20 വർഷത്തോളം പഴക്കമുള്ള ഒരുനില വാർക്കവീട്ടിൽ സ്ഥലപരിമിതി അടക്കമുള്ള അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് കാലോചിതമായി നവീകരിക്കാൻ ഉടമസ്ഥൻ തീരുമാനിച്ചത്. മലപ്പുറത്തുള്ള പഴയ വീട്ടിൽ കുടുസുമുറികൾ ആയിരുന്നു. കാറ്റും വെളിച്ചവും കയറുന്നത് പരിമിതം. ഒപ്പം ചൂടുമുണ്ട്. ഇതിനുള്ള പരിഹാരമാണ് ആദ്യം കണ്ടത്. ഇടച്ചുവരുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

20 വർഷത്തോളം പഴക്കമുള്ള ഒരുനില വാർക്കവീട്ടിൽ സ്ഥലപരിമിതി അടക്കമുള്ള അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് കാലോചിതമായി നവീകരിക്കാൻ ഉടമസ്ഥൻ തീരുമാനിച്ചത്.

പഴയ വീട്

മലപ്പുറത്തുള്ള പഴയ വീട്ടിൽ കുടുസുമുറികൾ ആയിരുന്നു. കാറ്റും വെളിച്ചവും കയറുന്നത് പരിമിതം. ഒപ്പം ചൂടുമുണ്ട്. ഇതിനുള്ള പരിഹാരമാണ് ആദ്യം കണ്ടത്. ഇടച്ചുവരുകൾ പൊളിച്ചുകളഞ്ഞു അകത്തളങ്ങൾ ഓപ്പൺ നയത്തിലേക്ക് മാറ്റി എടുത്തു. കൂടാതെ ജാലകങ്ങളും പുതിയതായി ഉൾപ്പെടുത്തി.

ADVERTISEMENT

മൂന്നു കിടപ്പുമുറികളുള്ള 1200 ചതുരശ്രയടി വീടായിരുന്നു ഇത്. നവീകരിച്ച ശേഷം 2300 ചതുരശ്രയടിയുണ്ട്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് പുതിയ വീട്ടിലെ സൗകര്യങ്ങൾ.  മുകൾനിലയിലേക്ക് മുറികൾ കൂട്ടിയെടുത്തതാണ് പ്രധാനമാറ്റം. പഴയ വീടിന്റെ ചരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരയായിരുന്നു മുകളിലേക്ക് പണിയാൻ ശ്രമിച്ചപ്പോഴുള്ള ഒരു വെല്ലുവിളി. രണ്ടു കിടപ്പുമുറികൾ, ലിവിങ്, ബാൽക്കണി എന്നിവയാണ് മുകളിലുള്ളത്.

പൊതുവിടങ്ങൾ (ലിവിങ്- ഡൈനിങ്- സ്‌റ്റെയർ) ഒറ്റ ഹാളാക്കിമാറ്റി. അതിനാൽ അകത്തേക്ക് കയറുമ്പോൾ നല്ല വിശാലത അനുഭവപ്പെടുന്നു. വൈറ്റ് വിട്രിഫൈഡ് ടൈൽസാണ് നിലത്തുവിരിച്ചത്. ഇതും അകത്തളങ്ങൾ തെളിച്ചമുള്ളതാക്കുന്നു. ലിവിങ്ങിൽ മാത്രം വുഡൻ ഫിനിഷ്ഡ് ടൈൽസ് വിരിച്ചു.

ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള, വളരെ ഒതുക്കമുള്ള ഡൈനിങ് ടേബിളാണ്. ഡൈനിങ്ങും കിച്ചനും സെമി-ഓപ്പൺ രീതിയിലാണ്. ഒരു ഷെൽഫാണ് രണ്ടിടങ്ങളെയും വേർതിരിക്കുന്നത്.

ജിഐ+ വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയർ. ഇതിന്റെ താഴെ വാഷ് ഏരിയയും ഇൻവെർട്ടറും സ്ഥാനം പിടിച്ചിട്ടുണ്ട്.

ADVERTISEMENT

അപ്പർ ലിവിങ്ങിൽ ടിവി ഏരിയ വേർതിരിച്ചു. ഇതിന്റെ വശത്തായി സ്ലൈഡിങ് ഗ്ലാസ് വാതിലുണ്ട്. ഇത് തുറന്നാൽ കാറ്റും വെളിച്ചവും മുകൾനിലയിൽ നിറയും. അധികസുരക്ഷയ്ക്കായി ഇവിടെ ജിഐ ഗ്രില്ലുകളും ചെയ്തിട്ടുണ്ട്.

പുതിയ കിടപ്പുമുറികൾക്ക് അനുബന്ധമായി അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ചിട്ടപ്പെടുത്തി. സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് പുതിയ കിച്ചൻ. ധാരാളം അപ്പർ, ലോവർ ക്യാബിനറ്റുകൾ ഇവിടെ സെറ്റ് ചെയ്തു.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 25 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി. പഴയ വീടും പുതിയ വീടും താരതമ്യം ചെയ്താൽ, ഇത് നവീകരിച്ചതാണെന്ന് ആരും പെട്ടെന്നു വിശ്വസിക്കില്ല. അതാണ് രൂപകൽപനയിലെ മാജിക്..

ADVERTISEMENT

Project facts

Location- Malappuram

Owner- Saidalavi

Area- 2300 Sq.ft (New) 1200 Sq.ft (Old)

Design- Salim PM 

AS Design Forum, Malappuram 

Mob-9947211689

Y.C- 2021 June

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Renovated House Models Kerala; Veedu