുകളിൽ നീല ഹൈലൈറ്റർ പെയിന്റും അടിച്ചു. പ്ലോട്ടിന്റെ നീളത്തിനനുസരിച്ച് പിന്നിലേക്കാണ് വീടിന്റെ ഇടങ്ങൾ വരുന്നത്. 

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സെമി-ഓപ്പൺ നയത്തിൽ ഇടങ്ങൾ വേർതിരിച്ചു. ഇത് ഉള്ള സ്ഥലത്ത് പരമാവധി വിശാലതയും ഒപ്പം സ്വകാര്യതയും ലഭിക്കാൻ സഹായകരമായി. ലിവിങ്- ഡൈനിങ് ഏരിയകൾ വേർതിരിക്കുന്നത് ഒരു ചെറുഭിത്തിയാണ്.

ഡൈനിങ് ഹാളിൽത്തന്നെ സ്‌റ്റെയർ- വാഷ് ഏരിയകളും വേർതിരിച്ചു.

ADVERTISEMENT

ചെലവ് കുറച്ചത്...

  • സിമന്റ് ബ്ലോക്ക് ഉപയോഗിച്ചാണ് ഭിത്തി കെട്ടിയത്. വെട്ടുകല്ലിനേക്കാളും ഇഷ്ടികയെക്കാളും ലാഭമുണ്ട്.
  • ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത ഉറപ്പാക്കി.
  • സ്ക്വയർഫീറ്റിന് 50 രൂപയിൽ താഴെയുള്ള ഇടത്തരം ടൈൽസ് ഉപയോഗിച്ചു.
  • മുന്തിയ തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ആഞ്ഞിലിയാണ് മരപ്പണികൾക്ക് ഉപയോഗിച്ചത്.
  • ഫർണിച്ചറുകൾ മിക്കതും കുറഞ്ഞ നിരക്കിൽ റെഡിമെയ്ഡായി വാങ്ങി.
  • ഫോൾസ് സീലിങ്, പാനലിങ് വർക്കുകൾ ഒഴിവാക്കി. ലൈറ്റ് പോയിന്റുകൾ നേരിട്ട് ഭിത്തിയിൽ ഘടിപ്പിച്ചു.

ഭാവിയിൽ സാമ്പത്തികവും ആവശ്യവും വരുന്ന മുറയ്ക്ക് മുകളിലേക്ക് മുറികൾ പണിത് വിപുലീകരിക്കാം. അങ്ങനെ 18 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാൻ സാധിച്ചു. നിലവിലെ നിരക്കുകൾ വച്ച് 1100 സ്ക്വയർഫീറ്റുള്ള ആവറേജ് വീട് പണിയണമെങ്കിൽ പോലും 25 ലക്ഷം രൂപയ്ക്ക് മുകളിലാകും എന്നോർക്കണം.

ADVERTISEMENT

Project facts

Location- Nattika, Thrissur

Plot- 5 cent

Area- 1100 Sq.ft

Owner- Siraj

Designer- Muhammed Mirshad

Mirsha And Associates, Calicut

Mob- +91 9947141002

English Summary- Best Kerala House Plans under 20 Lakhs; Home Tour Malayalam