ഗുരുവായൂരിനടുത്ത് ബ്രഹ്മകുളത്താണ് രാകേഷിന്റെയും ഇന്ദുവിന്റേയും ഈ സ്വപ്നഭവനം. 150 വർഷത്തിലേറെ പഴക്കമുള്ള തറവാടിനെ കഴിവതും സംരക്ഷിച്ച് കാലോചിതമായി പുതുക്കിപ്പണിത കഥയാണിത്. കാലപ്പഴക്കത്തിന്റെ ജീർണതകളും കുടുസുമുറികളുമായിരുന്നു തറവാടിന്റെ പോരായ്മകൾ. മേൽക്കൂരയിലെ കഴുക്കോലുകൾ പലതും ജീർണിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂരിനടുത്ത് ബ്രഹ്മകുളത്താണ് രാകേഷിന്റെയും ഇന്ദുവിന്റേയും ഈ സ്വപ്നഭവനം. 150 വർഷത്തിലേറെ പഴക്കമുള്ള തറവാടിനെ കഴിവതും സംരക്ഷിച്ച് കാലോചിതമായി പുതുക്കിപ്പണിത കഥയാണിത്.

പഴയ തറവാട്

കാലപ്പഴക്കത്തിന്റെ ജീർണതകളും കുടുസുമുറികളുമായിരുന്നു തറവാടിന്റെ പോരായ്മകൾ. മേൽക്കൂരയിലെ കഴുക്കോലുകൾ പലതും ജീർണിച്ചിരുന്നു. ഉയരവും കുറവായിരുന്നു. മേൽക്കൂര അഴിച്ചുമാറ്റി ഉയരംകൂട്ടി ജിഐ ട്രസ് ചെയ്ത് പുനർനിർമിച്ചു. പുതിയ ഓടുകൾ വിരിച്ചതോടെ വീടിന്റെ പരമ്പരാഗതത്തനിമ മടങ്ങിവന്നു. ഈ ഘട്ടം വെല്ലുവിളി ഉയർത്തി എന്ന് ആർക്കിടെക്ട് പറയുന്നു.

ADVERTISEMENT

അകത്തളത്തിലെ ചെറിയ ഇടങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. ചില ഭിത്തികൾ നീക്കം ചെയ്യുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്ത് അകത്തളം വിശാലമാക്കി. പരമ്പരാഗത 'നാലുകെട്ട്' ആശയം പിന്തുടർന്നതിനാൽ കാറ്റും വെളിച്ചവും കൂടുതലായി വീടിനുള്ളിൽ എത്താൻതുടങ്ങി.

വീട്ടിലുണ്ടായിരുന്ന മിക്ക ഫർണിച്ചറുകളും തടി വസ്തുക്കളും വീണ്ടും പോളിഷ്‌ ചെയ്ത് പുനരുപയോഗിച്ചു. പുറത്ത് ഒരു ഗസീബോയും പൂമുഖവും കൂട്ടിചേർത്തു.

പടിഞ്ഞാറ് നിന്ന് ഒരു സ്വകാര്യ റോഡിലൂടെയാണ് പ്ലോട്ടിലേക്കുള്ള പ്രവേശനം. തെക്ക് പടിഞ്ഞാറ് കോണിലുള്ള പരമ്പരാഗത പൂമുഖം, തെക്കും പടിഞ്ഞാറും നീട്ടിയ വരാന്തകൾ എന്നിവ ഉച്ചകഴിഞ്ഞുള്ള ചൂടിനെ തടയുന്നു. പൂമുഖത്തുനിന്ന് പ്രവേശിക്കുന്നത് മനോഹരമായ നടുമുറ്റവും മറുവശത്ത് ഊഞ്ഞാലുമുള്ള വലിയ സ്വീകരണമുറിയിലേക്കാണ്. 

നാലുകെട്ടിന്റെ അടിസ്ഥാനമായ നടുമുറ്റത്തിന്റെ ചുറ്റുമുള്ള വരാന്തയോടുചേർന്ന് 3 അറ്റാച്ച്ഡ് കിടപ്പുമുറികൾ നൽകിയിട്ടുണ്ട്. നാലുകെട്ടിലൂടെ ദൃശ്യമാകുന്ന 'അനന്തശയനം' മ്യൂറൽ പെയിന്റിങ് ഉള്ളിലെ ദൃശ്യഭംഗി വർധിപ്പിക്കുന്നു. ഈ സ്ഥലത്തുനിന്ന്  ഡൈനിങ്ങിലേക്ക് പ്രവേശിക്കുന്നത് ഒരു യൂട്ടിലിറ്റി സ്പേസിലൂടെയാണ്. 

ADVERTISEMENT

ഡൈനിങ് റൂമിൽ നാലാമത്തെ കിടപ്പുമുറി, അടുക്കള, പിൻവശത്തെ വരാന്ത എന്നിവയിലേക്കുള്ള ഓപ്പണിങ്ങുകളുണ്ട്. അടുക്കളയിൽ നിന്നും പുറകുവശത്തെ വരാന്തയിലേക്ക് എത്താം. ഇതിന് നടുവിൽ വാഷ്ബേസിനും  ഒരറ്റത്ത് ടോയ്‌ലറ്റും ഒരറ്റത്ത് വർക്ക് ഏരിയയും ഉണ്ട്.

പഴമയുടെ സ്പർശം അനുഭവിക്കാവുന്ന അകത്തളങ്ങളിൽ പോസിറ്റീവ് എനർജി സദാനിറയുന്നു. ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ പഴയ ഓർമകൾ നിലനിർത്തി, എന്നാൽ കാലോചിതമായി പരിഷ്കരിച്ച് വീട് സഫലമായതിൽ വീട്ടുകാർ ഹാപ്പി.

Project facts

Location- Brahmakulam, Thrissur

ADVERTISEMENT

Area- 2750 Sq.ft

Owner- Rakesh Menon, Indu

Architects- Mahesh Ramakrishnan, Aishwarya Kappil 

View Point Dezigns

Budget- 60 Lakhs

English Summary- Traditional Tharavad Renovation- Veedu Magazine Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT