പാലക്കാട് മണ്ണാർക്കാടുള്ള സാജന്റെ വീടിനെ ഒരുഏദൻതോട്ടം എന്നുതന്നെ വിളിക്കാം. കാരണം പത്തേക്കറോളം കൃഷിസ്ഥലത്തിന്റെ ഒത്തനടുവിലാണ് ഈ വീട് നിർമിച്ചത്. റബർ, നെല്ല്, നാണ്യവിളകൾ, കോഴി, താറാവ്, മീൻ, പച്ചക്കറികൾ തുടങ്ങി ഇവിടെയില്ലാത്ത പരിപാടികളില്ല. എന്നാൽ 'ഫാം ഹൗസ്' എന്നുകേൾക്കുമ്പോൾ നമ്മുടെ മനസ്സിൽവരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് മണ്ണാർക്കാടുള്ള സാജന്റെ വീടിനെ ഒരുഏദൻതോട്ടം എന്നുതന്നെ വിളിക്കാം. കാരണം  പത്തേക്കറോളം കൃഷിസ്ഥലത്തിന്റെ ഒത്തനടുവിലാണ് ഈ വീട് നിർമിച്ചത്. റബർ, നെല്ല്, നാണ്യവിളകൾ, കോഴി, താറാവ്, മീൻ, പച്ചക്കറികൾ തുടങ്ങി ഇവിടെയില്ലാത്ത പരിപാടികളില്ല. എന്നാൽ 'ഫാം ഹൗസ്' എന്നുകേൾക്കുമ്പോൾ നമ്മുടെ മനസ്സിൽവരുന്ന പതിവ് സങ്കൽപങ്ങളെയെല്ലാം തച്ചുടയ്ക്കുന്ന വമ്പൻ വീടാണ് ഇവിടെയുള്ളത്.

പ്ലോട്ടിന്റെ മധ്യത്തിലുള്ള ഉയർന്ന സ്ഥലത്താണ് വീടുപണിതത്. അതിനാൽ ചുറ്റുമുള്ള മനോഹരകാഴ്ചകൾ ഇവിടെയിരുന്നാൽ കാണാം. നല്ല കാറ്റും അകമ്പടിയായി എത്തും. 

ADVERTISEMENT

കൗതുകം നിറയ്ക്കുന്ന എലിവേഷനാണ് പ്രധാന ഹൈലൈറ്റ്. സ്ലോപ്- ഫ്ലാറ്റ്- കർവ്ഡ് റൂഫുകളുടെ സമന്വയമാണ് പുറംകാഴ്ച. മേൽക്കൂര ചരിച്ചുവാർത്തശേഷം സ്പെയിനിൽനിന്നും ഇറക്കുമതി ചെയ്ത ഓടാണ് വിരിച്ചത്. കേരളത്തിലെ കടുത്ത കാലാവസ്ഥാവ്യതിയാനങ്ങളിലും ഈടുനിൽക്കും എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.

കാർപോർച്ച് പോലും കൗതുകം നിറയ്ക്കുന്ന രൂപത്തിലാണ്. സ്ലാന്റിങ് റൂഫായി വാർത്ത മേൽക്കൂരയും ജാളി ഡിസൈനുമാണ് ഇവിടെ ഹാജർ വയ്ക്കുന്നത്.

രണ്ടു തട്ടുകളായി കിടന്ന പ്ലോട്ട് നിരപ്പാക്കാതെ സ്വാഭാവികത നിലനിർത്തിയാണ് വീടുപണിതത്. അതിനാൽ വീടിനുള്ളിലും രണ്ടുതട്ടുകളുണ്ട്. വീടിന്റെ പ്രൗഢിക്ക് അകമ്പടിയേകുന്നത് വിശാലമായ മുറ്റമാണ്. കോബിൾ,  ബാംഗ്ലൂർ സ്‌റ്റോണുകൾ വിരിച്ച  ഡ്രൈവ് വേയാണ് ഗെയ്റ്റിൽനിന്ന് ഉള്ളിലേക്ക് ആനയിക്കുന്നത്. ലാൻഡ്സ്കേപ്പിൽ പുൽത്തകിടിയും മരങ്ങളും ചെടികളുമെല്ലാം ഹാജർവയ്ക്കുന്നു.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ആറു കിടപ്പുമുറികൾ എന്നിവയാണ് 9600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ADVERTISEMENT

പ്രധാനവാതിൽ തുറന്നുകയറുമ്പോൾ വിശാലമായ അകത്തളങ്ങളാണ് വീടിനുള്ളിൽ കാത്തിരിക്കുന്നത്. സിറ്റൗട്ട്, ലിവിങ്, കോർട്യാർഡ് തുടങ്ങിയ സ്‌പേസുകൾ ഒരു ലെവലിലും ഡൈനിങ്, കിച്ചൻ, താഴത്തെ കിടപ്പുമുറികൾ എന്നിവ അടുത്ത ലെവലിലും ചിട്ടപ്പെടുത്തി.

വീടിന്റെ അകത്തളവുമായി ഇഴുകിച്ചേരുന്ന ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തതാണ്. വിട്രിഫൈഡ് ടൈലാണ് പ്രധാനയിടങ്ങളിൽ വിരിച്ചത്. ലിവിങ്ങിൽ വുഡൻ ഫ്ലോറിങ്ങുമുണ്ട്.

മുകളിലും താഴെയും മൂന്നുവീതം കിടപ്പുമുറികൾ വിന്യസിച്ചു. അതിവിശാലമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് മുറികളിൽ സജ്ജീകരിച്ചു. 

ഓരോ കിടപ്പുമുറിയും വ്യത്യസ്ത തീമിൽ ചിട്ടപ്പെടുത്തി. വുഡൻ ഫിനിഷിലുള്ള ഫോൾസ് സീലിങ്, പാനലിങ് വർക്കുകൾ കിടപ്പുമുറികൾ കമനീയമാക്കുന്നു.

ADVERTISEMENT

ഐലൻഡ് കിച്ചനാണ് ഒരുക്കിയത്. മറൈൻ പ്ലൈവുഡ്+ പ്ലാനിലാക് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

വീട്ടുകാർക്ക് ആവശ്യമുള്ള ഒരുവിധം ഭക്ഷ്യവസ്തുക്കൾ എല്ലാം ഇവിടെത്തന്നെ ഉൽപാദിപ്പിക്കുന്നു. അങ്ങനെ  സ്വാശ്രയത്വം നിറഞ്ഞ ഒരു ജീവിതം കൂടി ഇവിടെയുണ്ട്.

ചുരുക്കത്തിൽ ഒരു ടൂറിസ്റ്റ് ലൊക്കേഷനിൽ പോയ അനുഭവമാണ് ഈ വീടും ചുറ്റുപാടുകളും കണ്ടുമടങ്ങുമ്പോൾ ലഭിക്കുന്നത്.

 മികച്ച വീടുകളുടെ വിഡിയോസ് കാണാം

Project facts

Location- Mannarkkad, Palakkad

Area- 9600 Sq.ft

Owner- Sajan

Designer- Muhammed Muneer

MM Architects

Mob- 9847249528

Y.C- Jan 2022

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Self Sufficient Farm House with Luxury Facilities; Hometour