തിരുവനന്തപുരം വലിയവിളയ്ക്കടുത്ത് കുണ്ടമൺകടവിലാണ് പ്രവീൺ രാജിന്റെയും ഭാര്യ മഞ്ജുഷയുടെയും പുതിയ വീട്. സമകാലിക - ഓപ്പൺ ശൈലിയിൽ ഒതുക്കമുള്ള വീട്- ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്. റോഡ് നിരപ്പിൽ നിന്ന് താഴ്ന്നുകിടന്ന പ്ലോട്ട് മണ്ണിട്ടുയർത്തിയാണ് വീടുപണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം വലിയവിളയ്ക്കടുത്ത് കുണ്ടമൺകടവിലാണ് പ്രവീൺ രാജിന്റെയും ഭാര്യ  മഞ്ജുഷയുടെയും പുതിയ വീട്.

ADVERTISEMENT

സമകാലിക - ഓപ്പൺ ശൈലിയിൽ ഒതുക്കമുള്ള വീട്- ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്. റോഡ് നിരപ്പിൽ നിന്ന് താഴ്ന്നുകിടന്ന പ്ലോട്ട് മണ്ണിട്ടുയർത്തിയാണ് വീടുപണി തുടങ്ങിയത്.

സമകാലിക ബോക്സ് മാതൃകയിലുള്ള എലിവേഷനാണ് വീടിനുള്ളത്. ബ്ലാക്+ വൈറ്റ്+ വുഡൻ തീമാണ് പിന്തുടരുന്നത്. സിമന്റ് ഗ്രൂവുകളും ക്ലാഡിങ്ങും ഡബിൾഹൈറ്റ് ഗ്രില്ലുകളും വീടിന്റെ എലിവേഷൻ വ്യത്യസ്തമാക്കുന്നു.

ADVERTISEMENT

ലിവിങ്, പ്രെയർ സ്‌പേസ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടുകിടപ്പുമുറികൾ, ബാൽക്കണി എന്നിവ ക്രമീകരിച്ചു.

വാതിൽ തുറന്ന് കയറുമ്പോൾ വലതുവശത്ത് കോർട്യാർഡും പ്രെയർ സ്‌പേസും സമ്മേളിപ്പിച്ചു. ഇവിടെ സ്‌കൈലൈറ്റും പെബിൾസും ഇൻഡോർ പ്ലാന്റുകളും ഹാജരുണ്ട്.

അകത്തേക്ക് കയറിയാൽ ഇടതുവശത്ത് സ്വകാര്യതയോടെ ലിവിങ് വേർതിരിച്ചു. ഇവിടെനിന്ന് ഡൈനിങ് ഹാളിലേക്ക് കടക്കാം. അണുകുടുംബത്തിന്റെ തിരക്കിട്ട നഗരജീവിത ശൈലിക്കിണങ്ങുംവിധമാണ് ഇവിടം ഒരുക്കിയത്. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അകത്തളം കമനീയമാക്കുന്നു.

ADVERTISEMENT

പ്രവീൺ രാജ്, മഞ്ജുഷ

ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഒതുങ്ങിയ ഡൈനിങ് സെറ്റ്. ഡൈനിങ്ങിന്റെ സമീപത്തെ ഭിത്തി പാനലിങ് ഹൈലൈറ്റ് ചെയ്ത് വാഷ് കൗണ്ടറൊരുക്കി. വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ഇവിടെ മുഖംകാണുംവിധമാണ് വിന്യസിച്ചത്.

സമീപം ഓപ്പൺ തീമിൽ കിച്ചൻ. ഡൈനിങ്ങിന്റെ ഭാഗം ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കാം. എല്ലാം കയ്യൊതുക്കത്തിൽ ലഭിക്കുംവിധമാണ് കിച്ചന്റെ ക്രമീകരണം.

ഡൈനിങ്ങിൽനിന്ന് വശത്തെ പാറ്റിയോയിലേക്കിറങ്ങാം. ഇവിടെ മതിലിനോട് ചേർന്ന് ചെറിയ സിറ്റിങ് സ്‌പേസ് ഒരുക്കി. മുൻവശത്തെ പുൽത്തകിടിക്ക് അനുബന്ധമായി ഇത് വശത്തുകൂടെ തുടരുന്നു. പാറ്റിയോയിലേക്കിറങ്ങുന്ന വാതിൽ തുറന്നിട്ടാൽ വീടിനുള്ളിൽ നാച്ചുറൽ ലൈറ്റ് സമൃദ്ധമായെത്തുന്നു.

എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ ഒരുക്കി. ധാരാളം കാറ്റും വെളിച്ചവും ലഭിക്കുംവിധമാണ് മുറികളുടെ ഡിസൈൻ.

ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ ചെറിയ പ്ലോട്ടിൽ ഒതുക്കമുള്ള പരിപാലിക്കാൻ എളുപ്പമുള്ള വീട് ലഭിച്ചതിൽ വീട്ടുകാരും ഡബിൾഹാപ്പി.

Project facts

Location- Valiyavila, Trivandrum

Plot- 10 cent

Owner- 2200 Sq.ft

Owners- Praveen Raj & Manjusha

Designer- Arun TG

Graphite Divine Homes, Trivandrum

Mob- 8589955955 | 8086000955

English Summary- Contemporary Minimalistic City Home; Home Tour Kerala