പാവപ്പെട്ടവർ സ്വന്തം അധ്വാനത്തിലൂടെ സ്വപ്നഭവനം സഫലമാക്കുമ്പോൾ അതിനു മൂല്യമേറെയാണ്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്തുള്ള സദാനന്ദനും ഭാനുമതിയും ഇപ്പോൾ അത്തരമൊരു സന്തോഷത്തിലാണ് . കെട്ടിടനിർമാണ തൊഴിലാളിയാണ് സദാനന്ദൻ. ഭാനുമതി മധ്യവയസ്സു പിന്നിട്ടിട്ടും തൊഴിലുറപ്പിനു പോകുന്നു. സാമ്പത്തികമായി ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാവപ്പെട്ടവർ സ്വന്തം അധ്വാനത്തിലൂടെ സ്വപ്നഭവനം സഫലമാക്കുമ്പോൾ അതിനു മൂല്യമേറെയാണ്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്തുള്ള സദാനന്ദനും ഭാനുമതിയും ഇപ്പോൾ അത്തരമൊരു സന്തോഷത്തിലാണ് . കെട്ടിടനിർമാണ തൊഴിലാളിയാണ് സദാനന്ദൻ. ഭാനുമതി മധ്യവയസ്സു പിന്നിട്ടിട്ടും തൊഴിലുറപ്പിനു പോകുന്നു. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന ഈ കുടുംബം, ആരുടേയും സഹായമില്ലാതെ, അധ്വാനിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ട് ഒരു കൊച്ചുവീട് വച്ച കഥയാണിത്. സോഷ്യൽ മീഡിയയിൽ അടുത്തിടെ ഈ വീടിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. 

മകളെ വിവാഹം കഴിച്ചയച്ചതിന്റെ സാമ്പത്തികബാധ്യത പരിഹരിക്കാൻ സ്വന്തമായി ഉണ്ടായിരുന്ന വീട് ഇവർക്ക് വിൽക്കേണ്ടി വന്നു. പിന്നീട് 8 വർഷമായി വാടകവീട്ടിലായിരുന്നു താമസം. ആകെ സ്വന്തമായി ഉള്ളത് പഴയ കുടുംബവീടിന്റെ വശത്തുള്ള 3 സെന്റായിരുന്നു. അതും വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ട്. അവിടെ വീട് പണിയുന്നത് അസാധ്യമാണെന്ന് പറഞ്ഞു പലരും കൈമലർത്തി. ബാങ്കിൽ അപേക്ഷിച്ചപ്പോൾ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി ലോണും നിഷേധിക്കപ്പെട്ടു. പഞ്ചായത്തുകാർ പോലും സഹായിച്ചില്ല എന്നിവർ പറയുന്നു.

ADVERTISEMENT

ഒടുവിൽ ബന്ധു കൂടിയായ ഡിസൈനർ ശിവകുമാർ ആ ദൗത്യം ഏറ്റെടുത്തു. 3 സെന്റിൽ വെറും 1 സെന്റിലാണ് ഈ വീടിരിക്കുന്നത് എന്നതാണ് ഹൈലൈറ്റ്. ഭാവിയിൽ വീട് വിപുലീകരിക്കാനുള്ള സൗകര്യത്തിനു കൂടി വേണ്ടിയാണ് മുൻവശത്ത് 1.5 സെന്റ്  നീക്കിയിട്ടത്. പിൻവശത്തു അര സെന്റും ഒഴിച്ചിട്ടു.

ഒരു ട്രെയിൻ ബോഗിയുടെ ആശയത്തിലാണ് വീട് ഡിസൈൻ ചെയ്തത്. വാതിൽ തുറന്നാൽ നീണ്ട ഇടനാഴിയുടെ വശങ്ങളിൽ കംപാർട്മെന്റുകൾ പോലെ മുറികൾ ചിട്ടപ്പെടുത്തി.  ലിവിങ്, ഡൈനിങ് കം ബെഡ്‌റൂം, ബാത്റൂം, കിച്ചൻ, മാസ്റ്റർ ബെഡ്‌റൂം എന്നിവയാണ് 420 ചതുരശ്രയടി വീട്ടിലുള്ളത്.

ഭാവിയിൽ വിപുലീകരിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് നിലവാരമുള്ള സാമഗ്രികൾ തന്നെയാണ് ഉപയോഗിച്ചത്. പില്ലർ ഫൗണ്ടേഷൻ ചെയ്താണ് ഭിത്തി കെട്ടിയത്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 7.5 ലക്ഷം രൂപയ്ക്ക് ഇവരുടെ സ്വപ്നഭവനം പൂർത്തിയായി. 

"ശിഷ്ടകാലം കയറിക്കിടക്കാൻ സ്വന്തമായി ഒരു വീട് ഞങ്ങളുടെ വലിയ സ്വപ്നമായിരുന്നു. ഞങ്ങളുടെ വിയർപ്പ് കൊണ്ടുതന്നെ അത് സഫലമാക്കാനായതിൽ ഞങ്ങൾക്ക് അങ്ങേയറ്റം സന്തോഷമുണ്ട്". ഭാനുമതി ഇത് പറയുമ്പോൾ ദുരിതകാലം താണ്ടിയ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം തെളിയുന്നു.

ADVERTISEMENT

Watch on Youtube- https://youtu.be/DrrySKjJkSo

Subscribe- www.youtube.com/ManoramaVeedu4u

Project facts

Location- Vallikunnam, Alappuzha

ADVERTISEMENT

Plot- 2.5 cent

Area- 420 Sq.ft

Owner- Sadanandan, Bhanumathi

Designer- Sivakumar

Mob- 8089690604

Budget- 7.5 Lakhs

Y.C- 2021

English Summary- Best Budget House Models in Kerala; Viral Veedu Malayalam