ഒറ്റനോട്ടത്തിൽത്തന്നെ കണ്ണുകൾ കീഴടക്കുന്ന വേറിട്ട ഭംഗിയാണ് കണ്ണൂർ തളിപ്പറമ്പിലുള്ള മുഹമ്മദ് അയൂബിന്റെയും കുടുംബത്തിന്റെയും ഈ പുതിയ വീടിന്. ഒരു ചെറിയ ഹൗസിങ് കോളനി പോലെയുള്ള പ്രദേശമാണിവിടെ. അവിടെ കെട്ടിലും മട്ടിലും വേറിട്ടുനിൽക്കുന്ന ഒരു വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. മൂന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റനോട്ടത്തിൽത്തന്നെ കണ്ണുകൾ കീഴടക്കുന്ന വേറിട്ട ഭംഗിയാണ് കണ്ണൂർ തളിപ്പറമ്പിലുള്ള മുഹമ്മദ് അയൂബിന്റെയും കുടുംബത്തിന്റെയും  ഈ പുതിയ വീടിന്. ഒരു ചെറിയ ഹൗസിങ് കോളനി പോലെയുള്ള പ്രദേശമാണിവിടെ. അവിടെ കെട്ടിലും മട്ടിലും വേറിട്ടുനിൽക്കുന്ന ഒരു വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം.

മൂന്നു ബ്ലോക്കുകൾ പരസ്പരം വിളക്കിച്ചേർത്തതു പോലെയാണ് വീടിന്റെ ഡിസൈൻ. വൈറ്റ് ഗ്ലോസി ഫിനിഷ് പെയിന്റാണ് ബ്ലോക്കുകളിൽ അടിച്ചത്. സുതാര്യമായ മുൻഭാഗമാണ് വീടിനുള്ളത്. അതായത് മുൻഭിത്തികളിൽ കോൺക്രീറ്റിന്റെ സ്ഥാനത്ത് ഗ്ലാസാണുള്ളത്. സ്വകാര്യത നിലനിർത്താനും വെയിലിൽ നിന്ന് സംരക്ഷണം നൽകാനുമായി സ്റ്റീൽ മെഷ് സ്ക്രീനും ഇതിനുമുന്നിൽ നൽകിയിട്ടുണ്ട്.

ADVERTISEMENT

കണ്ടാൽ വളരെ ഒതുക്കമുള്ള ചെറിയ വീട് എന്ന് തോന്നുമെങ്കിലും ഉള്ളിൽ വിശാലമായ ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറി, യൂട്ടിലിറ്റി സ്‌പേസ്, ഓപ്പൺ ടെറസ് എന്നിവയും ഒരുക്കി. മൊത്തം 4600 ചതുരശ്രയടിയാണ് വിസ്തീർണം.

ആകെ 16 സെന്റ് പ്ലോട്ടാണ് ഉള്ളത്. അതിനാൽ വിശാലമായ ലാൻഡ്സ്കേപ്പ് ചെയ്തിട്ടില്ല. എന്നാൽ പരിപാലനം കുറവുള്ള ചെടികളും മരങ്ങളും മുറ്റത്തുണ്ട്. വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധമാണ് ചുറ്റുമതിലിന്റെയും ഗെയ്റ്റിന്റെയും ഡിസൈൻ.

വെള്ള നിറത്തിന്റെ തെളിച്ചമാണ് അകത്തും പുറത്തും നിറയുന്നത്. പ്രകൃതിയിലേക്ക് തുറന്ന, കാറ്റും വെളിച്ചവും യഥേഷ്ടം പരിലസിക്കുന്ന അകത്തളങ്ങളാണ് വീടിന്റെ മറ്റൊരു ഹൈലൈറ്റ്.  ലിവിങ്, ഡൈനിങ് ഏരിയകൾ ഡബിൾഹൈറ്റിലാണ്. ഇതും അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ അനുഭവം ഒരുക്കുന്നു.

ചുവരുകളിൽ മാത്രമല്ല നിലത്തും തൂവെള്ള നിറമാണ് തുടരുന്നത്. വൈറ്റ് മാർബിളാണ് നിലത്തുവിരിച്ചത്. സീലിങ്ങിൽ വേർതിരിവ് കൊണ്ടുവരുന്നതിനായി സിമന്റ് ഫിനിഷിൽ ഒരുക്കി. വീടിന്റെ പ്രത്യേക ശൈലിയുമായി ഇഴുകിച്ചേരുന്ന ഫർണീച്ചറുകളാണ് ഉള്ളിൽ. കൂടുതലും ഇത് കസ്റ്റമൈസ് ചെയ്തതാണ്.

ADVERTISEMENT

സ്‌റ്റെയർകേസ് കണ്ടാൽ ഒരു ഷോപീസ് പോലെതോന്നും. സ്‌റ്റീൽ സ്ട്രക്ചറിലാണ് സ്‌റ്റെയർ. ഇതിൽ സ്റ്റീൽ ഷീറ്റ് ഘടിപ്പിച്ചാണ് പടികൾ. വെള്ള ഓട്ടോമോട്ടീവ് പെയിന്റടിച്ചാണ് സ്‌റ്റെയറിനെ മനോഹരമാക്കിയത്.

നാലു കിടപ്പുമുറികളും വളരെ ബ്രൈറ്റ് ഫീലിങ് ലഭിക്കുംവിധം ചിട്ടപ്പെടുത്തി. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ചിട്ടപ്പെടുത്തി.

വാം ടോൺ ലൈറ്റുകൾ ഉള്ളിൽ ഒരുക്കിയത് ബോധപൂർവമാണ്. വീടിന്റെ സുതാര്യത മൂലം അകത്തെ ലൈറ്റുകൾ പുറത്തേക്കും ഒഴുകിയെത്തും. അത് രാത്രിയിൽ വീടിന്റെ പുറംകാഴ്ച കൂടുതൽ സുന്ദരമാക്കുന്നു.

ചുരുക്കത്തിൽ ഒരു വെറൈറ്റി വീട് ചോദിച്ചപ്പോൾ വെറൈറ്റി കൊണ്ട് ഒരുത്സവം തന്നെയാണ് ഇവിടെ ഡിസൈൻ ടീം ഒരുക്കിയിരിക്കുന്നത്. ഒരു ഫീൽഗുഡ് സിനിമ കണ്ടപോലെയുള്ള സന്തോഷമാണ് ഈ വീട് കണ്ടിറങ്ങിയപ്പോൾ ലഭിച്ചതെന്ന് ഇവിടെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. 

ADVERTISEMENT

Project facts

Location- Taliparamba, Kannur

Plot- 16 cent

Area- 4600 Sq.ft

Owner- Muhammed Ayoob

Design- 3dor concepts, Kannur, UAE

Mob- 80896 16280

Y.C- 2021

English Summary- Box Shaped House; Veedu Magazine Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT