ചില വീടുപണി അനുഭവങ്ങൾ ഗുണപാഠങ്ങളുമാകാറുണ്ട്. കോഴിക്കോട് ചാലിയത്തുള്ള ഈ വീടിനും അത്തരമൊരു കഥയുണ്ട്. ആറു വർഷങ്ങൾക്ക് മുൻപ് വെറും 3.5 സെന്റിൽ വീട് പ്ലാൻ ചെയ്യുമ്പോൾ സംഭവിച്ച ജാഗ്രതക്കുറവാണ് വീണ്ടും അകത്തളങ്ങൾ പൊളിച്ചുപണിയേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്. ചെറിയ സ്ഥലത്ത് പണിയുന്നതിന്റെ വെല്ലുവിളികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില വീടുപണി അനുഭവങ്ങൾ ഗുണപാഠങ്ങളുമാകാറുണ്ട്. കോഴിക്കോട് ചാലിയത്തുള്ള ഈ വീടിനും അത്തരമൊരു കഥയുണ്ട്. ആറു  വർഷങ്ങൾക്ക് മുൻപ് വെറും 3.5 സെന്റിൽ വീട് പ്ലാൻ ചെയ്യുമ്പോൾ സംഭവിച്ച ജാഗ്രതക്കുറവാണ് വീണ്ടും അകത്തളങ്ങൾ പൊളിച്ചുപണിയേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്.

ചെറിയ സ്ഥലത്ത് പണിയുന്നതിന്റെ വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും പ്ലാനിലുള്ള പ്രകാരം വീടിന്റെ സ്ട്രക്ചർ പൂർത്തിയായപ്പോൾ ഇടങ്ങൾ പ്രതീക്ഷിച്ചതിലും വളരെ ഇടുങ്ങിയതായി വീട്ടുകാർക്ക് തോന്നി. സ്വീകരണമുറിയിൽ നാലഞ്ച് അതിഥികൾ വന്നാൽ ഇരിക്കാൻപോലും സ്ഥലമില്ലാത്ത അവസ്ഥ.

ADVERTISEMENT

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിൽ.  മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 1800 ചതുരശ്രയടിയാണ് വിസ്തീർണം.

അങ്ങനെ 5 വർഷങ്ങൾക്ക് ശേഷം വീടിന്റെ അകത്തളം വീണ്ടുമൊരു നവീകരണത്തിന് വേദിയായി. ഡിസൈനർ ഷാഫിയാണ് ആ  ദൗത്യം ഏറ്റെടുത്തത്. സ്ഥലം അപഹരിച്ചിരുന്ന ഇടച്ചുവരുകൾ പൊളിച്ചുകളഞ്ഞ് ഓപ്പൺ ശൈലിയിലേക്ക് മാറ്റിയതാണ് പ്രധാന മാറ്റം. ലിവിങ് - ഡൈനിങ് ഹാളിലാണ് കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നത്. അകത്തളങ്ങളുടെ പുനഃക്രമീകരണത്തിലൂടെ സ്വീകരണമുറിയിൽ ഇപ്പോൾ 10 പേർക്കിരിക്കാനുള്ള സ്ഥലമായി. ഫർണിച്ചറുകൾ അകത്തെ സ്ഥലപരിമിതി മനസിലാക്കി അളവെടുത്ത് പ്രത്യേകം നിർമിച്ചതാണ്.

എലിവേഷനിലും ചെറിയ അഴിച്ചുപണികൾ നടത്തി. മുഴച്ചുനിന്ന ബാൽക്കണി പൊളിച്ചുമാറ്റി സ്റ്റഡി ഏരിയയാക്കിമാറ്റി. മെറ്റൽ+ പോളികാർബണേറ്റ് ഫിനിഷിൽ തീർത്ത ചെറിയ ഫ്ലോട്ടിങ് പോർച്ച് കൗതുകമുള്ളതാണ്.

പഴയ സ്ട്രക്ച്ചറിലെ ഫ്ളോറിങ്,  ഇലക്ട്രിക്കൽ, സാനിറ്ററി ഫർണിഷിങ്  മുഴുവൻ നവീകരിക്കേണ്ടി വന്നു. ലിവിങ് ഏരിയയിൽ വുഡൻ ഫ്ലോറിങ്ങും ബാക്കിയിടങ്ങളിൽ ടൈലും വിരിച്ചു. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും കൂടിയായതോടെ അകത്തളം കമനീയമായി. ഇടങ്ങൾ പരസ്പരം വിനിമയം ചെയ്യുമ്പോൾത്തന്നെ വേണ്ട സ്വകാര്യതയും ഉറപ്പാക്കി.

ADVERTISEMENT

സ്ഥലം അപഹരിക്കാത്തവിധം ഫ്‌ളോട്ടിങ് മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ച് സ്‌റ്റെയർ ഒരുക്കി. 

എസിപി (Aluminium Composite Panel) ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

മൂന്നു കിടപ്പുമുറികളും കമനീയമായി റീഫർണിഷ് ചെയ്തു. ഫോൾസ് സീലിങ്ങും ലൈറ്റുകളും വന്നതോടെ മുറികളുടെ ആംബിയൻസ് വർധിച്ചു. സ്‌റ്റോറേജ് സ്‌പേസുകൾ കൂടുതൽ ഉൾപ്പെടുത്തി.

പഴയ സ്ട്രക്ച്ചറിലെ ഫ്ളോറിങ്,  ഇലക്ട്രിക്കൽ, സാനിറ്ററി ഫർണിഷിങ്  മുഴുവൻ നവീകരിക്കേണ്ടി വന്നു. ലിവിങ് ഏരിയയിൽ വുഡൻ ഫ്ലോറിങ്ങും ബാക്കിയിടങ്ങളിൽ ടൈലും വിരിച്ചു. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും കൂടിയായതോടെ അകത്തളം കമനീയമായി.

ADVERTISEMENT

എന്തായാലും ആറു വർഷത്തെ അസംതൃപ്തിക്കും അനിശ്‌ചിതത്വത്തിനും ഒടുവിൽ ഇവർ ആഗ്രഹിച്ച പോലെ വിശാലമായ കമനീയമായ അകത്തളങ്ങളുള്ള വീട് സഫലമായി. ആറു വർഷം മുൻപ് സ്ട്രക്ചർ ചെയ്യാൻ 17 ലക്ഷമേ ചെലവായുള്ളൂ. ഇപ്പോൾ ഇന്റീരിയർ റീഫർണിഷ് ചെയ്യാനും 17 ലക്ഷമായി. 34 ലക്ഷം ചെലവായെങ്കിലും തൃപ്തിയുള്ള സ്വപ്നഭവനം സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ. വീടുപണിക്ക് മുൻപ് നന്നായി ഗൃഹപാഠം ചെയ്യണമെന്ന പാഠവും ഇവരുടെ അനുഭവം ഓർമിപ്പിക്കുന്നു.

Project facts

Location- Chaliyam, Calicut

Plot- 3.5 cent

Area- 1800 Sq.ft

Owner- Noufal

Designer- Shafi Maliyekkal

Mob- 9847292992

ചിത്രങ്ങൾ- അജീബ് കൊമാച്ചി  

English Summary- Small Plot Interior Restoration- Veedu Magazine Malayalam