ആരും കൊതിക്കും! പച്ചപ്പിനുനടുവിൽ ഒരു ഹാപ്പി'ഹോം'

ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് തേയിലത്തോട്ടങ്ങൾക്ക് നടുവിലാണ് ഇബ്രാഹിമിന്റെ തോട്ടം ഫാം സ്റ്റേ സ്ഥിതി ചെയുന്നത്. സ്വച്ഛസുന്ദരമായ പ്രകൃതിയോട് ഇഴുകിച്ചേരുന്ന ഒരു നിർമിതി വേണം എന്ന ആഗ്രഹത്തോട് നീതിപുലർത്തിയാണ് ഈ ഫാം സ്റ്റേയുടെ നിർമാണം. പ്രകൃതിസൗഹൃദ നിർമാണ രീതിയുടെ പ്രചാരകരായ ആർക്കിടെക്ട് ദമ്പതികൾ

ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് തേയിലത്തോട്ടങ്ങൾക്ക് നടുവിലാണ് ഇബ്രാഹിമിന്റെ തോട്ടം ഫാം സ്റ്റേ സ്ഥിതി ചെയുന്നത്. സ്വച്ഛസുന്ദരമായ പ്രകൃതിയോട് ഇഴുകിച്ചേരുന്ന ഒരു നിർമിതി വേണം എന്ന ആഗ്രഹത്തോട് നീതിപുലർത്തിയാണ് ഈ ഫാം സ്റ്റേയുടെ നിർമാണം. പ്രകൃതിസൗഹൃദ നിർമാണ രീതിയുടെ പ്രചാരകരായ ആർക്കിടെക്ട് ദമ്പതികൾ

ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് തേയിലത്തോട്ടങ്ങൾക്ക് നടുവിലാണ് ഇബ്രാഹിമിന്റെ തോട്ടം ഫാം സ്റ്റേ സ്ഥിതി ചെയുന്നത്. സ്വച്ഛസുന്ദരമായ പ്രകൃതിയോട് ഇഴുകിച്ചേരുന്ന ഒരു നിർമിതി വേണം എന്ന ആഗ്രഹത്തോട് നീതിപുലർത്തിയാണ് ഈ ഫാം സ്റ്റേയുടെ നിർമാണം. പ്രകൃതിസൗഹൃദ നിർമാണ രീതിയുടെ പ്രചാരകരായ ആർക്കിടെക്ട് ദമ്പതികൾ അജയ്‌യും താരയുമാണ് ഈ വീടിന്റെ ശിൽപികൾ. പലതട്ടുകളായി കിടന്ന പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് കെട്ടിടം നിർമിച്ചത്. ഇടിച്ചുപൊളിക്കുകയോ മണ്ണിട്ട് നിരത്തുകയോ ഒന്നും ചെയ്തിട്ടില്ല. 

വീട്ടുകാർക്ക് ഒരു ഹോളിഡേ ഹോം അല്ലെങ്കിൽ സന്ദർശകർക്കായി തുറന്നിടുന്ന ഫാം സ്റ്റേ കൺസെപ്റ്റിലാണ് നിർമാണം. 'വരുമാനം നൽകുന്ന വീട്' എന്ന ആശയമാണ് ഇവിടെ പ്രവർത്തികമാക്കിയത്. സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം കൂടി കണക്കിലെടുത്തു. 

പരമ്പരാഗത കേരളീയ വീടുകളുടെ തീമിലാണ് അകവും പുറവും ഒരുക്കിയത്. ജിഐ ഫ്രയിമിൽ ജിഐ ഷീറ്റ് വിരിച്ചശേഷം അതിനുമുകളിലാണ് ഓടുവിരിച്ചത്. പ്രാദേശികമായി ലഭ്യമായ നിർമാണസാമഗ്രികളാണ് ഇവിടെ ഉപയോഗിച്ചത്.

ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് ഇവിടെയുള്ളത്. വീട്ടിലെ മിക്ക ഇടങ്ങളും തോട്ടത്തിന്റെ ഹരിതാഭയിലേക്ക് തുറക്കുംവിധമാണ്. ഉള്ളിൽ ഇരുന്നുതന്നെ പുറത്തെഭംഗി ആസ്വദിക്കാം.

ഫാം സ്‌റ്റേ ആയി പ്രവർത്തിക്കുന്നതിനാൽ സിറ്റൗട്ടിന് പകരം ലോഞ്ച് സ്‌പേസാണ് ഇവിടെയുള്ളത്. ഇവിടെനിന്ന് താഴേക്കാണ് മുറികൾ വരുന്നത്. മുകൾനിലയിൽ മൂന്നു കിടപ്പുമുറികളും താഴത്തെ നിലയിൽ രണ്ടുകിടപ്പുമുറികളുമുണ്ട്.

അഴികൾ ഇല്ലാത്ത ഗ്ലാസ് ജാലകങ്ങളാണ് മുറികളിലെ ഹൈലൈറ്റ്. സ്ലൈഡിങ് ഗ്ലാസ് വാതിൽ തുറന്ന് ബാൽക്കണിയിലേക്കും കടക്കാം.

ഭൂമിയുടെ നിരപ്പുവ്യത്യാസം മൂലം ഇവിടെ സ്വകാര്യതയുടെ പ്രശ്നം വരുന്നില്ല. അതിനാൽ ബാത്‌റൂമിൽ വരെ പ്രകൃതിയുടെ പച്ചപ്പിലേക്ക് തുറക്കുന്ന ഗ്ലാസ് ജാലകങ്ങളുണ്ട്.

ആഗ്രഹിച്ചതുപോലെ ഒരു ഹോളിഡേ ഹോം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

Project facts

Location- Kuttikanam

Area- 5500 Sq.ft

Owner- Ibrahim Jalal

Architects- Ajay Abey, Tara Pandala

CSBNE, Kochi

Mob- 8593061706

English Summary- Eco friendly Farm Stay Kuttikanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA