'വീട്ടുകാർക്കൊത്ത വീട്'- മലപ്പുറം വളാഞ്ചേരിയിലുള്ള അഫ്‌സലിന്റെയും കുടുംബത്തിന്റെയും ബ്രഹ്മാണ്ഡ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. വലിയ കൂട്ടുകുടുംബത്തിലെ ഒത്തുചേരലുകൾക്ക് വേദിയൊരുക്കിയാണ് ഈ വീട് അതിവിശാലമായി രൂപകൽപന ചെയ്തിരിക്കുന്നത്. പ്രവാസിയായ അഫ്സലിന്റെ തറവാടിരുന്ന സ്ഥലത്താണ് ഈ വീട്

'വീട്ടുകാർക്കൊത്ത വീട്'- മലപ്പുറം വളാഞ്ചേരിയിലുള്ള അഫ്‌സലിന്റെയും കുടുംബത്തിന്റെയും ബ്രഹ്മാണ്ഡ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. വലിയ കൂട്ടുകുടുംബത്തിലെ ഒത്തുചേരലുകൾക്ക് വേദിയൊരുക്കിയാണ് ഈ വീട് അതിവിശാലമായി രൂപകൽപന ചെയ്തിരിക്കുന്നത്. പ്രവാസിയായ അഫ്സലിന്റെ തറവാടിരുന്ന സ്ഥലത്താണ് ഈ വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'വീട്ടുകാർക്കൊത്ത വീട്'- മലപ്പുറം വളാഞ്ചേരിയിലുള്ള അഫ്‌സലിന്റെയും കുടുംബത്തിന്റെയും ബ്രഹ്മാണ്ഡ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. വലിയ കൂട്ടുകുടുംബത്തിലെ ഒത്തുചേരലുകൾക്ക് വേദിയൊരുക്കിയാണ് ഈ വീട് അതിവിശാലമായി രൂപകൽപന ചെയ്തിരിക്കുന്നത്. പ്രവാസിയായ അഫ്സലിന്റെ തറവാടിരുന്ന സ്ഥലത്താണ് ഈ വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'വീട്ടുകാർക്കൊത്ത വീട്'- മലപ്പുറം വളാഞ്ചേരിയിലുള്ള അഫ്‌സലിന്റെയും കുടുംബത്തിന്റെയും ബ്രഹ്മാണ്ഡ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. വലിയ കൂട്ടുകുടുംബത്തിലെ ഒത്തുചേരലുകൾക്ക് വേദിയൊരുക്കിയാണ് ഈ വീട് അതിവിശാലമായി രൂപകൽപന ചെയ്തിരിക്കുന്നത്.

വീടിന്റെ ആകാശദൃശ്യം. വിശാലമായ ലാൻഡ്സ്കേപ്പും റൗണ്ട് എബൗട്ടും കാണാം.

പ്രവാസിയായ അഫ്സലിന്റെ തറവാടിരുന്ന സ്ഥലത്താണ് ഈ വീട് പണിതിരിക്കുന്നത്. തൊട്ടടുത്ത് സഹോദരന്റെ വീടുണ്ട്. അഞ്ചേക്കറോളം വിശാലമായ കുടുംബവക പ്ലോട്ടിൽ ഈ രണ്ടുവീടുകൾ മാത്രമാണുള്ളത്. എൻട്രൻസ് മുതൽ മുറ്റം വരെ ടാറിട്ട റോഡാണുള്ളത്. ഇത് കയറിയെത്തുമ്പോൾ വീടിന്റെ മുന്നിലായി ഒരു 'റൗണ്ട് എബൗട്ട്' വേർതിരിച്ചു. വാഹനങ്ങൾക്ക് അനായാസം ചുറ്റി കയറാനും ഇറങ്ങാനുമാണ് ഈ സൗകര്യം. ഫ്രണ്ട് മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ച് ഒരുക്കി.

വീടിന്റെ എലിവേഷൻ. ടെറസിലെ സോളർ പാനലുകളും കാണാം.
ADVERTISEMENT

ഫ്യൂഷൻ ശൈലിയിലാണ് വീടിന്റെ എലിവേഷൻ. പലതട്ടുകളായി ചിട്ടപ്പെടുത്തിയ സ്ലോപ് റൂഫുകളാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ഇതിനൊപ്പം മധ്യത്തിൽ ഫ്ലാറ്റ് റൂഫുകളുമുണ്ട്. സോളർ പാനലുകളാണ് ഇവിടെ ഹാജർവയ്ക്കുന്നത്. വീട്ടിലേക്കാവശ്യമുള്ള വൈദ്യുതിയുടെ ഭൂരിഭാഗവും ഇതിലൂടെ ലഭിക്കുന്നു.

പ്രധാന മുറ്റത്തെത്തിയാൽ ഒരു കോറിഡോറിലൂടെയാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ഇവിടെയുള്ള സിംഗിൾ ലീഫ് സ്ലോപ് റൂഫ് എലിവേഷന് വ്യത്യസ്ത ഭംഗിയേകുന്നു. വിശാലമായ പൂമുഖത്തിലൂടെയാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. ഡിറ്റാച്ഡ് ശൈലിയിൽ കാർ പോർച്ചും വീടിന്റെ മിനിയേച്ചർ തീമിൽ ഒരുക്കിയിട്ടുണ്ട്.

