സ്ഥലത്തിന് തീവിലയുള്ള നഗരപ്രദേശങ്ങളിൽ, ചെറിയ സ്ഥലത്ത് പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് വീടൊരുക്കുക എന്നതാണ് വെല്ലുവിളി. ഇത്തരത്തിൽ ഫോർട്ട് കൊച്ചിയിൽ വെറും 2.9 സെന്റിൽ വ്യത്യസ്തമായ വീടൊരുക്കിയ കഥയാണിത്. ഡച്ച് വാസ്തുശൈലിയിൽ നിർമിച്ച അനേകം പഴയ കെട്ടിടങ്ങളുള്ള പ്രദേശമാണ് ഫോർട്ട് കൊച്ചി. അങ്ങനെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥലത്തിന് തീവിലയുള്ള നഗരപ്രദേശങ്ങളിൽ, ചെറിയ സ്ഥലത്ത് പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് വീടൊരുക്കുക എന്നതാണ് വെല്ലുവിളി. ഇത്തരത്തിൽ ഫോർട്ട് കൊച്ചിയിൽ വെറും 2.9 സെന്റിൽ വ്യത്യസ്തമായ വീടൊരുക്കിയ കഥയാണിത്. 

ഡച്ച് വാസ്തുശൈലിയിൽ നിർമിച്ച അനേകം പഴയ കെട്ടിടങ്ങളുള്ള പ്രദേശമാണ് ഫോർട്ട് കൊച്ചി. അങ്ങനെയാണ് ഫോർട്ട് കൊച്ചിക്കാരനായ ആഷിത്തും തന്റെ വീട് ഡച്ച് ശൈലിയിൽ ഒരുക്കാൻ ആഗ്രഹിച്ചത്. ആർച്ചുകളാണ് ഡച്ച് ശൈലിയുടെ മുഖമുദ്ര. മകുടാകൃതിയിലുള്ള രണ്ടുമേൽക്കൂരകൾ ചേർത്തുവച്ചതാണ് ഇവിടെ എലിവേഷൻ. വീട്ടിൽ മേൽക്കൂര, ജനൽ-വാതിലുകൾ എന്നിവിടങ്ങളിലെല്ലാം ഇത്തരം കമാനാകൃതി നൽകിയിട്ടുണ്ട്.

ADVERTISEMENT

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1400 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

'കൃത്യമായ ആകൃതിയില്ലാത്ത പ്ലോട്ട്' എന്ന വെല്ലുവിളിയെ ഡിസൈനിങ്ങിൽ സാധ്യതയാക്കി മാറ്റി. അതിനാൽ വീട്ടിലെ പല ഇടങ്ങൾക്കും നിയതമായ ആകൃതിയില്ല. ഇടുങ്ങിയ പ്ലോട്ടിൽ വീട് പണിയുമ്പോൾ കാറ്റും വെളിച്ചവും ഉള്ളിലെത്തിക്കുക എന്നത് വെല്ലുവിളിയാണ്. ആ പ്രശ്നവും ഇവിടെ പരിഹരിച്ചിട്ടുണ്ട്.

മൾട്ടിപർപസ് ഇടങ്ങൾ ഒരുക്കിയാണ് സ്ഥലപരിമിതി മറികടന്നത്. ഉദാഹരണത്തിന് വിശാലമായ ഫർണിച്ചർ ഇടാൻ സ്ഥലമില്ലാത്തതിനാൽ ലിവിങ്ങിലെ ചുവരിൽ കോൺക്രീറ്റ് ഇരിപ്പിടങ്ങൾ ചിട്ടപ്പെടുത്തി. 

ഡൈനിങ് വലിയ ഹാളിന്റെ ഭാഗമാണ്. സ്‌റ്റെയർ, വാഷ് ഏരിയ എന്നിവയും ഇവിടെയുണ്ട്.

ADVERTISEMENT

സ്‌റ്റെയർ ഏരിയ വഴിയാണ് ഉള്ളിലേക്ക് പ്രകാശം കൂടുതലെത്തിക്കുന്നത്. മേൽക്കൂരയിലെ സ്‌കൈലൈറ്റ്, ഗ്ലാസ് വിൻഡോസ് എന്നിവയിലൂടെ പ്രകാശം സമൃദ്ധമായെത്തുന്നു. 

ഗ്രീൻ കളർ തീമിലാണ് കിച്ചൻ. പ്ലോട്ടിൽ വളവ് വരുന്ന ഭാഗത്ത് ഒരുക്കിയതിനാൽ കിച്ചന്റെ ആകൃതിയിലും സ്വാഭാവിക വളവ് കാണാം.

മൂന്നു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ഇവിടെയും കമാനാകൃതി തുടരുന്നുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ഉൾപ്പെടുത്തി.

വീടിനകം കണ്ടിറങ്ങിയാൽ ഇത് വെറും 2.9 സെന്റിൽ പണിത വീടാണെന്ന് തോന്നുകയേയില്ല. അങ്ങനെ ഫോർട്ട്കൊച്ചിയുടെ ഗതകാല ഡച്ച് പാരമ്പര്യവുമായി ചേർന്നുനിൽക്കുന്ന പുതിയകാല മലയാളിവീട് കാണാൻ നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്.

ADVERTISEMENT

Project facts

Location- Fort Kochi

Plot- 2.9 cent

Area- 1400 Sq.ft

Owner- Ashith, Dhanya

Design- Tales of Design Studio

English Summary:

Dutch Colonial Model House in Fort Kochi