മലപ്പുറം പരപ്പനങ്ങാടിയിലാണ് പ്രവാസിയായ മുഹമ്മദ് ഫൈസലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കൃത്യമായ ആകൃതിയില്ലാത്ത കോർണർ പ്ലോട്ടായിരുന്നു ആദ്യത്തെ കടമ്പ. 9 സെന്റിൽ വീട്ടുകാരുടെ വലിയ ആഗ്രഹങ്ങൾ ഉൾകൊള്ളിക്കുക എന്ന വെല്ലുവിളി, ഫലപ്രദമായ രൂപകൽപനയിലൂടെ ഇവിടെ മറികടന്നു. രണ്ടുവശത്തുകൂടിയും റോഡ് പോകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം പരപ്പനങ്ങാടിയിലാണ് പ്രവാസിയായ മുഹമ്മദ് ഫൈസലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്.

കൃത്യമായ ആകൃതിയില്ലാത്ത കോർണർ പ്ലോട്ടായിരുന്നു ആദ്യത്തെ കടമ്പ. 9 സെന്റിൽ വീട്ടുകാരുടെ വലിയ ആഗ്രഹങ്ങൾ ഉൾകൊള്ളിക്കുക എന്ന വെല്ലുവിളി, ഫലപ്രദമായ രൂപകൽപനയിലൂടെ ഇവിടെ മറികടന്നു. രണ്ടുവശത്തുകൂടിയും റോഡ് പോകുന്ന പ്ലോട്ടിൽ റോഡിനഭിമുഖമായി കെട്ടിടത്തെ തിരിച്ചുവച്ചുള്ള (Tilt) ഡിസൈനാണ് ഇവിടെ പിന്തുടർന്നത്. ഇതുവഴി L ഷേപ്പിലുള്ള വരാന്തയും മുകളിൽ ബാൽക്കണിയും ലഭിച്ചു. ഒത്തുചേരലുകൾക്ക് വേദിയൊരുക്കുന്നത് ഇവിടമാണ്.

ADVERTISEMENT

സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. എങ്കിലും ഇരുറോഡുകളിൽനിന്ന് വീടിന് വ്യത്യസ്ത വ്യൂ ലഭിക്കും.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ഒരുകിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴെയുളളത്. മുകളിൽ നാലു കിടപ്പുമുറികൾ, ബാത്റൂം, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3735 ചതുരശ്രയടിയാണ് വിസ്തീർണം. സെമി-ഓപൺ നയത്തിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്.    

നാട്ടിലെത്തുമ്പോൾ ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തും. ഇതിനായി ഒത്തുചേരലുകൾക്കുള്ള ധാരാളം ഇടമിട്ടാണ് താഴത്തെ നില ഒരുക്കിയത്. കിടപ്പുമുറികൾ മുകളിലേക്ക് മാറ്റി താഴെ കോമൺ സ്‌പേസുകൾക്ക് പ്രാധാന്യം നൽകി. 

പ്രധാനവാതിൽ തുറന്നുകയറുമ്പോൾ സ്വകാര്യതയോടെ ഗസ്റ്റ് ലിവിങ് വേർതിരിച്ചു. ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റ് വേർതിരിച്ചു. ഇവിടെ സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി വശത്തെ മുറ്റത്തേക്കിറങ്ങാം. ചായ കുടിച്ച്, പുസ്തകം വായിച്ചിരിക്കാൻ നല്ലൊരു സ്‌പേസ് ഇവിടെയുണ്ട്. ഈ സ്ലൈഡിങ് ഗ്ലാസ് വാതിൽ തുറന്നിട്ടാൽ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിൽ നിറയും.

ADVERTISEMENT

ഫോർമൽ ലിവിങ്- ഫാമിലി ലിവിങ് വേർതിരിക്കുന്നത് സ്‌റ്റെയറാണ്. 

ഡബിൾ ഹൈറ്റിലുള്ള കോർട്യാർഡിലേക്ക് മുകളിലെ നാലുകിടപ്പുമുറിയിൽനിന്നും വ്യൂ ലഭിക്കും. ഇരുനിലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടംകൂടിയായി കോർട്യാർഡ് മാറുന്നു. കോർട്യാർഡിൽ ഇൻഡോർ പ്ലാന്റ്സ്, ഊഞ്ഞാൽ എന്നിവ നൽകി. ഗ്ലാസ് സീലിങ്ങിലൂടെ വെളിച്ചം സമൃദ്ധമായി ഹാളിലേക്കെത്തുന്നു. 

വളരെ കോംപാക്ട് ആയ 8 സീറ്റർ, ഗ്ലാസ് ടേബിൾ ടോപ്പ്, ഡൈനിങ് സെറ്റാണ് ഇവിടെയുള്ളത്. സമീപം കൺസീൽഡ് സ്റ്റോറേജുള്ള വാഷ് ഏരിയയുമുണ്ട്.

പുതിയകാലത്തിന് അനുയോജ്യമായ കോംപാക്ട് മോഡുലാർ കിച്ചൻ ഒരുക്കി. പരമാവധി സ്റ്റോറേജ് ഒരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കിച്ചനിൽനിന്ന് ഫാമിലി ലിവിങ്ങിലുള്ള ടിവി കാണാനായി ഭിത്തി ഓപ്പണാക്കിയത് വേറിട്ടുനിൽക്കുന്നു.

ADVERTISEMENT

മുകളിലെ നാലുകിടപ്പുമുറികൾക്കും ബാൽക്കണി സ്‌പേസൊരുക്കിയത് ശ്രദ്ധേയമാണ്. സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി നീളൻ ബാൽക്കണിയിലേക്കിറങ്ങാം. ഇരുവശത്തുമുള്ള റോഡിലെ കാഴ്ചകൾ കണ്ടിരിക്കാം. നാട്ടിലുള്ളപ്പോൾ വൈകുന്നേരങ്ങളിൽ വീട്ടുകാരുടെ പ്രിയപ്പെട്ട ഇടമാണിത്.

വീടിനകത്തേക്ക് കയറിയാൽ ഇത്രയും വെല്ലുവിളി നിറഞ്ഞ പ്ലോട്ടിൽ പണിത വീടാണെന്ന് തോന്നുകയില്ല. ചുരുക്കത്തിൽ കൃത്യമായ ആകൃതിയില്ലാത്ത പ്ലോട്ടിന്റെ പരിമിതികളെ സാധ്യതകളാക്കി മാറ്റി, വീട്ടുകാരുടെ ആഗ്രഹപ്രകാരം വിശാലമായ വീടൊരുക്കാൻ സാധിച്ചു.

Project facts

Location- Parappangady, Malappuram

Plot- 9.8 cent

Area- 3735 Sq.ft

Owner- Mohammed Faisal

Design- Tri Angle Design & Build

English Summary:

Contemporary House in Small Plot- Veedu Magazine Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT