കാസർഗോഡ് കാഞ്ഞങ്ങാടാണ് പ്രവാസിയായ ഹാരിസ് സൈനുദീന്റെയും കുടുംബത്തിന്റെയും പുതിയവീട്. 'മടുപ്പിക്കുന്ന പതിവുകാഴ്ചകളിൽനിന്ന് മാറിനടക്കുന്ന ഒരുവീട്'- ഇതായിരുന്നു വീട്ടുകാർ നൽകിയ ബ്രീഫ്. ബാക്കിയെല്ലാ സ്വാതന്ത്ര്യവും ആർക്കിടെക്ടിന് വിട്ടുനൽകി. അങ്ങനെയാണ് ആവർത്തനവിരസമായ സ്ഥിരം ശൈലികളെ പൊളിച്ചെഴുതുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർഗോഡ് കാഞ്ഞങ്ങാടാണ് പ്രവാസിയായ ഹാരിസ് സൈനുദീന്റെയും കുടുംബത്തിന്റെയും പുതിയവീട്. 'മടുപ്പിക്കുന്ന പതിവുകാഴ്ചകളിൽനിന്ന് മാറിനടക്കുന്ന ഒരുവീട്'- ഇതായിരുന്നു വീട്ടുകാർ നൽകിയ ബ്രീഫ്. ബാക്കിയെല്ലാ സ്വാതന്ത്ര്യവും ആർക്കിടെക്ടിന് വിട്ടുനൽകി. അങ്ങനെയാണ് ആവർത്തനവിരസമായ സ്ഥിരം ശൈലികളെ പൊളിച്ചെഴുതുന്ന സ്വപ്നവീട് സഫലമായത്.

ഇവിടെയെത്തുന്ന പലർക്കും പുറംകാഴ്ച കണ്ട്, 'ഇത് വീടാണോ അതോ റിസോർട്ടോ മറ്റോ ആണോ' എന്ന്  സംശയം തോന്നാം. കാരണം സ്റ്റീൽ, ഗ്ലാസ്, കോൺക്രീറ്റ് എന്നിവകൊണ്ടുള്ള പുറംതോടിനുള്ളിൽ ഒളിഞ്ഞിരിക്കുകയാണ് വീട്. 

ADVERTISEMENT

ഏകദേശം 30 മീറ്റർ നീളവും വീതിയും 7 മീറ്റർ പൊക്കവുമുണ്ട് ഈ പുറംതോടിന്. വീടിന്റെ മുൻഭാഗത്തുമാത്രമല്ല നാലുഭാഗത്തും ഈ സ്‌ക്രീനുണ്ട് എന്നോർക്കണം. സ്റ്റീലിൽ സിഎൻസി ചെയ്ത ജാളികളും ഗ്ലാസുമാണ് പുറംതോടിൽ ഹാജരുള്ളത്.

വീടിന്റെ മുൻഭാഗത്തുമാത്രമേ ഗ്ലാസ് സീലിങ് ചെയ്തിട്ടുള്ളൂ. ബാക്കിയിടങ്ങൾ ഓപ്പൺ ടു സ്‌കൈ രീതിയിലൊരുക്കി. ഈ പുറംതോടിനുള്ളിൽ അതിവിശാലമായ ഉദ്യാനവും നടപ്പാതയുമൊക്കെയുണ്ട്.

പച്ചപ്പിന്റെ സമൃദ്ധമായ സാന്നിധ്യമാണ് വീടിന്റെ അടുത്ത ഹൈലൈറ്റ്. ഉള്ളിൽ എവിടെയിരുന്നാലും പച്ചപ്പിലേക്ക് നോട്ടമെത്തുംവിധം ഇടങ്ങൾ ചിട്ടപ്പെടുത്തി. 

പബ്ലിക്- സെമി പബ്ലിക്- പ്രൈവറ്റ് എന്നിങ്ങനെ സോണുകളായിട്ടാണ് വീട് ഒരുക്കിയത്. സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ആറു കിടപ്പുമുറികൾ എന്നിവയാണ് 9570 ചതുരശ്രയടിയിൽ ഒരുക്കിയത്.

ADVERTISEMENT

ഇടനാഴികൾ വഴിയാണ് ഇടങ്ങളെ പരസ്പരം ബന്ധിച്ചിരിക്കുന്നത്. ഓരോ ഇടങ്ങളും കമനീയമായി തന്നെ ഫർണിഷ് ചെയ്തിട്ടുണ്ട്.

ആംബിയൻസ് മാറുന്ന വീട് എന്ന പ്രത്യേകതയുമുണ്ട്.  അതായത് വീട്ടിൽ താമസം തുടങ്ങിയപ്പോൾ ചെറിയ തൈകളായിരുന്ന ചെടികൾ കാലക്രമേണ പടർന്നുപന്തലിച്ച് പച്ചപ്പിന്റെ ഒരു സ്വർഗം തന്നെ താമസിയാതെ ഇവിടെയൊരുക്കും.

രാത്രിയാണ് വീട് കാണാൻ കൂടുതൽ ഭംഗി. പുറംതോടിനുള്ളിലെ വാം ടോൺ ലൈറ്റുകൾ കൺതുറക്കുമ്പോൾ സ്വർണ്ണപ്രഭയുള്ള അന്തരീക്ഷം ഇവിടെ നിറയുന്നു. തങ്ങൾ ആഗ്രഹിച്ച പോലെ 'സിംഗിൾ പീസ്' പോലെ ഒരു വീട് ലഭിച്ച സന്തോഷത്തിലാണ് വീട്ടുകാർ. 

ADVERTISEMENT

Project facts

Location- Kanhangad, Kasargod

Plot- 9570 Sq.ft

Owner- Haris Sainudeen

Design- Studio Acis Architects

Mob- 94976 06116

Y.C- 2022

English Summary- Unique Steel Frame House with Green Facing Interiors- Veedu Magazine Malayalam