ആർക്കിടെക്ട് സ്വന്തം വീട് പണിത കഥയാണിത്. ആർക്കിടെക്ചർ പഠിച്ചിറങ്ങി ഇന്റേൺഷിപ് ചെയ്യുന്ന സമയത്താണ് മാതാപിതാക്കൾ പുതിയ വീടിന്റെ ദൗത്യം എമിലിനെ ഏൽപിക്കുന്നത്. പഴയ വീട്ടിൽ ഇടുങ്ങിയ അകത്തളങ്ങൾ ആയിരുന്നു, കാറ്റും വെളിച്ചവും കയറുന്നതും കുറവ്. അതിനാൽ

ആർക്കിടെക്ട് സ്വന്തം വീട് പണിത കഥയാണിത്. ആർക്കിടെക്ചർ പഠിച്ചിറങ്ങി ഇന്റേൺഷിപ് ചെയ്യുന്ന സമയത്താണ് മാതാപിതാക്കൾ പുതിയ വീടിന്റെ ദൗത്യം എമിലിനെ ഏൽപിക്കുന്നത്. പഴയ വീട്ടിൽ ഇടുങ്ങിയ അകത്തളങ്ങൾ ആയിരുന്നു, കാറ്റും വെളിച്ചവും കയറുന്നതും കുറവ്. അതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർക്കിടെക്ട് സ്വന്തം വീട് പണിത കഥയാണിത്. ആർക്കിടെക്ചർ പഠിച്ചിറങ്ങി ഇന്റേൺഷിപ് ചെയ്യുന്ന സമയത്താണ് മാതാപിതാക്കൾ പുതിയ വീടിന്റെ ദൗത്യം എമിലിനെ ഏൽപിക്കുന്നത്. പഴയ വീട്ടിൽ ഇടുങ്ങിയ അകത്തളങ്ങൾ ആയിരുന്നു, കാറ്റും വെളിച്ചവും കയറുന്നതും കുറവ്. അതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർക്കിടെക്ട് സ്വന്തം വീട് പണിത കഥയാണിത്. ആർക്കിടെക്ചർ പഠിച്ചിറങ്ങി ഇന്റേൺഷിപ് ചെയ്യുന്ന സമയത്താണ് മാതാപിതാക്കൾ പുതിയ വീടിന്റെ ദൗത്യം എമിലിനെ ഏൽപിക്കുന്നത്. പഴയ വീട്ടിൽ ഇടുങ്ങിയ അകത്തളങ്ങൾ ആയിരുന്നു, കാറ്റും വെളിച്ചവും കയറുന്നതും കുറവ്. അതിനാൽ പുതിയ വീട്ടിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം എന്ന ആവശ്യമായിരുന്നു വീട്ടുകാർക്കുണ്ടായിരുന്നത്.

വീടുപണിയുന്ന പ്ലോട്ട് മുതൽ വെല്ലുവിളികൾ ഉണ്ടായിരുന്നു. കുന്നിടിച്ച് മണ്ണെടുത്ത് നിരപ്പാക്കിയ 53 സെന്റിലാണ് വീടുപണിയാൻ പ്ലാനിട്ടത്. ഇവിടെ നിയമപരമായ പരിമിതികൾ, വെല്ലുവിളികൾ ഉണ്ടായിരുന്നു. പ്ലോട്ടിലുള്ള മണ്ണ് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതിയില്ലായിരുന്നു. അങ്ങനെ ഫൗണ്ടേഷന് മറ്റും ബാക്കിയായ മണ്ണ് ലാൻഡ്സ്കേപ് ഒരുക്കാനായി ബുദ്ധിപൂർവം വിനിയോഗിച്ചു. റോഡ് സൈഡിൽനിന്ന് അൽപം പൊക്കത്തിലാണ് പ്ലോട്ട്. ഡ്രൈവ് വേ കൂടാതെ കുത്തനെയുള്ള ലാൻഡ്സ്കേപ്പിൽ പടികളും ഒരുക്കി.

