കോഴിക്കോട് കൊയിലാണ്ടിയിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. 7 സെന്റ് സ്ഥലം വാങ്ങിയാണ് വീടുവച്ചത്. സ്ഥലം വാങ്ങിയപ്പോൾത്തന്നെ നല്ലൊരു തുകയായി. പിന്നീട് വീടിനായി ബാക്കിവച്ചത് 30 ലക്ഷം രൂപയാണ്. ഇതിനുള്ളിൽ ഒതുക്കി മൂന്നു കിടപ്പുമുറികളുള്ള വീട് വേണം എന്ന ആവശ്യമാണ് ഞങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് കൊയിലാണ്ടിയിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

7 സെന്റ് സ്ഥലം വാങ്ങിയാണ് വീടുവച്ചത്. സ്ഥലം വാങ്ങിയപ്പോൾത്തന്നെ നല്ലൊരു തുകയായി. പിന്നീട് വീടിനായി ബാക്കിവച്ചത് 30 ലക്ഷം രൂപയാണ്. ഇതിനുള്ളിൽ ഒതുക്കി മൂന്നു കിടപ്പുമുറികളുള്ള വീട് വേണം എന്ന ആവശ്യമാണ് ഞങ്ങൾ ഡിസൈനറോട് ആവശ്യപ്പെട്ടത്.

ADVERTISEMENT

കേരളത്തിന്റെ കാലാവസ്ഥ കൂടി പരിഗണിച്ചാണ് സ്ലോപ് റൂഫ് ചെയ്തത്. പുറംഭിത്തിയിൽ പ്ലാസ്റ്ററിങ് സമയത്ത് ഗ്രൂവുകൾ വേർതിരിച്ച് പിന്നീട് പെയിന്റടിച്ചാണ് പുറംകാഴ്ച ആകർഷകമാക്കിയത്. സ്ഥലപരിമിതിയിലും അത്യാവശ്യം കാറുകൾ മുറ്റത്ത് പാർക്ക് ചെയ്യാൻ സ്ഥലം വിട്ടിട്ടുണ്ട്.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഫർണിഷിങ്ങിൽ തടിയുടെ ഉപയോഗം നിയന്ത്രിച്ചാണ് ചെലവ് പിടിച്ചുനിർത്തിയത്. മെറ്റൽ കൊണ്ടാണ് പാർടീഷൻ, സ്‌റ്റെയർ കൈവരികൾ, ജനൽ കട്ടിളകൾ എന്നിവ നിർമിച്ചത്. ഇടത്തരം മാർബോനൈറ്റ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ അളവെടുത്ത് നിർമിച്ചതുകൊണ്ട് അകത്തളവുമായി നന്നായി ഇഴുകിച്ചേരുന്നു.

ACP (Aluminium Composite Panel) ഷീറ്റ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റ്. ഇതും ചെലവ് കുറയ്ക്കാൻ സഹായകരമായി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

ADVERTISEMENT

എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കിടപ്പുമുറിയിലെ ഒരു ഭിത്തി ഹൈലൈറ്റർ നിറംനൽകി. മുകളിലെ കിടപ്പുമുറിയുടെ സീലിങിനോട് ചേർന്ന് ഗ്ലാസ് വോളുണ്ട്. ഇത് രാത്രിയിൽ വീടിന്റെ ഭംഗി വർധിപ്പിക്കുന്നു.

പണി പുരോഗമിച്ചപ്പോഴാണ് കോവിഡും ലോക്ഡൗണും എത്തിയത്. അതോടെ പണി മുടങ്ങി. ശേഷം തുടങ്ങിയപ്പോൾ സാമഗ്രികൾക്ക് തീവിലയായി. അങ്ങനെയാണ് ബജറ്റ് അൽപം അധികരിച്ചത്. എങ്കിലും ആഗ്രഹിച്ച പോലെ ഒരു വീട് സഫലമായതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. വീട് പണിയാൻ ആഗ്രഹിക്കുന്ന എന്നെപ്പോലെയുള്ള ഇടത്തരക്കാരോട് എനിക്ക് പറയാനുള്ളത്, എത്രയും വേഗം പണി തുടങ്ങി അവസാനിപ്പിക്കാനാണ്. കാരണം, ഓരോ ദിവസം കഴിയുംതോറും ചെലവുകൾ പിടിവിട്ടു പറക്കുകയാണ്.

Watch Veedu Videoshttps://www.youtube.com/ManoramaVeedu4u?sub_confirmation=1

Project facts

ADVERTISEMENT

Location- Koyilandy, Calicut

Plot- 7 cent

Area- 1500 Sq.ft

Owner- Rashid

Design- Hijas Aneer architecture, Koyilandy

Mob- 9745080958

Y.C- Feb 2022

Budget- 35 Lakhs

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Cost Effective House; Veedu Magazine Malayalam