എറണാകുളം കോലഞ്ചേരിയിലാണ് പ്രവാസിയായ ഷിലോയ് വർഗീസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പുറമെ കണ്ടുകഴിഞ്ഞാൽ ചെറിയ ഒരുനില വീട് എന്നുതോന്നുമെങ്കിലും സംഭവം അതല്ല. റോഡുനിരപ്പിൽനിന്നും താഴേക്ക് ചരിഞ്ഞുകിടക്കുന്ന പ്ലോട്ടാണിത്. അതിനനുസരിച്ചാണ് വീട് പണിതത്. എന്നുവച്ചാൽ പുറമെ കാണുന്നത് വീടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം കോലഞ്ചേരിയിലാണ് പ്രവാസിയായ ഷിലോയ് വർഗീസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്.  പുറമെ കണ്ടുകഴിഞ്ഞാൽ ചെറിയ ഒരുനില വീട് എന്നുതോന്നുമെങ്കിലും സംഭവം അതല്ല.  റോഡുനിരപ്പിൽനിന്നും താഴേക്ക് ചരിഞ്ഞുകിടക്കുന്ന പ്ലോട്ടാണിത്. അതിനനുസരിച്ചാണ് വീട് പണിതത്. എന്നുവച്ചാൽ പുറമെ കാണുന്നത് വീടിന്റെ രണ്ടാംനിലയാണ്. താഴത്തെ നില ഒളിഞ്ഞിരിക്കുകയാണ്.

യൂറോപ്യൻ മാതൃകയിലുള്ള വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ചരിഞ്ഞു കിടക്കുന്ന പ്ലോട്ടിന്റെ വെല്ലുവിളിയെ സാധ്യതയാക്കി മാറ്റുകയാണ് ഇവിടെ ചെയ്തത്. പലതട്ടുകളായി ചരിച്ചുവാർത്ത് ഓടുവിരിച്ച മേൽക്കൂരയാണ് വീടിന്റെ കൊളോണിയൽ ഭംഗിക്കാധാരം.

ADVERTISEMENT

ഒരേപോലെയുള്ള രണ്ടു 'ഒരുനില വീടുകൾ' കൂട്ടിയോജിപ്പിച്ചതു പോലെയാണ് ഈ വീട്. കാരണം മുകളിലും താഴെയും ഒരേ ഫ്ലോർ പ്ലാൻ ആണ് പിന്തുടർന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിങ്ങനെ...  

റോഡിൽനിന്നും നേരിട്ട് പ്രവേശിക്കാവുന്ന മുകൾനിലയിൽ പാർക്കിങ് സ്‌പേസുണ്ട്. ഇതുകൂടാതെ താഴത്തെ നിലയിലും അത്യാവശ്യം വിശാലമായ പാർക്കിങ് സ്‌പേസ് ലഭിക്കുന്നുണ്ട്.

ഇതിനുപിന്നിൽ മറ്റൊരു ഉദ്ദേശ്യവുമുണ്ട്. പ്രവാസികുടുംബം വർഷത്തിൽ ഒരുമാസം വല്ലതുമാണ് നാട്ടിലുണ്ടാകുക. ഇതാകുമ്പോൾ താഴത്തെ നില വേണമെങ്കിൽ വാടകയ്ക്ക് കൊടുക്കാം. വീട്ടുകാർക്ക് നാട്ടിൽ വരുമ്പോൾ മുകളിലെ നിലയിൽ താമസിക്കുകയുമാകാം. വീട്ടിൽനിന്നും വരുമാനം ലഭിക്കുകയും  ചെയ്യും.

അത്യാവശ്യം കമനീയമായാണ് അകത്തളങ്ങൾ ഒരുക്കിയത്. ഫോൾസ് സീലിങ്, ടീക് പാനലിങ്, വാം ടോൺ ലൈറ്റിങ് എന്നിവയെല്ലാം ഉള്ളിൽ പ്രൗഢി നിറയ്ക്കുന്നു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കൂടുതലും കസ്റ്റമൈസ് ചെയ്തു.

ADVERTISEMENT

പിന്നിലെ വയലിന്റെ ഭംഗി ആസ്വദിക്കാൻ  വേണ്ടതെല്ലാം ഇവിടെ ചെയ്തിട്ടുണ്ട്. മുകളിലെ കിടപ്പുമുറികൾക്ക് ഇരിപ്പിടസൗകര്യമുള്ള ബേ വിൻഡോകൾ കൊടുത്തത് ഉദാഹരണം.

മൾട്ടിവുഡ്+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

വെല്ലുവിളികൾ നിറഞ്ഞ പ്ലോട്ടിൽ ആഗ്രഹിച്ച പോലെ ഒരു വീട് സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ.

ADVERTISEMENT

Project facts

Location- Kolenchery, Ernakulam

Plot- 60 cent

Area- 3000 Sq.ft

Owner- Shiloy Varghese

Design- Alias K Paul, Abin Varkey

Mob- 9961004299, 9847965420

Y.C- Nov 2021

English Summary- European Model House; Veedu Magazine Malayalam