പതിവുകാഴ്ചകളിൽനിന്ന് മാറിനടക്കണം. നാട്ടിലെ ലാൻഡ്മാർക്കായി മാറണം. ഇതായിരുന്നു തൃശൂർ പാവറട്ടിയിൽ വീടുപണിയുമ്പോൾ ഗൃഹനാഥനായ ഹാഫിസ് ആഗ്രഹിച്ചത്. അങ്ങനെ അറബിക്- മൊറോക്കൻ സ്‌റ്റൈലിലുള്ള ഗംഭീര പുറംകാഴ്ചയും ക്‌ളാസിക് ശൈലിയിലുള്ള ആഡംബരം നിറയുന്ന ഇന്റീരിയറുമുള്ള സ്വപ്നഭവനം ഇവിടെ പൂർത്തിയായി. മൂന്നു വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിവുകാഴ്ചകളിൽനിന്ന് മാറിനടക്കണം. നാട്ടിലെ ലാൻഡ്മാർക്കായി മാറണം. ഇതായിരുന്നു തൃശൂർ പാവറട്ടിയിൽ വീടുപണിയുമ്പോൾ ഗൃഹനാഥനായ ഹാഫിസ് ആഗ്രഹിച്ചത്. അങ്ങനെ അറബിക്- മൊറോക്കൻ സ്‌റ്റൈലിലുള്ള ഗംഭീര പുറംകാഴ്ചയും ക്‌ളാസിക് ശൈലിയിലുള്ള ആഡംബരം നിറയുന്ന ഇന്റീരിയറുമുള്ള സ്വപ്നഭവനം ഇവിടെ പൂർത്തിയായി.

മൂന്നു വലിയ മകുടങ്ങളും അതിന്റെ മുന്നിൽ ചെറിയ രണ്ടു മകുടങ്ങളുമാണ് പുറംകാഴ്ച നിർവചിക്കുന്നത്.  അറബിക് ശൈലിയുടെ പ്രതീകമായി ജാളികളും ഹാജരുണ്ട്.

കാർ പോർച്ച്, സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പ്രെയർ റൂം, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, മുന്നിലും പിന്നിലും വിശാലമായ ഓപ്പൺ ടെറസ് എന്നിവയാണ് 5200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

മുന്തിയ ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്. പാനലിങ്, ലൈറ്റിങ്, സീലിങ് എന്നിവയിലെല്ലാം രാജകീയ പ്രൗഢി പ്രകടമാണ്. പ്രധാന വാതിൽ, മറ്റ് തടിപ്പണികൾ, പാനലിങ് എന്നിവയെല്ലാം തേക്കിലാണ് ചെയ്തത്. ഫർണിച്ചറുകൾ മിക്കതും ദുബായിൽനിന്ന് വാങ്ങിയതാണ്. റൂഫ് ടൈലുകൾ മലേഷ്യയിൽനിന്ന് വാങ്ങിയതാണ്.

താഴത്തെ നിലയിൽ ഉച്ചയ്ക്ക് പോലും വലിയ ചൂട് അനുഭവപ്പെടില്ല. വിശാലമായ ഡബിൾ ഹൈറ്റ് ഹാളിനാണ് അതിന്റെ ക്രെഡിറ്റ്. മേൽക്കൂരയിലെ മകുടങ്ങളിലൂടെ ചൂടുവായു പുറന്തള്ളപ്പെടും. അകത്തളം കമനീയമാക്കാനായി ഫോൾസ് സീലിങ്ങും ആർട്ടിഫിഷ്യൽ ലൈറ്റിങ്ങും ചെയ്തിട്ടുണ്ടെങ്കിലും നാച്ചുറൽ ലൈറ്റിങ്ങും  ക്രോസ് വെന്റിലേഷനും  പ്രാധാന്യം കൊടുത്തിട്ടുണ്ട്. പകൽസമയത്ത് ഉള്ളിൽ ലൈറ്റുകൾ ഇട്ടില്ലെങ്കിലും നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ലഭിക്കും.

സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികളുടെ വിന്യാസം. അടുത്തടുത്ത് വരാതെ മൂന്നു കോർണറുകളിലായാണ് താഴത്തെ മൂന്നു കിടപ്പുമുറികളും. നാലാമത്തെ കോർണറിൽ കിച്ചനും വർക്കേരിയയും വിന്യസിച്ചു.

രാത്രിയിൽ വീട്ടിലും മതിലിലുമുള്ള ലൈറ്റുകൾ കൺതുറക്കുന്നതോടെ രാജകീയമായ ആംബിയൻസ് ഇവിടെനിറയുന്നു. ചുരുക്കത്തിൽ നാട്ടിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ആഡംബരവീട്.

Project facts

Location- Pavaratti, Thrissur

Area- 5200 Sq.ft

Owner- Hafiz Abdul Shukkoor

Design- Muhammed Shafi

Arkitecture Studio, Calicut

Y.C- 2022

English Summary- Arabik Classic Theme Luxury House- Veedu Magazine Malayalam