ഔദ്യോഗിക മേഖലകളിൽനിന്ന് വിരമിച്ച ദമ്പതികൾ തങ്ങളുടെ ജീവിതത്തിലെ സെക്കൻഡ് ഇന്നിങ്‌സിനായി വീടൊരുക്കിയ കഥയാണിത്. കോട്ടയം കടുത്തുരുത്തിയിലാണ് ഫിലിപ്പിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കാലപ്പഴക്കത്തിന്റെ ക്ഷീണതകളും അസൗകര്യങ്ങളും നിറഞ്ഞ പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയവീട് ഇവിടെ ഒരുങ്ങിയത്. മക്കൾ

ഔദ്യോഗിക മേഖലകളിൽനിന്ന് വിരമിച്ച ദമ്പതികൾ തങ്ങളുടെ ജീവിതത്തിലെ സെക്കൻഡ് ഇന്നിങ്‌സിനായി വീടൊരുക്കിയ കഥയാണിത്. കോട്ടയം കടുത്തുരുത്തിയിലാണ് ഫിലിപ്പിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കാലപ്പഴക്കത്തിന്റെ ക്ഷീണതകളും അസൗകര്യങ്ങളും നിറഞ്ഞ പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയവീട് ഇവിടെ ഒരുങ്ങിയത്. മക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔദ്യോഗിക മേഖലകളിൽനിന്ന് വിരമിച്ച ദമ്പതികൾ തങ്ങളുടെ ജീവിതത്തിലെ സെക്കൻഡ് ഇന്നിങ്‌സിനായി വീടൊരുക്കിയ കഥയാണിത്. കോട്ടയം കടുത്തുരുത്തിയിലാണ് ഫിലിപ്പിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കാലപ്പഴക്കത്തിന്റെ ക്ഷീണതകളും അസൗകര്യങ്ങളും നിറഞ്ഞ പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയവീട് ഇവിടെ ഒരുങ്ങിയത്. മക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔദ്യോഗിക മേഖലകളിൽനിന്ന് വിരമിച്ച ദമ്പതികൾ തങ്ങളുടെ ജീവിതത്തിലെ സെക്കൻഡ് ഇന്നിങ്‌സിനായി  വീടൊരുക്കിയ കഥയാണിത്.

കോട്ടയം കടുത്തുരുത്തിയിലാണ് ഫിലിപ്പിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കാലപ്പഴക്കത്തിന്റെ ക്ഷീണതകളും അസൗകര്യങ്ങളും നിറഞ്ഞ പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയവീട് ഇവിടെ ഒരുങ്ങിയത്.

ADVERTISEMENT

മക്കൾ വിദേശത്താണ്. വീട്ടിൽ ദമ്പതികൾ മാത്രമാണുള്ളത്. അതിനാൽ പരിപാലനം കണക്കിലെടുത്ത് ഒരുനില വീട് മതിയെന്ന് വച്ചു. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിൽ പലതട്ടുകളായി ചരിച്ച് ഓടുമേഞ്ഞ മേൽക്കൂരയാണ് വീടിന്റെ ഹൈലൈറ്റ്. ശരിക്കും മേൽക്കൂര ഫ്ലാറ്റായി വാർത്തശേഷം ജിഐ ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ഇടയ്ക്ക് ക്യാവിറ്റി സ്‌പേസ് ഉള്ളതുകൊണ്ട് ഉള്ളിൽ ചൂടും കുറവുണ്ട്. വീട് കാണുന്ന എല്ലാവരുടെയും കണ്ണുടക്കുന്നതും ഈ മേൽക്കൂരയിലേക്കാണ്.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, കോർട്യാർഡ് എന്നിവയാണ് 2550 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സെമി ഓപ്പൺ നയത്തിലുള്ള അകത്തളങ്ങളാണ് ഉള്ളിൽ. ഇടങ്ങൾ തമ്മിൽ വേർതിരിവ് കൊടുത്തതിനൊപ്പം വിഷ്വൽ കണക്‌ഷനും ഉറപ്പുവരുത്തി.

സിറ്റൗട്ട് മാത്രം വാർക്കാതെ ട്രസ് വർക്കിൽ ഓടുവിരിച്ചു നിർമിച്ചു. പുറത്തെ വിശാല കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിലാണ് സിറ്റൗട്ട്. ഇവിടെയൊരു കൗതുകമുണ്ട്. മേൽക്കൂരയുടെ മെറ്റൽ കഴുക്കോലുകൾ താഴേക്കിറക്കിയാണ് ഇൻബിൽറ്റ് ഇരിപ്പിടങ്ങളുടെ ഫ്രെയിം ഉറപ്പിച്ചത്. ഇതിൽ വുഡൻ പ്ലാങ്ക് വിരിച്ചു.

മഴയും കാറ്റുമൊക്കെ ആസ്വദിച്ചിരിക്കാൻ പാകത്തിൽ ധാരാളം ഇടങ്ങൾ വീട്ടിലുണ്ട്. സിറ്റൗട്ട് കഴിഞ്ഞാൽ, മഴ പെയ്യുന്ന നടുമുറ്റമാണ് മറ്റൊരു ആകർഷണം. ടെറാക്കോട്ട ജാളികളുടെ സാന്നിധ്യമാണ് വീട്ടിലെ മറ്റൊരു ഹൈലൈറ്റ്. ചുവരുകളും സീലിങ്ങിലുമെല്ലാം ഇത് ഹാജർ വയ്ക്കുന്നുണ്ട്. ഡിസൈൻ എലമെന്റ് എന്നതിനോടൊപ്പം വീടിനുള്ളിൽ കാറ്റും നിഴൽവട്ടങ്ങളും നിറയ്ക്കാനും ഇത് ഉപകരിക്കുന്നു. ഇത് പെസ്റ്റ് കൺട്രോൾ മെഷ് അടിച്ച് സീൽ ചെയ്തിട്ടുണ്ട്. അതുകൊണ്ട് കൊതുകിന്റെയും മറ്റും ശല്യമുണ്ടാകില്ല.

ADVERTISEMENT

സിറ്റൗട്ടിലൂടെയുള്ള പ്രധാനവാതിൽ കൂടാതെ മുൻവശത്തായി മറ്റൊരു സ്ലൈഡിങ് വാതിലുണ്ട്. ഇത് ഡൈനിങ്ങിലേക്ക് കയറാനും ഇറങ്ങാനുമുള്ളതാണ്. ഇത് തുറന്നിട്ടാൽ കാറ്റും വെളിച്ചവും കാഴ്ചകളും ഊണിടത്തിലേക്ക് വിരുന്നെത്തും.

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചർ ടീക് ഫിനിഷിൽ കസ്റ്റമൈസ് ചെയ്തതാണ്.

ഡൈനിങ്ങിൽനിന്ന് ഷെൽഫ് പാർടീഷനോടെ സമീപം ലിവിങ് വേർതിരിച്ചു. ഇവിടെ ഭിത്തി പാനലിങ് ചെയ്ത് ടിവി യൂണിറ്റ് വച്ചു.

ഡൈനിങ്ങിന്റെ പിന്നിലെ ഭിത്തി വേർതിരിച്ച് പ്രെയർ സ്‌പേസാക്കി. ഇവിടെ ടെറാക്കോട്ട സ്‌കൈലൈറ്റ് സീലിങ്ങിലൂടെ പ്രകാശം അരിച്ചെത്തുന്നുണ്ട്. ഇത് വശത്തെ വെള്ളച്ചുവരിൽ നിഴൽചിത്രങ്ങൾ തീർക്കുന്നു.

ADVERTISEMENT

പ്രെയർ സ്‌പേസിന്റെ ഭിത്തിയിലേക്ക് എത്തുന്ന നീണ്ട ഇടനാഴിയുണ്ട്. ഇവിടെയും വലിയൊരു ടെറാക്കോട്ട ജാളി ഭിത്തിയുണ്ട്. ഇവിടെനിന്ന് പിൻവശത്തുള്ള കോർട്യാർഡ് സ്‌പേസിലേക്ക് പ്രവേശിക്കാം.

ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപൺകിച്ചണിൽ ധാരാളം മണിപ്ലാന്റിന്റെ വള്ളികൾ തലനീട്ടുന്നുണ്ട്. ഇത് വീട്ടുകാരിയുടെ സംഭാവനയാണ്. 

ഡൈനിങ്ങിൽനിന്ന് ഷെൽഫ് പാർടീഷനോടെ സമീപം ഫാമിലി ലിവിങ്ങുണ്ട്. ഇവിടെ ഭിത്തി പാനലിങ് ചെയ്ത് ടിവി യൂണിറ്റ് വച്ചു.

ലളിതസുന്ദരമാണ് ഓരോ കിടപ്പുമുറികളും. അനാവശ്യ കുത്തിതിരുകലുകളോ കടുംവർണങ്ങളോ ഇവിടെയില്ല. ഒരുവശത്തെ ഭിത്തി നിറയെ പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങളാണ്. ഇതുവഴി പ്രകാശം മുറികളിൽ പ്രസന്നത നിറയ്ക്കുന്നു.

വീടിന്റെ മധ്യത്തിലുള്ള ഡബിൾഹൈറ്റ് റൂഫിനുതാഴെ ലോൺഡ്രി സ്‌പേസുമുണ്ട്. ഇവിടേക്ക് പ്രവേശിക്കാൻ പുറത്തുകൂടെ സ്‌റ്റെയറുണ്ട്.

പല ആംഗിളിൽനിന്ന് വീടിന് വ്യത്യസ്ത രൂപഭംഗി ലഭിക്കാൻ വീടിന്റെ റൂഫിങ് പാറ്റേൺ ഉപകരിക്കുന്നു. രാത്രിയിലാണ് വീടിന്റെ മറ്റൊരു മനോഹരമായ മുഖം ദൃശ്യമാകുന്നത്. ചുവരുകളിലും മുറ്റത്തും ധാരാളം സ്പോട് ലൈറ്റുകൾ ഹാജരുണ്ട്. ഇത് കൺതുറക്കുമ്പോൾ വീടിനുചുറ്റും സ്വർണ്ണപ്രഭയുള്ള അന്തരീക്ഷം നിറയുന്നു. വീടിന്റെ മുന്നിലൂടെ പ്രധാനറോഡ് പോകുന്നുണ്ട്. എത്ര സ്പീഡിൽ പാഞ്ഞുപോകുന്നവരും ഇവിടെയെത്തുമ്പോൾ വേഗം കുറച്ച് വീടിന്റെ ഭംഗി ആസ്വദിച്ചാണ് പോകുന്നത്.

കൃഷിയിൽ താല്പര്യമുള്ളവരാണ് ഗൃഹനാഥനും ഭാര്യയും. വീടിന്റെ പിൻമുറ്റത്ത് നല്ലൊരു ഫ്രൂട്ട് ഗാർഡനും ഇവർ ഒരുക്കിയിട്ടുണ്ട്. ഇവരുടെ കിടപ്പുമുറി അഭിമുഖീകരിക്കുന്നതും ഈ തോട്ടത്തിന്റെ ഹരിതാഭമായ  കാഴ്ചകളിലേക്കാണ്.

 

Project facts

Location- Kaduthuruthy, Kottayam

Plot- 28 cent

Area- 2550 Sq.ft

Owner- Philip Kadaliparambil

Architect-Joseph Chalissery 

Dream Infinite Studio, Iringalakuda

Mob- 9496863713

Y.C- 2022

English Summary- Traditional Kerala House with Elegant Interiors; Veedu Magazine Malayalam