ആലുവയിൽ പുഴയുടെ ഭംഗി ആസ്വദിക്കാൻ പാകത്തിലുള്ള 9 സെന്റ് പ്ലോട്ടിലാണ് ബിജു പൗലോസ് പുതിയ വീടുവച്ചത്. കേരളം നേരിട്ട മഹാപ്രളയങ്ങളുടെ കെടുതികൾ ഈ ഭാഗത്തുമുണ്ടായിരുന്നു. അതിൽനിന്നും പാഠം ഉൾക്കൊണ്ട് വേണ്ട മുൻകരുതലുകൾ എടുത്താണ് ഈ വീടുപണിതത്. ശരിക്കും വീടുപണിയെക്കാൾ പ്ലോട്ട് ഒരുക്കുന്നതിന് നന്നായി ഗൃഹപാഠം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവയിൽ പുഴയുടെ ഭംഗി ആസ്വദിക്കാൻ പാകത്തിലുള്ള 9 സെന്റ് പ്ലോട്ടിലാണ് ബിജു പൗലോസ് പുതിയ വീടുവച്ചത്. കേരളം നേരിട്ട മഹാപ്രളയങ്ങളുടെ കെടുതികൾ ഈ ഭാഗത്തുമുണ്ടായിരുന്നു. അതിൽനിന്നും പാഠം ഉൾക്കൊണ്ട് വേണ്ട മുൻകരുതലുകൾ എടുത്താണ് ഈ വീടുപണിതത്.

ശരിക്കും വീടുപണിയെക്കാൾ പ്ലോട്ട് ഒരുക്കുന്നതിന് നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്. പഴയ ഫ്ലഡ് ലെവൽ വിശകലനം ചെയ്ത്, പുഴനിരപ്പിൽനിന്നും പ്ലോട്ട്  15 അടിയോളം പൊക്കിയാണ് വീടുപണിതത്. നല്ല കെട്ടുറപ്പിൽ പൈലിങ് ചെയ്താണ് ഫൗണ്ടേഷൻ നിർമിച്ചത്.

ADVERTISEMENT

ഈ വീടിനു ശരിക്കും രണ്ടു മുഖങ്ങളുണ്ട്. റോഡിൽനിന്നുള്ള ഫ്രണ്ട് വ്യൂവും പുഴയുടെ ഭാഗത്തുനിന്നുള്ള റിവർ വ്യൂവും. ഓറഞ്ച് നിറത്തിൽ ടെക്സ്ചർ ചെയ്ത ഷോവോളാണ് ഫ്രണ്ട് വ്യൂവിലെ ഹൈലൈറ്റ് . മുകൾനില ഫ്ലാറ്റായി വാർത്തശേഷം കുറച്ചുഭാഗം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇതുവഴി അറ്റിക് സ്‌പേസും മുകളിൽ ലഭിക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ശരിക്കും പുഴയെ ആസ്പദമാക്കിയാണ് ഈ വീടിന്റെ ഇടങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. താഴത്തെ നിലയിൽ പിന്നിലെ വലിയ വാതിൽ തുറക്കുന്നത് പുഴയുടെ വിശാലമായ കാഴ്ചകളിലേക്കാണ്. അതുപോലെ മുകളിൽ വിശാലമായ നീളൻ ബാൽക്കണിയുമുണ്ട്. 

2.8 മീറ്റർ ഉയരമുള്ള ഫോൾഡിങ് ഡോറാണ് ഇവിടെയുള്ളത്. ഇതുമൂലം പുഴ കാണാൻ വെളിയിൽ ഇറങ്ങണം എന്നില്ല. വീടിനകത്തിരുന്നാലും പുഴയുടെ വ്യൂ കിട്ടുന്നു. വിശാലമായ ഫോൾഡിങ് ഡോർ തുറന്നു കടക്കുന്നത് പുൽത്തകിടി വിരിച്ച കുട്ടികളുടെ കളിസ്ഥലത്തേക്കാണ്. വീട്ടുകാരുടെ വൈകുന്നേരത്തെ പ്രിയ ഒത്തുചേരൽ ഇടവും ഇതുതന്നെ.

ADVERTISEMENT

ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയതിനാൽ നല്ല വിശാലതയും ക്രോസ് വെന്റിലേഷനും അനുഭവപ്പെടുന്നു. ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ നയത്തിലാണ് . വീടിനകം അലങ്കരിക്കുന്ന പെയിന്റിങ്ങുകൾ വീട്ടിലെ കുട്ടികൾ വരച്ചതാണ് എന്ന കൗതുകവുമുണ്ട്.

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികളാണുള്ളത്. മക്കളുടെ കിടപ്പുമുറികൾ മുകൾനിലയിലാണ്. പുഴയുടെ കാഴ്ചകളിലേക്ക് തുറക്കുന്ന വാതിലും ജാലകങ്ങളുമാണ് കിടപ്പുമുറികളിലുമുള്ളത്. 

ഇവിടെ ഇരിപ്പിടസൗകര്യമുള്ള ബേ വിൻഡോകളുമുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സ്‌റ്റഡി സ്‌പേസ് എന്നിവയും ഇവിടെ സജ്ജീകരിച്ചു.

മോഡേൺ സൗകര്യങ്ങൾ സമ്മേളിക്കുന്ന കിച്ചൻ ഒരുക്കി. ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

ADVERTISEMENT

ശരിക്കും ഒരു റിസോർട്ടിൽ താമസിക്കുന്ന അനുഭവമാണ് ഇവിടെ ലഭിക്കുന്നത്  എന്ന് വീട്ടുകാർ പറയുന്നു.

Project facts

Location- Aluva

Plot- 9 cent

Area- 3000 Sq.ft

Owner- Biju Paulose

Design- Mejo Kurian

Voyage Designs, Vyttila, Kochi

Mob- 9745640027

Y.C- 2021 Mar

English Summary- Riverside House Plans Kerala; Veedu Malayalam