മലപ്പുറം മഞ്ചേരിക്കടുത്ത് വള്ളുവമ്പ്രത്താണ് ഡെർമറ്റോളജിസ്റ്റായ ഡോ. അബൂബക്കറിന്റെ വീട്. 35 സെന്റ് സ്ഥലംവാങ്ങി വീട് വയ്ക്കുകയായിരുന്നു. പലതട്ടുകളായി കിടന്ന പ്ലോട്ട് ലെവലാക്കിയശേഷമാണ് വീടുപണിതത്. വീടിനൊപ്പം ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം മഞ്ചേരിക്കടുത്ത് വള്ളുവമ്പ്രത്താണ് ഡെർമറ്റോളജിസ്റ്റായ ഡോ. അബൂബക്കറിന്റെ വീട്. 35 സെന്റ് സ്ഥലംവാങ്ങി വീട് വയ്ക്കുകയായിരുന്നു. പലതട്ടുകളായി കിടന്ന പ്ലോട്ട് ലെവലാക്കിയശേഷമാണ് വീടുപണിതത്. വീടിനൊപ്പം ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയിട്ടുണ്ട്. വിശാലമായ ലാൻഡ്സ്കേപ്പിനായി സ്ഥലംവിട്ട് പിന്നിലേക്കിറക്കിയാണ് വീടുപണിതത്.

ഫ്യൂഷൻ ശൈലിയിലാണ് വീടിന്റെ എലിവേഷൻ. ഫ്ലാറ്റ്- സ്ലോപ്- കർവ്ഡ് റൂഫുകളുടെ സങ്കലനമാണ് ഇവിടെ കാണാനാവുക.  ഇതിൽ കൺസീൽഡ് ലൈറ്റുകളുമുണ്ട്. രാത്രിയിൽ ഇവ കൺതുറക്കുമ്പോൾ വീടിന്റെ ഭംഗി വർധിക്കുന്നു. കാർപോർച്ചിന്റെ മേൽക്കൂര കപ്പൽ ആകൃതിയിലാണ്. ഹൈലൈറ്റ് ചെയ്യാൻ ഇതിൽ ഷറാബോർഡ് ഒട്ടിച്ചു.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ.

മുകളിൽ മൂന്നു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയുമുണ്ട്. മൊത്തം 5238 ചതുരശ്രയടിയുണ്ട്.  വീടിന്റെ സ്വകാര്യതയെ ബാധിക്കാതെ കൺസൾട്ടിങ്ങിനായി മറ്റൊരു കെട്ടിടവും വശത്തായി ഒരുക്കിയിട്ടുണ്ട്.

അതിവിശാലമാണ് അകത്തളങ്ങൾ. ആഡംബരം നിറയുന്ന പ്രൗഢിയുള്ള അകത്തളങ്ങളാണ് ഒരുക്കിയത്. വാതിൽ തുറന്ന് കയറുമ്പോൾ സ്വകാര്യത ലഭിക്കുംവിധം ഫോർമൽ ലിവിങ് ക്രമീകരിച്ചു. ഇവിടെനിന്ന് വിശാലമായ ഡൈനിങ് ഹാളിലേക്കാണ് പ്രവേശിക്കുന്നത്. സ്‌റ്റെയർ, കോർട്യാർഡ് എന്നിവയെല്ലാം ഇവിടെയാണ് വരുന്നത്.

ഇറ്റാലിയൻ മാർബിൾ ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് പ്രൗഢി നിറയ്ക്കുന്നത്. ഫർണിച്ചറുകൾ കുറെ കസ്റ്റമൈസ് ചെയ്തു, ബാക്കി വാങ്ങിച്ചു.

ADVERTISEMENT

കോർട്യാർഡ് ഉള്ളിലെ ഹൈലൈറ്റാണ്. പെബിൾസ് വിരിച്ച നിലവും ഇൻഡോർ പ്ലാന്റുകളും ഇവിടം അലങ്കരിക്കുന്നു.

ഒരു റിസോർട്ട് ഫീലിങ് ലഭിക്കുംവിധമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, വർക്കിങ് സ്‌പേസ് എന്നിവയെല്ലാം മുറികളിൽ അനുബന്ധമായുണ്ട്.

വീടിന്റെ പിന്നിലായി സ്വകാര്യതയോടെ ഒരു സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്.

രാത്രിയിൽ ലാൻഡ്സ്കേപ്പിലെയും വീട്ടിലെയും ലൈറ്റുകൾ കൺതുറക്കുമ്പോൾ മനോഹരമായ അന്തരീക്ഷമാണ് ഇവിടെ നിറയുന്നത്. ആഗ്രഹിച്ച പോലെയൊരു സ്വപ്നഭവനം ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.

ADVERTISEMENT

Project facts

Location- Velluvambram, Malappuram

Plot- 35 cent

Area- 5238 Sq.ft

Owner- Dr. Aboobacker

Design- Asar Juman

AJ Designs, Manjeri

ajdesignsmanjeri@gmail.com

English Summary- Luxury House Plans- Veedu Magazine Malayalam