തൃശൂർ പെരിങ്ങോട്ടുകരയിലാണ് പ്രവാസിയായ ജെയിസണിന്റെയും കുടുംബത്തിന്റെയും ഈ ഭവനം. കൊളോണിയൽ മാതൃകയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ വീടാണ് ഇപ്പോൾ നാടിന്റെ ലാന്റ്മാർക്ക്. പ്രൗഢിക്കിണങ്ങും വിധം വീടിന്റെ അകംപുറം സൗകര്യങ്ങൾ ഒരുക്കിയതോടെ വീടിന്റെ വലുപ്പം 6000 ചതുരശ്രയടിയോളമായി. ഡിസൈനർ ലതീഷ് മേനോനാണ് വീടിന്റെ

തൃശൂർ പെരിങ്ങോട്ടുകരയിലാണ് പ്രവാസിയായ ജെയിസണിന്റെയും കുടുംബത്തിന്റെയും ഈ ഭവനം. കൊളോണിയൽ മാതൃകയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ വീടാണ് ഇപ്പോൾ നാടിന്റെ ലാന്റ്മാർക്ക്. പ്രൗഢിക്കിണങ്ങും വിധം വീടിന്റെ അകംപുറം സൗകര്യങ്ങൾ ഒരുക്കിയതോടെ വീടിന്റെ വലുപ്പം 6000 ചതുരശ്രയടിയോളമായി. ഡിസൈനർ ലതീഷ് മേനോനാണ് വീടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ പെരിങ്ങോട്ടുകരയിലാണ് പ്രവാസിയായ ജെയിസണിന്റെയും കുടുംബത്തിന്റെയും ഈ ഭവനം. കൊളോണിയൽ മാതൃകയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ വീടാണ് ഇപ്പോൾ നാടിന്റെ ലാന്റ്മാർക്ക്. പ്രൗഢിക്കിണങ്ങും വിധം വീടിന്റെ അകംപുറം സൗകര്യങ്ങൾ ഒരുക്കിയതോടെ വീടിന്റെ വലുപ്പം 6000 ചതുരശ്രയടിയോളമായി. ഡിസൈനർ ലതീഷ് മേനോനാണ് വീടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ പെരിങ്ങോട്ടുകരയിലാണ് പ്രവാസിയായ ജെയിസണിന്റെയും കുടുംബത്തിന്റെയും ഈ ഭവനം. കൊളോണിയൽ  മാതൃകയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ  വീടാണ് ഇപ്പോൾ നാടിന്റെ ലാന്റ്മാർക്ക്.   പ്രൗഢിക്കിണങ്ങും വിധം വീടിന്റെ അകംപുറം സൗകര്യങ്ങൾ ഒരുക്കിയതോടെ വീടിന്റെ വലുപ്പം 6000  ചതുരശ്രയടിയോളമായി. ഡിസൈനർ ലതീഷ് മേനോനാണ് വീടിന്റെ രൂപകൽപന നിർവ്വഹിച്ചിരിക്കുന്നത്. പ്രവാസി മലയാളികളുടെ ഇഷ്ടങ്ങളും സങ്കൽപങ്ങളും സമ്മേളിക്കുന്നതാണ് ഈ പാർപ്പിടം

 

ADVERTISEMENT

 

30  സെന്റിന്റെ പ്ലോട്ട് ചുറ്റുമതിൽകൊണ്ട് സുരക്ഷിതമാക്കിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. സോളിഡ് ബ്ലോക്കിലാണ് കോംപൗണ്ട് വാൾ. സ്ഥിരം മാതൃകയിൽനിന്ന് വ്യത്യസ്തമാണ് ഗേറ്റ്. വുഡും ടഫൻഡ് ഗ്ലാസ്സും കൊണ്ടാണ് ഗേറ്റ് . കോംപൗണ്ട് വാൾ ആകർഷകമാക്കുന്നത്  നാച്വുറൽ സ്റ്റോൺ ക്ലാഡിങ്ങാണ്. കൊറിയൻഗ്രാസ് പുതച്ചിരിക്കുന്ന ലോണിന് നടുവിലൂടെയുള്ള വാഹനപാതയിലും മുറ്റത്തും ബാംഗ്ലുർ സ്റ്റോൺ ആണ്.

 

 

ADVERTISEMENT

ഇരുനില വീടിനെ കൊളോണിയൽ സദൃശ്യമാക്കുന്നത് രൂപഘടനയും നിറവിന്യാസവുമാണ്. വെൺചാരുതയ്‌ക്കൊപ്പം നാച്വുറൽ സ്റ്റോൺ ക്ലാഡിങ്ങും ഷിംഗിൾസ് വിരിച്ചിരിക്കുന്നറൂഫും വീടിനെ കൂടുതൽ കമനീയമാക്കുന്നു. പുറംഭിത്തിയിലുള്ള വാതിലും ജനലുമൊക്കെ തേക്കിലാണ്. വൈറ്റ് പെയിന്റ് ഫിനിഷാണ് ഇവയ്ക്കും. സിറ്റൗട്ടിലേക്കുള്ള  നടപ്പാതയക്ക് ഗ്ലാസും ജി.ഐയുംയും കൊണ്ടാണ് കനോപ്പി തീർത്തിരിക്കുന്നത്. ഫ്ളാറ്റ്സ്ലോപ്പ് കോംപിനേഷനിലാണ് മേൽക്കൂര.

 

 

രണ്ട് പ്രവേശനമാർഗങ്ങളാണ് ഇന്റിരിയറിലേക്ക്. ഒന്ന്  ഓഫിസ് കം ഗസ്റ്റ് റൂമിലേക്കും മറ്റൊന്ന്  സിറ്റൗട്ട് വഴി അകത്തളത്തിലേക്കും. വിട്രിഫൈഡ് ടൈൽ ഗ്രാനൈറ്റ്  മിശ്രണത്തിലാണ് ഫ്ളോറിങ് . തേക്കിലാണ് വാതിലും ജനലുമൊക്കെ തീർത്തിരിക്കുന്നത്. കാറ്റും വെളിച്ചവും ഇടമുറിയാതെ ലഭിക്കുന്ന വിധത്തിലാണ് വീടിന്റെ അകത്തളം. റൂഫ് പർഗോളയും ചുമർ പർഗോളയും സ്കൈലൈറ്റും നൽകിയാണ്  ഇന്റിരിയറിൽ  സ്വഭാവിക പ്രകാശം എത്തിക്കുന്നത്.

ADVERTISEMENT

 

 

പൊതുവിടങ്ങൾ കോർത്തിണക്കിയും ഇന്റിരിയർ ട്രാഫിക് എളുപ്പമാക്കിയുമാണ് സ്പേസ് മാനേജ്മെന്റ്. നടുമുറ്റം കേന്ദ്രികരിച്ചാണ് ഇടങ്ങൾ. പരമാവധി സൗകര്യങ്ങൾ ഗ്രൗണ്ട് ഫ്ളോറിൽതന്നെയാണ്. ഡ്രോയിങ്, ലിവിങ്, പ്രാർത്ഥനമുറി, ഫാമിലി ലിവിങ്, നടുമുറ്റം, കിച്ചൺ, ഡൈനിങ്,  കിടപ്പുമുറികൾ എന്നിവയാണ്  ഗ്രൗണ്ട് ഫ്ളോറിൽ. കസ്റ്റംമെയിഡ് ഫർണിച്ചറാണ് മുറികളെ കൂടുതൽ ഉപയുക്തമാക്കുന്നത്. തേക്കിലാണ് പ്രധാന ഗൃഹോപകരണങ്ങളൊക്കെ. 

 

 

നടുമുറ്റത്തെ ഫീച്ചർ വാൾ ആകർഷകമാക്കുന്നത് നാച്വുറൽ സ്റ്റോൺ ക്ലാഡിങ്ങാണ്. ചുമരുകളിൽ ടെക്സചർ പെയിന്റും വാൾ പേപ്പറും ഉപയോഗിച്ചിട്ടുണ്ട്. ലിവിങും ഡൈനിങും നടുമുറ്റത്തിന്റെ ഇരുപുറങ്ങളിലാണ്. വുഡും നാനോവൈറ്റും കൊണ്ടാണ് ഊൺമേശ. സ്റ്റെയർകേസ് വുഡും ഗ്ലാസും ജിഐ സ്ക്വയർ പൈപ്പും കൊണ്ടാണ്.  ഇതിന്റെ അടിഭാഗത്തും ബ്യുട്ടി കോർട്ട് ഒരുക്കിയിട്ടുണ്ട്.

 

 

ഓപ്പൺ  ആശയത്തിലാണ് കിച്ചൺ. ആധുനിക മാതൃകയിലുള്ള ഐലൻഡ് കിച്ചനാണ്. കൗണ്ടർടോപ്പിൽ  നാനോ വൈറ്റാണ്. സ്റ്റോറേജിനായി ക്യാബിനറ്റും കൗണ്ടറും തയ്യറാക്കിയിട്ടുണ്ട്. 

 

 

മാസ്റ്റർ ബെഡ്റൂം, ഫങ്ഷനും ഭംഗിക്കും പ്രാധാന്യം നൽകിയാണ് തയാറാക്കിയിരിക്കുന്നത്. ഹെഡ്ബോർഡിൽ കുഷ്യൻ അപ്ഹോൾസ്റ്ററിയാണ്. പ്രൈവറ്റ്  കോർട്ടും മാസ്റ്റർ  ബെഡ്റൂമിന്റെ ഭാഗമാണ്.

 

 

ജെയിസന് മക്കൾ അഞ്ചാണ്. കുട്ടികൾക്ക് എല്ലാവർക്കും കൂടി ഒരുമിച്ചാണ് മുറി ഒരുക്കിയിരിക്കുന്നത്.ബങ്ക് ബെഡാണ് കുട്ടികളുടെ മുറിയിൽ.  സ്റ്റോറേജിന് ആവശ്യത്തിന് സൗകര്യം നൽകിയിട്ടുണ്ട്. വിശാലർഥത്തിലുള്ള സൗകര്യങ്ങളും ആധുനിക സജ്ജീകരണങ്ങളും ഈ വീടിനെ ഓരോ പ്രവാസിയുടേയും സ്വപ്നഗൃഹമാക്കിമാറ്റുന്നു.

 

 

 

Project facts

 

Owner: Jaison A.K, 

 

Location- Peringottukara, Thrissur

 

Plot- 30 cent

 

Area-6000 Sqft 

 

Designer- Latheesh Menon

 

Nirmaan Designers, Chazhur, Thrissur

 

Phone: 9847138241

 

 

 

English Summary- Colonial Luxury Model House or NRI Malayali; Veedu Malayalam