പത്തനംതിട്ട വള്ളിക്കോടാണ് സുജിത് കുമാറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ആർമിയിൽ ഉദ്യോഗസ്ഥനായ ഗൃഹനാഥന്, നാട്ടിൽ കുടുംബവീടിനടുത്ത് ഒരു വീട് വേണം എന്ന ആഗ്രഹത്തിൽനിന്നാണ് ഈ വീടിന്റെ പിറവി. കൃത്യമായ ആകൃതിയില്ലാത്ത 10 സെന്റ് പ്ലോട്ടായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. റോഡ് നിരപ്പിൽനിന്നും ഉയർന്ന ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട വള്ളിക്കോടാണ് സുജിത് കുമാറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ആർമിയിൽ ഉദ്യോഗസ്ഥനായ ഗൃഹനാഥന്, നാട്ടിൽ കുടുംബവീടിനടുത്ത് ഒരു വീട് വേണം എന്ന ആഗ്രഹത്തിൽനിന്നാണ് ഈ വീടിന്റെ പിറവി.

കൃത്യമായ ആകൃതിയില്ലാത്ത 10 സെന്റ് പ്ലോട്ടായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പ്ലോട്ടിനനുസരിച്ച് വീട് പണിതാൽ പുറംകാഴ്ച വശത്തേക്ക് വക്രീകരിച്ചുപോകും. ഒരു നേർക്കാഴ്ച ലഭിക്കില്ല. ഈ പരിമിതിയെ ബുദ്ധിപരമായി മറികടന്നിരിക്കുകയാണ് ഇവിടെ. റോഡ് നിരപ്പിൽനിന്നും ഉയർന്ന ഈ പ്ലോട്ടിന്റെ 'ഇറെഗുലാരിറ്റി' പുറമെ തോന്നിക്കാത്തവിധമാണ് വീട് രൂപകൽപന ചെയ്തത്. പോർച്ച്, സിറ്റൗട്ട്, ലിവിങ് എന്നിവ 45 ഡിഗ്രിയിൽ ചരിച്ചുനിർമിച്ചാണ് പുറംകാഴ്ചയിൽ ഇത് സാധ്യമാക്കിയത്. എന്നാൽ അടുത്തുപോയി നോക്കിയാൽമാത്രമേ ഇവ ചരിച്ചാണ് നിർമിച്ചത് എന്ന് മനസ്സിലാവുകയുള്ളൂ.

ചരിച്ചുനിർമിച്ച ഭാഗങ്ങളുടെ സമീപദൃശ്യം.
ADVERTISEMENT

ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് വീടിന്റെ എലവേഷൻ. വെള്ള നിറത്തിനൊപ്പം റോസ് ഹൈലൈറ്റർ പെയിന്റും പുറംഭംഗിയുടെ തിളക്കം കൂട്ടുന്നു. നാച്ചുറൽ സ്‌റ്റോൺ ക്ലാഡിങ്ങാണ് സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ചുവരിൽ പതിച്ചത്.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, ബാൽക്കണി എന്നിവയാണ്  2475 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. കുടുംബമായി നോർത്ത് ഇന്ത്യയിലാണ് ഇവർ താമസിക്കുന്നത്. അതിനാൽ പരിപാലനം കൂടി മനസ്സിൽക്കണ്ടാണ് അകത്തളം ചിട്ടപ്പെടുത്തിയത്.

ഡൈനിങ്ങിൽനിന്നും സ്ലൈഡിങ് ഗ്ലാസ് വാതിൽ തുറന്ന് പാറ്റിയോയിലേക്ക് പ്രവേശിക്കാം. പൊറോതേം കട്ടകൾ കൊണ്ടുള്ള ജാളിയാണ് ഇവിടെയുള്ള പ്രധാന ആകർഷണം. ഇൻഡോർ ചെടികളും അകത്തളം ഹരിതാഭമാക്കുന്നു. വീട്ടിലെ ബ്രീത്തിങ് സ്‌പേസ് ആയി ഇവിടം മാറുന്നു.

ലിവിങ്ങിനും ഡൈനിങ്ങിനും വശത്തായി കോർട്യാർഡ് വിന്യസിച്ചു. നിലത്ത് സിന്തറ്റിക് ടർഫും പെബിൾസും വിരിച്ചു. ഇവിടെ ചെമ്പകമരവും ഹാജർ വച്ചിട്ടുണ്ട്. സീലിങ്ങിലെ പർഗോള സ്‌കൈലൈറ്റിലൂടെ പ്രകാശം ഉള്ളിലേക്കെത്തുന്നു.

ADVERTISEMENT

മിനിമൽ രീതിയിൽ സ്‌റ്റെയർ നിർമിച്ചു. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് കൈവരികൾ. കയറിച്ചെല്ലുമ്പോൾ വീണ്ടും പർഗോള സ്‌കൈലൈറ്റ് മുകൾനിലയിൽ പ്രകാശമെത്തിക്കുന്നു.

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ വിന്യസിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ സജ്ജീകരിച്ചു.

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

കഴിഞ്ഞ മാസമായിരുന്നു ചരിച്ചുപണിത സർപ്രൈസ് വീടിന്റെ പാലുകാച്ചൽ. വീട്ടിൽ എത്തിയ ബന്ധുക്കളോടും സുഹൃത്തുക്കളോടും വീട്ടുകാർ വീടിന്റെ ചരിവിനെപ്പറ്റി വിവരിച്ചപ്പോൾമാത്രമാണ് അവർ ഇക്കാര്യം ശ്രദ്ധിച്ചത്. ഒടുവിൽ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടിൽ സ്വന്തമായി ഒരു വീട് സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ.

ADVERTISEMENT

Project facts

Location- Vallicode, Pathanamthitta

Plot- 10 cent

Area- 2475 Sq.ft

Owner- Sujith Kumar

Designers:- Unnikrishnan S, Anil Prasad

Better Design Studion, Adoor 

Mob- 9207248450, 9744663654

Y.C- 2021

English Summary- Plot Based House; Kerala Home Tour; Veedu Magazine