ഇരിങ്ങാലക്കുട അവിട്ടത്തൂർ എന്ന സ്ഥലത്താണ് ഐടി ഉദ്യോഗസ്ഥനായ ജോയിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. ഏകദേശം 60 വർഷം പഴക്കമുള്ള തറവാടായിരുന്നു ഇവിടെ. പാർടീഷനിൽ ഇത് ലഭിച്ചപ്പോൾ പുതിയ വീട് പണിയാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ പ്രകൃതിസൗഹൃദ നിർമിതിയുടെ പ്രചാരകരായ കോസ്റ്റ് ഫോഡിലെ എൻജിനീയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിങ്ങാലക്കുട അവിട്ടത്തൂർ എന്ന സ്ഥലത്താണ് ഐടി ഉദ്യോഗസ്ഥനായ ജോയിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. ഏകദേശം 60 വർഷം പഴക്കമുള്ള തറവാടായിരുന്നു ഇവിടെ. പാർടീഷനിൽ ഇത് ലഭിച്ചപ്പോൾ പുതിയ വീട് പണിയാൻ തീരുമാനിക്കുകയായിരുന്നു.

അങ്ങനെ പ്രകൃതിസൗഹൃദ നിർമിതിയുടെ പ്രചാരകരായ കോസ്റ്റ് ഫോഡിലെ എൻജിനീയർ ശാന്തിലാലിനെ സമീപിച്ചു. അദ്ദേഹമാണ് വീട്ടുകാരുടെ ആഗ്രഹങ്ങൾക്കൊത്ത വീട് രൂപകൽപന ചെയ്തത്. സൈറ്റിലെത്തി പഴയ വീട് പരിശോധിച്ചപ്പോൾ മിക്ക ഭാഗങ്ങളും പുനരുപയോഗത്തിന് യോഗ്യമെന്ന് കണ്ടെത്തി. അങ്ങനെ പഴയ വീട്ടിലെ പലഭാഗങ്ങളും അഴിച്ചെടുത്ത് പുനരുപയോഗിക്കുകയാണ് ചെയ്തത്. പഴയ വീടിന്റെ മിക്ക ഭാഗങ്ങളും പുനരുപയോഗിച്ച് നിർമിച്ച 'പുതിയവീട്' എന്നിതിനെ വിശേഷിപ്പിക്കാം.

ADVERTISEMENT

പഴയ വീടിന്റെ തറയിലെ മണ്ണെടുത്താണ് പുതിയ വീട്ടിലെ ചുവരുകൾ നിർമിച്ചത്. ഇത് കുമ്മായവുമായി കൂട്ടിക്കുഴച്ച് കട്ടകളാക്കിയാണ് (അഡോബി എന്നാണ് ഈ രീതിയുടെ പേര്) ഭിത്തി കെട്ടിയത്. ഇതിൽ മണ്ണ്, കുമ്മായം, ഉലുവ, കടുക്ക, ശർക്കര എന്നിവയെല്ലാം കൂട്ടിക്കുഴച്ച മിശ്രിതമുപയോഗിച്ചാണ് പ്ലാസ്റ്റർ ചെയ്തത്.

സിമന്റില്ലാതെ അടിത്തറ പണിയുന്ന രീതിയാണ് (Dry Rubble Masonry) ഇവിടെ അവലംബിച്ചത്. മേൽക്കൂര ഫില്ലർ സ്ലാബ്‌ ശൈലിയിൽ ഓടുവച്ചുവാർത്തു. ഇതൊഴിച്ചാൽ മറ്റെങ്ങും കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല. ജനൽ, വാതിലുകൾ എല്ലാം പഴയ വീട്ടിൽനിന്ന് അഴിച്ചെടുത്തവ പുനരുപയോഗിച്ചതാണ്. കിച്ചൻ കബോർഡുകൾ, വാഡ്രോബുകൾ എല്ലാം പഴയ തടി പുനരുപയോഗിച്ച് നിർമിച്ചതാണ്.

ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് 1000 ചതുരശ്രയടി വീട്ടിലുള്ളത്.

പരിസ്ഥിതി സൗഹൃദ മാതൃകകൾ ഇവിടെ അവലംബിച്ചിട്ടുണ്ട്. ഇവിടെ സെപ്റ്റിക് ടാങ്ക് ഇല്ല. പകരം ഗ്യാസ് പ്ലാന്റാണുള്ളത്. മനുഷ്യ വിസർജ്യം ഉൾപ്പെടെ ഇതിൽ വിഘടിച്ച് ഗ്യാസ് രൂപപ്പെടും. അടുത്തതായി സോളർ ചെയ്യാനുള്ള പണിപ്പുരയിലാണ്.

ADVERTISEMENT

വളരെ കുറച്ച് നിർമാണ സാമഗ്രികൾ മാത്രമേ പുറത്തുനിന്ന് കൊണ്ടുവരേണ്ടി വരുന്നുള്ളൂ. അതിനാൽ ട്രാൻസ്‌പോർട്ടേഷൻ ചെലവുകളിൽ നല്ലലാഭമുണ്ടായി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 16 ലക്ഷം രൂപയാണ് ചെലവായത്. 

എല്ലാ വീടുകൾക്കും ഒരായുസ്സുണ്ട്. കുറച്ച് ദശാബ്ദങ്ങൾ കഴിഞ്ഞാൽ ഈ പുതിയ വീടും പൂർണമായി പുനരുപയോഗിച്ച്‌ മറ്റൊരു വീട് നിർമിക്കാനാകും. അതല്ലെങ്കിൽ പൂർണമായി ഭൂമിയിലേക്ക് വീട് അലിഞ്ഞുചേരും.

ചുരുക്കത്തിൽ പുനരുപയോഗസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയ 'ഭൂമിക്ക് ഭാരമാകാത്ത' ഇത്തരം വീടുകളാണ് ഇനിയുള്ള കാലം കേരളത്തിൽ ഉയരേണ്ടത്.

ADVERTISEMENT

Project facts

Location- Avittathoor, Iringalakuda

Area- 1100 Sq.ft

Owner- Joy

Design- Santilal  

Costford Triprayar Center, Thrissur  

Mob : 9747538500

Y.C- 2023

English Summary- Eco friendly Sustainable Model House- Veedu Magazine Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT