മൂവാറ്റുപുഴയിലെ കർഷകകുടുംബമാണ് സുനിൽ കുമാറിന്റേത്. ബിസിനസ് സംബന്ധമായി സുനിലും കുടുംബവും ആലുവയിലാണ് താമസം. നാട്ടിലുള്ള അച്ഛനും അമ്മയ്ക്കും വേണ്ടി സുനിൽ നിർമിച്ചുനൽകിയതാണ് ഈ മനോഹരഭവനം. പഴമയുടെ ഫീൽ ലഭിക്കുന്ന ഒരുനില വീട്. അച്ഛനും അമ്മയ്ക്കും ബാധ്യതയാകാതെ പരിപാലനം എളുപ്പമാകണം. ഇതായിരുന്നു ആകെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴയിലെ കർഷകകുടുംബമാണ് സുനിൽ കുമാറിന്റേത്. ബിസിനസ് സംബന്ധമായി സുനിലും കുടുംബവും ആലുവയിലാണ് താമസം. നാട്ടിലുള്ള അച്ഛനും അമ്മയ്ക്കും വേണ്ടി സുനിൽ നിർമിച്ചുനൽകിയതാണ് ഈ മനോഹരഭവനം. പഴമയുടെ ഫീൽ ലഭിക്കുന്ന ഒരുനില വീട്. അച്ഛനും അമ്മയ്ക്കും ബാധ്യതയാകാതെ പരിപാലനം എളുപ്പമാകണം. ഇതായിരുന്നു ആകെയുള്ള ഡിമാൻഡ്. ട്രഡീഷണൽ കേരളവീടുകളെ അനുസ്മരിപ്പിക്കുംവിധം ഓടുമേഞ്ഞ ചരിഞ്ഞ മേൽക്കൂര തിരഞ്ഞെടുത്തത് അങ്ങനെയാണ്. 

മേൽക്കൂര നിരപ്പായി വാർത്തശേഷം ഉയരത്തിൽ ട്രസ് വർക്ക് ചെയ്താണ് ഓടുവിരിച്ചത്. പഴയ മേച്ചിലോടുകൾ പോളിഷ് ഒന്നും ചെയ്യാതെയാണ് വിരിച്ചത്. അതുവഴി വീട്ടുകാർ ആഗ്രഹിച്ച പഴമ വീടിന് ലഭിക്കുന്നു. മുകളിൽ വിശാലമായ യൂട്ടിലിറ്റി സ്‌പേസും ലഭിച്ചു. അതിനാൽ ഒരുനില വീട്ടിൽ ഇരുനിലയുടെ സൗകര്യങ്ങൾ ലഭിക്കുന്നു. ഇതുവഴി മറ്റൊരു ഗുണവുമുണ്ട്. മേൽക്കൂരകൾക്കിടയിൽ വാക്വം സ്‌പേസ് ഉള്ളതുകൊണ്ട് വീടിനുള്ളിൽ ചൂടും കുറവാണ്. 

ADVERTISEMENT

സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പൂജാസ്‌പേസ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് 1760 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

സിറ്റൗട്ടിൽ നിന്നും ഫോയറിലൂടെ പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്. സ്വകാര്യത ലഭിക്കുംവിധമാണ് ഇതിന്റെ ക്രമീകരണം. വെങ്കലത്തിലും ഗ്ലാസിലും നിർമിച്ച സെമി- പാർടീഷൻ ഭിത്തിയാണ് ഇവിടെ ശ്രദ്ധാകേന്ദ്രം.

ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റുണ്ട്. ഇവിടെ സോഫയുടെ പിന്നിലെ ഭിത്തിയിൽ കുടുംബത്തിലെ അഞ്ചു തലമുറയുടെ ചിത്രങ്ങൾ കൊണ്ട് ഫോട്ടോ വോൾ ഒരുക്കി. 

ഗ്രാനൈറ്റാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ് ചെയ്ത് എൽഇഡി ലൈറ്റുകൾ വിന്യസിച്ചു. ഡേ- ന്യൂട്രൽ- വാം ടോൺ തീമുകൾ ക്രമീകരിക്കാവുന്ന തീം ലൈറ്റിങ്ങാണ് ഇവിടെ ചെയ്തിട്ടുള്ളത്.

ADVERTISEMENT

ഭിത്തിയിലെ ഡിസ്‌ട്രിബ്യൂഷൻ ബോർഡ് മറച്ചാണ് പ്രെയർ സ്‌പേസ് നിർമിച്ചത്. ഇതിനുസമീപം ഗ്രീൻ കോർട്യാർഡ് സ്‌പേസുണ്ട്. ഇതിന്റെ ഭിത്തി ടെറാക്കോട്ട ടൈൽ ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തു.

മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യമുണ്ട്. രണ്ടു മുറികൾ ഡ്രസിങ് സ്‌പേസും വേർതിരിച്ചു.

1760 ചതുരശ്രയടി വീട്  40 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കാൻ കഴിഞ്ഞു.  മാതാപിതാക്കൾക്ക് പുതിയ ഒരു മകനെ ലഭിച്ച പോലെയുള്ള സന്തോഷമാണ് പുതിയ വീട്ടിലേക്ക് മാറിയശേഷമെന്ന് സുനിലും കുടുംബവും പറയുന്നു.

ADVERTISEMENT

Project facts

Location- Muvattupuzha

Plot- 15 cent

Area- 1760 Sq. Ft

Owner- Sunil Kumar

Designer- Anto Thomas

AZHAK art in architecture 

Mob- 70259 78883

Budget- 40 Lakhs

Y.C- Aug 2021

English Summary- Traditonal Kerala House; Kerala Model House Plans; Veedu