അകത്തേക്ക് പ്രവേശിച്ചാൽ ഡബിൾ ഹൈറ്റ് ഇടങ്ങളുടെ സമ്മേളനമാണ്. ഇത് ഇടങ്ങൾ അതിവിശാലമായി  തോന്നിക്കാൻ സഹായിക്കുന്നു. ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, ഡൈനിങ് എന്നിവിടങ്ങൾ ഡബിൾ ഹൈറ്റിലാണ്. ഒത്തുചേരാനുള്ള കോമൺ ഏരിയകളാണ് വീടിനുള്ളിൽ കൂടുതലുമുള്ളത്. ഫോർമൽ-ഫാമിലി ലിവിങ്ങുകൾ കൂടാതെ ഇതിനായി ഇടങ്ങൾ മാറ്റിവച്ചിട്ടുണ്ട്. ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ ഈയിടങ്ങളെല്ലാം സജീവമാകും.

10000 ചതുരശ്രയടിയുടെ വിശാലതയിലാണ് ഈ വീട് നിർമിച്ചത്. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാൻട്രി കിച്ചൻ, മെയിൻ കിച്ചൻ, വർക്കേരിയ, ആറു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിലുള്ളത്. ഗൃഹനാഥന് നാലു മക്കളാണ്. ഇവർക്കൊപ്പം സഹോദരന്റെ കുടുംബം കൂടി ചേരുമ്പോൾ പെരുന്നാളിന്റെ പ്രതീതിയാണ് വീട്ടിൽ. 

ADVERTISEMENT

പ്രൗഢഗംഭീരമായാണ് അകത്തളങ്ങൾ ഫർണിഷ് ചെയ്തിരിക്കുന്നത്. നിലമ്പൂർ തേക്കിന്റെ പ്രൗഢിയാണ് കോമൺ ഏരിയകളിൽ. മറ്റിടങ്ങളിൽ ഗ്ലോസി വിട്രിഫൈഡ് ടൈലും സാന്നിധ്യമറിയിക്കുന്നു.

കോർട്യാർഡാണ് ഇന്റീരിയറിലെ മറ്റൊരു ഹൈലൈറ്റ്. ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ച് നടുത്തളം ഭംഗിയാക്കി.ഇവിടെ ഇൻഡോർ പ്ലാന്റ് നൽകി ഹരിതാഭ നിറച്ചിട്ടുണ്ട്. 

ഫർണിച്ചറുകൾ കൂടുതലും ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു. പത്തുപേർക്കിരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ ക്രിസ്റ്റൽ ഗ്ലാസ് ഫിനിഷിലുള്ള ഡൈനിങ് ടേബിൾ സെറ്റാണ് ഇവിടെ ഒരുക്കിയത്.

ഓരോ അംഗത്തിന്റെയും ഇഷ്ടങ്ങൾക്കൊത്ത വിധമാണ് കിടപ്പുമുറികൾ ഒരുക്കിയത്. ലക്ഷുറി ഹോട്ടൽ റൂമുകളെ അനുസ്മരിപ്പിക്കുംവിധമാണ് സജ്ജീകരണം. അറ്റാച്ഡ് ബാത്റൂം, വോക്-ഇൻ വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സ്റ്റഡി/ വർക്കിങ് സ്‌പേസ് എന്നിവയെല്ലാം മുറികളിൽ അനുബന്ധമായുണ്ട്.

ADVERTISEMENT

ലാക്വേഡ്‌ ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റാണ്. ഇവിടെയുള്ള ബ്രേക്ക്ഫാസ്റ്റ് ടേബിൾപോലും ഒരു സാധാരണ വീട്ടിലെ ഡൈനിങ് ടേബിളിനേക്കാൾ വലുതാണ്. നാനോവൈറ്റ് ടോപ്പാണ് ഇതിലുമുള്ളത്. തീർന്നില്ല, അനുബന്ധമായി മെയിൻ കിച്ചനും വർക്കേരിയയുമുണ്ട്. ഒരുപക്ഷേ ഈ വീട്ടിൽ ഏറ്റവും വിശാലമായി ചിട്ടപ്പെടുത്തിയത് ഈ മൂന്ന് അടുക്കളകളും കൂടി ചേർന്ന ഇടമായിരിക്കും.

ചുരുക്കത്തിൽ ഈ നാട്ടിലെ തന്നെ ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ് അഫ്‌സലിന്റെയും കുടുംബത്തിന്റെയും ഈ വമ്പൻ വീട്.

Project facts

Location- Valancheri, Malappuram

Plot- 1 Acre

Area- 10000 Sq.ft

Owner- Afsal CP

Architect- Muhammed Haroon

Sheily- Haroon Architects

Mob-9995912356

Y.C- Jult 2022

English Summary- Luxury House with Spacious Interiors; Veedu Magazine Malayalam