പെരുമ്പാവൂരിനടുത്ത് കൂവപ്പടിയിലാണ് ശ്രീകാന്തിന്റെയും കുടുംബത്തിന്റെയും ഭവനം സ്ഥിതിചെയ്യുന്നത്. ആർക്കിടെക്ടായ മകളും ഡിസൈനറായ അച്ഛനും ചേർന്ന് രൂപകൽപന ചെയ്ത വീടാണിത്. ഈ വീടിന് രണ്ടു മുഖങ്ങളുണ്ട്. മുൻവശത്തെ ലളിതമായ പുറംകാഴ്ച കൂടാതെ വലതുവശത്ത് നിന്നുനോക്കിയാൽ മറ്റൊരു മുഖമാണ് കാണാനാവുക. ഒതുക്കവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂരിനടുത്ത് കൂവപ്പടിയിലാണ് ശ്രീകാന്തിന്റെയും കുടുംബത്തിന്റെയും ഭവനം സ്ഥിതിചെയ്യുന്നത്. ആർക്കിടെക്ടായ മകളും ഡിസൈനറായ അച്ഛനും ചേർന്ന് രൂപകൽപന ചെയ്ത വീടാണിത്. 

ഈ വീടിന് രണ്ടു മുഖങ്ങളുണ്ട്. മുൻവശത്തെ ലളിതമായ പുറംകാഴ്ച കൂടാതെ വലതുവശത്ത് നിന്നുനോക്കിയാൽ മറ്റൊരു മുഖമാണ് കാണാനാവുക.  ഒതുക്കവും ഭംഗിയും തോന്നുന്ന ബോക്സ് എലിവേഷനാണ്. വീടിന്റെ ദർശനവും രണ്ട് എലിവേഷനുകൾ തമ്മിലുള്ള ഏറ്റക്കുറച്ചിലുകളും വാസ്തുവനുസരിച്ച് ക്രമപ്പെടുത്തി.

ADVERTISEMENT

30 സെന്റിൽ പിന്നിലേക്കിറക്കിയാണ് വീടുപണിതത്. അതിനാൽ ധാരാളം മുറ്റവും ലാൻഡ്സ്കേപ്പും ഇവിടെയുണ്ട്. ലാൻഡ്സ്കേപ്പിൽ വൈവിധ്യം പരീക്ഷിച്ചു.താന്തൂർ സ്‌റ്റോൺ, പേൾ ഗ്രാസ്, ടെർമിനലിയ പോലെയുള്ള ചെടികൾ എല്ലാം ലാൻഡ്സ്കേപ് മനോഹരമാക്കുന്നു.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. അപ്പർ ലിവിങ്, ലൈബ്രറി കം സ്റ്റഡി സ്‌പേസ്, രണ്ടു കിടപ്പുമുറികൾ, ഓപൺ ടെറസ് എന്നിവ മുകൾനിലയിലുമുണ്ട്. മൊത്തം 3400 ചതുരശ്രയടിയാണ് വിസ്തീർണം.

റസ്റ്റിക്ക് തീമിലാണ് ഇന്റീരിയർ ഒരുക്കിയത്. അതിനാൽ കടുംനിറങ്ങളുടെ സാന്നിധ്യമില്ല. ഫ്ലോറിങ്ങിൽ വൈവിധ്യം പരീക്ഷിച്ചു. ഇറ്റാലിയൻ മാർബിൾ, കോട്ട സ്‌റ്റോൺ, ഗ്രാനൈറ്റ്, വുഡൻ ഫ്ളോറിങ് എന്നിവ റസ്റ്റിക് ഭംഗിക്ക് പിന്തുണയേകുന്നു.

ഫോർമൽ ലിവിങ്ങിൽ ഗ്രേ ടെക്സ്ചർ വോൾ ഹൈലറ്റാണ്. പേസ്റ്റൽ നിറങ്ങൾ ഫർണിച്ചറിൽ ഹാജരുണ്ട്.

ADVERTISEMENT

ഫാമിലി ലിവിങ്ങിൽ ഫോൾഡിങ് ഗ്ലാസ് ഡോർ വെളിച്ചമെത്തിക്കുന്നു. ഇതുവഴി പാറ്റിയോയിലേക്കിറങ്ങാം.

ഡെഡ് സ്‌പേസ് കുറച്ച് ഫ്ലോട്ടിങ് മാതൃകയിലാണ് സ്‌റ്റെയർ. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയറും കൈവരികളും. സ്‌റ്റെയറിന്റെ താഴെ പെബിൾ കോർട്യാർഡ് വേർതിരിച്ച് സ്ഥലം ഉപയുക്തമാക്കി. ഇവിടെ ഇൻഡോർ പ്ലാന്റുമുണ്ട്. സ്‌റ്റെയർ കയറുന്ന വശത്ത് ഡബിൾഹൈറ്റ് വിൻഡോയുണ്ട്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു.

വൈറ്റ്+ ഗ്രേ തീമിലാണ് കിച്ചൻ. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗഡറിൽ ക്വാർട്സ് ഉപയോഗിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്.

കിടപ്പുമുറികൾ വ്യത്യസ്ത തീമിൽ ഒരുക്കി. ഹെഡ്‌സൈഡ് വോളിൽ ഫ്ലൂട്ടഡ് പാനൽ, വോൾപേപ്പർ എന്നിവയുണ്ട്. മുകളിലെ കിടപ്പുമുറിക്ക് ബേവിൻഡോയുണ്ട്. ഇത് വീട്ടുകാരുടെ പ്രിയയിടമാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും സജ്ജീകരിച്ചു.

ADVERTISEMENT

ചുരുക്കത്തിൽ മിനിമലിസത്തെ ഏറ്റവും മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ് ഈ സ്വപ്നഭവനത്തിൽ. വീട്ടിലെത്തുന്നവർക്കും പറയാൻ മികച്ച അഭിപ്രായംമാത്രം...

Project facts

Location- Koovappady, Perumbavoor

Plot- 30 cent

Area- 3400 Sq.ft

Owner- Sreekanth KK

Architect/ Designer- Haritha Prasad/ Prasad D

The Inside Eye Design Studio, Ernakulam

Y.C- 2021

English Summary- Contemporary Fusion House- Veedu Magazine Malayalam