പ്രവാസി മലയാളിയായ ബൈജു പാപ്പച്ചൻ വീട് പണിയാൻ പദ്ധതിയിട്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഒരു ചോദ്യം വന്നു. രണ്ടുനില വേണോ ഒരുനില വേണോ?. ഒടുവിൽ നന്നായി ആലോചിച്ചശേഷം ഒരു ഉത്തരം കണ്ടെത്തി- ഒരുനില മതി. പല ഇരുനില വീടുകളിലും താഴെ അതിഥികൾ വന്നാൽ പോലും മുകൾനിലയിലുള്ള മക്കൾ ഗൗനിക്കാറില്ല. അന്യ'ഗൃഹ'ജീവികളെപ്പോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസി മലയാളിയായ ബൈജു പാപ്പച്ചൻ വീട് പണിയാൻ പദ്ധതിയിട്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഒരു ചോദ്യം വന്നു. രണ്ടുനില വേണോ ഒരുനില വേണോ?. ഒടുവിൽ നന്നായി ആലോചിച്ചശേഷം ഒരു ഉത്തരം കണ്ടെത്തി- ഒരുനില മതി.

പല ഇരുനില വീടുകളിലും താഴെ അതിഥികൾ വന്നാൽ പോലും മുകൾനിലയിലുള്ള മക്കൾ ഗൗനിക്കാറില്ല. അന്യ'ഗൃഹ'ജീവികളെപ്പോലെ അവർ പെരുമാറുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഒരുനിലയാകുമ്പോൾ ഏറ്റവും കുറഞ്ഞത് കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം എങ്കിലും മുറിയാതെ നിലനിൽക്കാൻ ഉപകരിക്കും. മാത്രമല്ല സ്ഥിരതാമസം ഇല്ലാത്ത സാഹചര്യങ്ങളിൽ വൃത്തിയാക്കാനും എളുപ്പം ഒരുനില വീടാണെന്ന് പലരുടെയും അനുഭവത്തിൽനിന്ന് മനസിലാക്കി. അത്യാവശ്യം സ്ഥലം ഉണ്ടായിരുന്നതും ഒരുനില എന്ന ആശയത്തിന് ബലമേകി.

ADVERTISEMENT

റോഡ് നിരപ്പിൽ നിന്നുയർന്നുനിൽക്കുന്ന പ്ലോട്ടിൽ വാസ്തുനിയമങ്ങൾ പാലിച്ചാണ് ഒരുനില വീട് നിർമിച്ചത്. പലതട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരയാണ് വീടിന്റെ പുറംഭംഗിയിലെ പ്രധാനതാരം.

കിഴക്കോട്ട് ദർശനമായാണ് വീടുപണിതത്. പ്ലോട്ടിനെതിർവശത്ത് വയലാണ്. ഇവിടേക്കുള്ള കാഴ്ചയും ഇവിടെനിന്നുള്ള കാറ്റും വീടിനുള്ളിലേക്ക് ലഭിക്കുംവിധമാണ് ചിട്ടപ്പെടുത്തലുകൾ. വീടിന്റെ ഭംഗി മറയ്ക്കാതെ ഉയരം കുറച്ച് ചുറ്റുമതിൽ ഒരുക്കി. മനോഹരമായ ലാൻഡ്സ്കേപ് വീടിനു മികച്ച പിന്തുണ നൽകുന്നു. നാച്ചുറൽ സ്‌റ്റോൺ വിരിച്ച ഡ്രൈവ് വേയും പുൽത്തകിടിയും ചെടികളുമെല്ലാം ഇവിടെ ഹാജരുണ്ട്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3150 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

പ്രധാന പോർച്ച് കൂടാതെ ഡിറ്റാച്ഡ് മാതൃകയിൽ മറ്റൊരു പോർച്ചുമുണ്ട്. ഇത് വീടിന്റെ മിനിയേച്ചർ മാതൃകയിലാണ് നിർമിച്ചത്. പോർച്ചിന്റെ മേൽക്കൂരയിൽ കൊളോണിയൽ ശൈലി അനുസ്മരിപ്പിക്കുന്ന ഡോർമർ ജാലകങ്ങളുണ്ട്.

ADVERTISEMENT

പ്രധാന വാതിൽ തുറന്നു പ്രവേശിക്കുന്നത് ഓപ്പൺ നയത്തിൽ ചിട്ടപ്പെടുത്തിയ ഹാളിലേക്കാണ്. ഫോർമൽ-ഫാമിലി ലിവിങ്ങുകൾ ഈ നീളൻ ഹാളിന്റെ ഭാഗമായി വരുന്നു. ഒരു ഷോകേസ് ഉപയോഗിച്ചാണ് രണ്ടിനെയും വേർതിരിച്ചത്. ചെറിയ ഒത്തുചേരലുകളും കൂട്ടായ്മകളുമൊക്കെ ഈ ഹാളിൽ ക്രമീകരിക്കാം. ഒരു ഊഞ്ഞാലും ഹാളിനു മധ്യത്തിലെ ഫോക്കൽ പോയിന്റായി സജ്ജീകരിച്ചു.

ഗ്ലോസി ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു.

മനോഹരമായ അപ്ഹോൾസ്റ്ററി വർക്കുകളുള്ള ചെയറുകളാണ് ഡൈനിങ് യൂണിറ്റിലെ ഹൈലൈറ്റ്. ഇവിടെ സീലിങ്ങിൽ ഫോൾസ് സീലിങ്ങുമുണ്ട്. ഡൈനിങ്ങിൽനിന്ന് വാതിൽവഴി വശത്തുള്ള മുറ്റത്തേക്ക് കടക്കാം. ഈ വാതിൽ തുറന്നിട്ടാൽ കാറ്റും വെളിച്ചവും ഉള്ളിലെത്തുകയുംചെയ്യും. പുറത്തേക്ക് കടക്കുന്ന ഭാഗത്ത് പർഗോള ഗ്ലാസ് സീലിങ്ങുമുണ്ട്.

നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. വ്യത്യസ്‌ത ലുക്ക് & ഫീൽ നൽകുന്ന വോൾപേപ്പറുകൾ ഒട്ടിച്ചും ഫോൾസ് സീലിങ്- ലൈറ്റിങ് ചെയ്തുമാണ് മുറികളിൽ വ്യത്യസ്ത ആംബിയൻസ് നിറച്ചത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് സൗകര്യം ചിട്ടപ്പെടുത്തി.

ADVERTISEMENT

U ഷേപ്ഡ് കിച്ചനാണ് ഒരുക്കിയത്. ഇതിന്റെ ഡൈനിങ്ങിലേക്ക് തുറക്കുന്ന പാർടീഷൻ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാക്കിമാറ്റി. വെനീർ+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

കൂടുമ്പോൾ ഇമ്പം കൈവരുന്നതാണല്ലോ കുടുംബം. ആ അർഥത്തിൽ അന്ന് തങ്ങൾ എടുത്ത ഒരുനിലവീടെന്ന തീരുമാനം ശരിയായിരുന്നു എന്നിപ്പോൾ തോന്നുന്നുണ്ട് എന്ന് വീട്ടുകാർ പറയുന്നു.

Project facts

Location- Pandalam, Pathanamthitta

Plot- 35 cent

Area- 3150 Sq.ft

Owner- Byju Pappachan

Architect- Sreerag Paramel

Creo Homes Pvt. Ltd, Ernakulam

Mob-9645899951

Y.C- 2021

English Summary- Single Storeyed House Plans; Veedu Malayalam Magazine