നഗരങ്ങളിൽ വീട് വയ്ക്കുമ്പോൾ നേരിടേണ്ടി വരുന്ന ചില പ്രതിബന്ധങ്ങളുണ്ട്. സ്ഥലം വാങ്ങി വീടുവയ്ക്കാനാണെങ്കിൽ വലിയ തുക മുടക്കേണ്ടി വരും. ഇത്തിരി സ്ഥലത്ത് വീട് പണിയേണ്ടി വരുന്നതിലുള്ള സമ്മർദം വേറെ. ഇതെല്ലാം ഭംഗിയായി മറികടന്ന വീടിന്റെ കഥയാണിത്. ഇങ്ങനെ ഒരു വീട് കേരളത്തിൽ അധികമുണ്ടാകില്ല; മലയാളികൾ ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരങ്ങളിൽ വീട് വയ്ക്കുമ്പോൾ നേരിടേണ്ടി വരുന്ന ചില പ്രതിബന്ധങ്ങളുണ്ട്. സ്ഥലം വാങ്ങി വീടുവയ്ക്കാനാണെങ്കിൽ വലിയ തുക മുടക്കേണ്ടി വരും. ഇത്തിരി സ്ഥലത്ത് വീട് പണിയേണ്ടി വരുന്നതിലുള്ള സമ്മർദം വേറെ. ഇതെല്ലാം ഭംഗിയായി മറികടന്ന വീടിന്റെ കഥയാണിത്.

തിരുവനന്തപുരം നഗരത്തിൽ കുമാരപുരത്തുള്ള വെറും 5 സെന്റ് പ്ലോട്ടിലാണ് ജയകുമാരൻ തമ്പി വീട് വയ്ക്കാൻ തിരഞ്ഞെടുത്തത്.  ഇരുവശത്തും റോഡ് പോകുന്ന കോർണർ പ്ലോട്ടായിരുന്നു. ഈ രണ്ടു റോഡുകളിലും നിന്നും വ്യത്യസ്തമായ പുറകാഴ്ച ലഭിക്കുംവിധമാണ് വീടിന്റെ രൂപകൽപന. നിയമപ്രകാരമുള്ള സെറ്റ്ബാക്ക് ഒഴിച്ചിട്ടാണ് വീട് പണിതത്.

ADVERTISEMENT

അധികം കണ്ടിട്ടില്ലാത്ത പ്ലെയിൻ എലിവേഷനാണ്. ചുവരുകളിൽ എയർ- ലൈറ്റ് വെന്റുകളും ടെറാക്കോട്ട ജാളി ജനലുകളും കൊടുത്തത് ഡിസൈൻ എലമെന്റായും വർത്തിക്കുന്നു. വീട്ടുകാർക്ക് വ്യത്യസ്തമായ ഒരു ഡിമാൻഡ് ഉണ്ടായിരുന്നു. വീടിന്റെ അകംപുറം വെള്ള നിറത്തിന്റെ തെളിമയിലായിരിക്കണം. അത് അതേപടി ആർക്കിടെക്ട് സാധിച്ചുകൊടുത്തു.   'വൈറ്റ് സ്ക്യൂബ്' എന്നാണ് ഈ വീടിന് ആർക്കിടെക്ട് നൽകിയപേര്.

സ്ട്രക്ചർ പണിതശേഷം പളപളാ മിന്നുന്ന ഇന്റീരിയറിനായി അനാവശ്യമായി കാശുപൊടിക്കുന്ന ധാരാളം മലയാളികളുണ്ട്. അവർ കണ്ടുപഠിക്കേണ്ട മാതൃകയാണ് ഈ വീട്ടിലുള്ളത്. മിനിമലിസം എന്ന വാക്ക് അർഥം ചോരാതെ ഇവിടെ പ്രായോഗികതലത്തിൽ നടപ്പാക്കിയിരിക്കുന്നു.

രണ്ടു വാഹനങ്ങൾ പോർച്ചിൽ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ട്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയുണ്ട്. മൊത്തം 2500 ചതുരശ്രയടിയാണ് വിസ്തീർണം.

സിമന്റ് ഫിനിഷാണ് സീലിങ്ങിൽ തെളിയുന്നത്. ഇതിനോട് യോജിക്കുന്ന ചാരനിറമുള്ള ടൈലുകളാണ് നിലത്തുവിരിച്ചത്. അനാവശ്യമായ കടുംനിറങ്ങളോ ടെക്സ്ചർ, പാനലിങ് തുടങ്ങിയ ആഡംബരങ്ങളോ വീട്ടിലില്ല. അധികമൊന്നും കുത്തിനിറയ്ക്കാത്തതുകൊണ്ട് ഉള്ളിൽ നല്ല വിശാലതയും അനുഭവപ്പെടുന്നു.

ADVERTISEMENT

പരിമിതമായ സ്ഥലത്ത് ഗാർഡനും ലാൻഡ്സ്കേപ്പിനുമെല്ലാം പരിമിതിയുണ്ട്. എന്നാൽ വീട്ടുകാർക്ക് പച്ചപ്പ് വേണംതാനും. അങ്ങനെ വീടിന്റെ പറ്റാവുന്ന ഇടങ്ങളിലെല്ലാം പച്ചത്തുരുത്തുകൾ സജ്ജമാക്കി. അകത്തേക്ക് കയറുമ്പോൾ സ്വീകരണമുറിയിൽ ഒരു ഡബിൾഹൈറ്റ് കോർട്യാർഡുണ്ട്. അവിടെനിന്നും ഡൈനിങ്ങിൽ എത്തുമ്പോഴും ഒരു ഗ്രീൻ കോർട്യാർഡ് കാണാം. സ്ലൈഡിങ് ഗ്ലാസ് ഡോറിലൂടെ ഇവിടേക്ക് കടക്കാം.

കാറ്റ്, വെളിച്ചം, പച്ചപ്പ് എന്നിവ ഒരുമിക്കുന്നതിലൂടെ സമാധാനമുള്ള ഒരു അന്തരീക്ഷം വീടിനുള്ളിൽ എപ്പോഴു പരിലസിക്കുന്നതായി അനുഭവപ്പെടും. ഏറ്റവും വലിയ സവിശേഷത ഉള്ളിലേക്ക് കയറിയാൽ വെറും 5 സെന്റിൽ പണിത വീടാണെന്ന കാര്യമേ മറക്കും എന്നുള്ളതാണ്. ചെറിയ സ്ഥലത്ത് സൗകര്യമുള്ള വീട് പണിയാൻ മികച്ചൊരു മാതൃകയും കൂടിയാണ് ഈ ഭവനം കാട്ടിത്തരുന്നത്.

Project facts

ADVERTISEMENT

Location- Kumarapuram, Trivandrum

Plot- 5 cent

Area- 2500 Sq.ft

Owner- Jayakumaran Thampi

Architect- Srijith Srinivas

Srijith Srinivas Architects

Mob- 9447092404

Y.C- 2021

English Summary- Minimal House; Simple Home Interiors; Veedu Magazine Malayalam