ഇതാണ് ഞങ്ങൾ തേടിനടന്നത്! : ഈ വീട് കാണാനെത്തുന്നവർ പറയുന്നു

കേരളത്തിൽ എത്രയൊക്കെ മോഡേൺ കന്റെംപ്രറി ഡിസൈൻ വീടുകൾ വന്നിട്ടും കേരള പരമ്പരാഗത രീതിയിൽ രൂപകൽപന ചെയ്യപ്പെട്ട വീടുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം ചെരിവ് ഷെയ്ഡുകളും,

കേരളത്തിൽ എത്രയൊക്കെ മോഡേൺ കന്റെംപ്രറി ഡിസൈൻ വീടുകൾ വന്നിട്ടും കേരള പരമ്പരാഗത രീതിയിൽ രൂപകൽപന ചെയ്യപ്പെട്ട വീടുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം ചെരിവ് ഷെയ്ഡുകളും,

കേരളത്തിൽ എത്രയൊക്കെ മോഡേൺ കന്റെംപ്രറി ഡിസൈൻ വീടുകൾ വന്നിട്ടും കേരള-പരമ്പരാഗത രീതിയിൽ രൂപകൽപന ചെയ്യപ്പെട്ട വീടുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം ചെരിവ് ഷെയ്ഡുകളും, ഒാടിട്ട ചെരിഞ്ഞ മേൽക്കൂരയുമാണ് എന്ന തിരിച്ചറിവാണ് പ്രധാനം. മഴയും വെയിലും പ്രതിരോധിക്കുന്ന ഇത്തരം കേരള വീടുകളുടെ സുസ്ഥിരത എല്ലാവരും ഒന്നുപോലെ അംഗീകരിക്കുന്നു.

അത്തരമൊരു വീട് നിർമ്മിക്കാനാണ് വാഴൂർ കാനം ശാന്തഭവനിൽ സുരേഷ്കുമാറും, ഭാര്യ ശോഭന കുമാരിയും മകൻ അശ്വിനും തീരുമാനിച്ചുറപ്പിച്ചത്. പഴയ വീട് പൊളിച്ചുനീക്കി അതേസ്ഥലത്താണ് പുതിയ വീടിനായി നിലമൊരുക്കിയത്.

റോഡ് കടന്നുപോകുന്നത് തെക്കുവശത്തുകൂടിയായതിനാൽ കിഴക്ക് പ്രധാന കവാടം നൽകി, തെക്കുകിഴക്ക് ദ്വിമാന ദർശനം നൽകിയാണ് ഡിസൈൻ എൻജിനീയർ  ശ്രീകാന്ത് പങ്ങപ്പാട്ട് ഇൗ വീടിന്റെ രൂപകൽപന നിർവ്വഹിച്ചത്.

വലിയ നാലു കിടപ്പുമുറികൾ അറ്റാച്ച്ഡ് ബാത്ത് സൗകര്യത്തോടെയും സ്വകാര്യത നിലനിർത്തിയും ഇൗ വീടിന്റെ പ്ലാനിൽ ഉൾപ്പെടുത്തി. വടക്കുകിഴക്ക് പ്രധാന അടുക്കള ഒാപ്പൺ സ്കീമിലും, വർക്ക് ഏരിയ, സ്റ്റോർ, ടെറസ്സിലേക്കുള്ള യൂട്ടിലിറ്റി സ്റ്റെയർ കേസും നൽകിയ വീട്  2700 സ്ക്വയർഫീറ്റിലാണ് പൂർത്തീകരിച്ചത്. 

തെക്കുവശത്തുനിന്നകൂടി കാഴ്ച ലഭിക്കുംവിധം കിഴക്കുവശത്തു നീളൻ വരാന്ത നൽകി, ഫോർമൽ ലിവിങും, പടിഞ്ഞാറുശത്തു ഫാമിലി ലിവിങും, വടക്കുഭാഗത്തു ഡൈനിങ് ഹാളും സജ്ജീകരിച്ചു. ഡൈനിങ് ഹാളിൽനിന്നും പുറത്തേക്കിറങ്ങുംവിധം സൈഡ് സിറ്റ് ഒൗട്ടും നൽകി. ഹാളിന്റെ മധ്യഭാഗത്തു റൂഫിൽ പർഗോള നൽകി ചൂട് വായു നിർഗമന പാതയും ഒരുക്കി. 

ഫ്ളാറ്റ് റൂഫ് വാർത്ത്, ജി.എെ. സ്ക്വയർപൈപ്പിൽ ഫ്രെയിം വർക്ക്  തീർത്ത് മേച്ചിൽ ഒാട് പാകിയാണ് ചെരിവ് റൂഫ് പണി പൂർത്തീകരിച്ചത്.  വീടിന്റെ ട്രസ്റൂഫിൽതന്നെ തെക്കുഭാഗത്തു ബാൽക്കണി നൽകി കാഴ്ചയ്ക്ക്  ഇരുനില വീടിന്റെ രൂപഭാവങ്ങൾ കൊടുത്തിരിക്കുന്നു.

ഫാമിലി ലിവിങ്ങിൽ നൽകിയ പുറംകോർട്ട്യാർഡിൽ ഇൻഡോർ ചെടികൾ നൽകി പ്രകൃതിഭംഗി അകത്തളങ്ങളിലേക്ക് കടന്നുവരത്തക്ക കാഴ്ച്ചഭംഗി ഒരുക്കുന്നു.

വീട് കാണാനെത്തുന്നവർ ഒന്നടങ്കം ഒരു കാര്യം സമ്മതിക്കുന്നു. നമ്മുടെ കാലാവസ്ഥയ്ക്കും സൗകര്യത്തിനും ഉതകുന്ന ഒറ്റനില വീടിന്റെ നല്ലൊരു മാതൃകയാണ് ഈ വീട് എന്നത്. മനസ്സിലാഗ്രഹിച്ച നാല് കിടപ്പുമുറികളുള്ള പരമ്പരാഗത മാതൃകയിലുള്ള ഒരുനില വീട് പണിപൂർത്തീകരിച്ച ആഹ്ലാദത്തിലാണ് കുടുംബം. 

Project facts

Location- Vazhoor, Kanjirappally

Owner- Suresh Kumar

Engineer- Sreekanth Pangappattu

PG Group of Designs

Mob- 9447114080

English Summary- Traditional Kerala Style Home- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA