എറണാകുളം അടുവാശ്ശേരിയിലാണ് ബിസിനസ്സുകാരനായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയവീട്. പഴയ വീട്ടിൽ അസൗകര്യം പെരുകിയപ്പോഴാണ് വാങ്ങിയിട്ട സ്ഥലത്ത് പുതിയ വീടുപണിയാൻ നാസർ തീരുമാനിച്ചത്. മൂന്നു കിടപ്പുമുറികളുള്ള ഒരുനില വീട് മതി എന്നതായിരുന്നു ആവശ്യം. പതിവ് ശൈലികളിൽ നിന്നും വ്യത്യസ്തമായ മുഖം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം അടുവാശ്ശേരിയിലാണ് ബിസിനസ്സുകാരനായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയവീട്. പഴയ വീട്ടിൽ അസൗകര്യം പെരുകിയപ്പോഴാണ് വാങ്ങിയിട്ട സ്ഥലത്ത് പുതിയ വീടുപണിയാൻ നാസർ തീരുമാനിച്ചത്.

മൂന്നു കിടപ്പുമുറികളുള്ള ഒരുനില വീട് മതി എന്നതായിരുന്നു ആവശ്യം. പതിവ് ശൈലികളിൽ നിന്നും വ്യത്യസ്തമായ മുഖം വേണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് കൊളോണിയൽ ശൈലി പുറംകാഴ്ചയ്ക്ക് ലഭിച്ചത്.

ADVERTISEMENT

മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഷിംഗിൾസ് വിരിച്ചു. അതുവഴി ടെറസും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നു. മുകളിൽ ഒരു സിറ്റിങ് സ്‌പേസും ബാക്കി മൾട്ടി- യൂട്ടിലിറ്റി സ്‌പേസും വേർതിരിച്ചു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്,  കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2455 ചതുരശ്രയടിയിൽ ഉള്ളത്. അകത്തളത്തിൽ ഓപ്പൺ സ്‌പേസുകൾക്ക് നൽകിയ പ്രാധാന്യമാണ് വീടിന്റെ മറ്റൊരു ഹൈലൈറ്റ്. ഇതുവഴി മികച്ച സ്ഥലലഭ്യതയും ക്രോസ് വെന്റിലേഷനും സാധ്യമാകുന്നു.

നീളൻ സിറ്റൗട്ട് കടന്നു പ്രവേശിക്കുന്നത് വിശാലമായ ഹാളിലേക്കാണ്. ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത് മൂലം മികച്ച വിശാലത അനുഭവവേദ്യമാകുന്നു. വിട്രിഫൈഡ് ടൈലാണ് അകത്തളത്തിൽ വിരിച്ചത്. സിറ്റൗട്ടിൽ ഗ്രാനൈറ്റ് വിരിച്ചു.

വിശാലമായ കോർട്യാർഡാണ് വീടിനുള്ളിലെ ഹൈലൈറ്റ്.  ഈ ഭാഗത്ത് മുകളിൽ നീളത്തിൽ പർഗോള സ്‌കൈലൈറ്റ് വേർതിരിച്ചിട്ടുണ്ട്. ഇതുവഴി അകത്തളത്തിൽ പ്രകാശം സമൃദ്ധമായി വിരുന്നെത്തുന്നു. കോർട്യാർഡിന്റെ നിലത്ത് സിന്തറ്റിക് ഗ്രാസും പെബിൾസും വിരിച്ചു.

ADVERTISEMENT

ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ കിച്ചനാണ്. ഇവിടെ ഒരു പാർടീഷനുമുണ്ട്. ഇത് ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായി ഉപയോഗിക്കുന്നു. ഇതിനായി ഹൈ ചെയറുകൾ വേർതിരിച്ചു.

വിശാലമായാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. അറ്റാച്ഡ് ബാത്റൂം,വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ സജ്ജമാക്കി. വ്യത്യസ്ത കളർ ടോൺ നൽകി മുറികൾ അലങ്കരിച്ചു.

ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ കെട്ടിലും മട്ടിലും അൽപം പുതുമയുള്ള വീട് സ്വന്തമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

ADVERTISEMENT

Project facts

Location- Aduvassery, Ernakulam

Plot- 40 cent

Area- 2455 Sq.ft

Owner- Nazar

Design- Anoop K G

Cad Artech, Angamali

Mob- 9037979660   8129485569

Y.C- 2020

English Summary-