ADVERTISEMENT

ചരിഞ്ഞ ഭൂപ്രകൃതിക്കനുയോജ്യമായാണ് എലിവേഷൻ ചിട്ടപ്പെടുത്തിയത്. പല ആംഗിളിൽ ഉള്ള ബോക്സുകളുടെ സങ്കലനമാണ് എലിവേഷൻ. ഈ ബോക്സുകൾക്ക് വ്യത്യസ്ത നിറംനൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. പ്ലോട്ടിലെ ഉയരവ്യത്യാസം അകത്തളത്തിലും തുടരുന്നുണ്ട്. റോഡ്‌സൈഡിൽ ഉയരത്തിലുള്ള പ്ലോട്ടായതുകൊണ്ട് വീട്ടിലിരുന്നാൽ മനോഹരമായ കാഴ്ചകളാണ് ലഭ്യമാവുക. ദൂരെയുള്ള മലനിരകൾ, മരങ്ങൾ, റോഡിന്റെ എരിയൽവ്യൂ എന്നിവ വീട്ടിൽനിന്ന് ആസ്വദിക്കാം.

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, ബാൽക്കണി, സ്വിമ്മിങ് പൂൾ എന്നിവയുമുണ്ട്. മൊത്തം 4300 ചതുരശ്രയടിയാണ് വിസ്തീർണം.

എല്ലാ ഇടങ്ങളും പരസ്പരം സംവദിക്കുന്നുണ്ടെങ്കിലും ഓരോ ഇടങ്ങൾക്കും തനതായ വ്യക്തിത്വം നൽകിയിട്ടുണ്ട്. എക്പോസ്ഡ് ചുവരുകൾ, വ്യത്യസ്ത ഫ്ളോറിങ് നിറം, സീലിങ്, സെമിപാർടീഷൻ എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കിയത്.

ഡബിൾ ഹൈറ്റ് പ്രെയർ സ്‌പേസിന്റെ സീലിങ്ങിൽ സ്‌കൈലൈറ്റുണ്ട്. ഇത് അകത്തളങ്ങളിൽ പ്രകാശം സമൃദ്ധമായെത്തിക്കുന്നു. ചൂടിനെ ഫിൽറ്റർ ചെയ്ത് വെളിച്ചംമാത്രം കടത്തിവിടുന്ന ഗ്ലാസാണ് ഇവിടെ ഉപയോഗിച്ചത്. വെളിച്ചത്തിനും ക്രോസ് വെന്റിലേഷനും പ്രാധാന്യം നൽകിയതിനാൽ പകൽ ലൈറ്റും ഫാനുമൊന്നും ഇടേണ്ടകാര്യമില്ല. 

ADVERTISEMENT

മെറ്റൽ ഫ്രയിമിലാണ് സ്റ്റെയർ. ഇതിൽ കംപ്രസ്ഡ് വുഡ് വിരിച്ചു. ഗ്ലാസ്+ തേക്ക് ഫിനിഷിലാണ് കൈവരികൾ.

വിശാലമായ ഐലൻഡ് കിച്ചനാണ് ഒരുക്കിയത്. മറൈൻ പ്ലൈ+ മൾട്ടിവുഡ് കോംബിനേഷനിലാണ് ക്യാബിനറ്റുകൾ.

വിശാലമാണ് കിടപ്പുമുറികൾ. ഓരോ അംഗത്തിന്റെയും അഭിരുചിക്കനുസരിച്ചാണ് ഇത് ചിട്ടപ്പെടുത്തിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സജ്ജീകരിച്ചു. കൂടാതെ റൂമിൽ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തു. ചുറ്റും ധാരാളം പച്ചപ്പുള്ളതിനാൽ എല്ലാ കിടപ്പുമുറികൾക്കും ബാൽക്കണിയൊരുക്കി.

എന്തായാലും തന്റെ ആദ്യ വർക്കുതന്നെ സ്വന്തം വീടായതിനാൽ പരമാവധി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനായി എന്ന് എമിൽ പറയുന്നു. വീട്ടുകാരും പുതിയ വീടിന്റെ മൊത്തം അനുഭവത്തിൽ ഡബിൾഹാപ്പി...

ADVERTISEMENT

 

Project facts

Location- Thalassery

Area- 4300 Sq.ft

Owner- Celestin John, Lincy

Architect- Emil Jean

Benchmark Architects

Mob- 8594049294

Y.C- 2021

English Summary- Architect Own House Kerala- Veedu Magazine Malayalam