ആലപ്പുഴ ഹരിപ്പാട് നഗരമധ്യത്തിലാണ് സമകാലിക ശൈലിയിലൊരുക്കിയ ഈ ആഡംബരവീട് സ്ഥിതിചെയ്യുന്നത്. പഴയവീട് നവീകരിക്കാനാണ് വീട്ടുകാരൻ ഡിസൈനറെ സമീപിച്ചത്. എന്നാൽ സ്ട്രക്ചറലായ നിരവധി പോരായ്മകളും പരിമിതികളുമുള്ള വീട് പുതുക്കുന്നത് ദുർഘടമായ ജോലിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ 'പുതിയ ഒരു വീട്' എന്ന ആശയത്തിലേക്ക്

ആലപ്പുഴ ഹരിപ്പാട് നഗരമധ്യത്തിലാണ് സമകാലിക ശൈലിയിലൊരുക്കിയ ഈ ആഡംബരവീട് സ്ഥിതിചെയ്യുന്നത്. പഴയവീട് നവീകരിക്കാനാണ് വീട്ടുകാരൻ ഡിസൈനറെ സമീപിച്ചത്. എന്നാൽ സ്ട്രക്ചറലായ നിരവധി പോരായ്മകളും പരിമിതികളുമുള്ള വീട് പുതുക്കുന്നത് ദുർഘടമായ ജോലിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ 'പുതിയ ഒരു വീട്' എന്ന ആശയത്തിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ഹരിപ്പാട് നഗരമധ്യത്തിലാണ് സമകാലിക ശൈലിയിലൊരുക്കിയ ഈ ആഡംബരവീട് സ്ഥിതിചെയ്യുന്നത്. പഴയവീട് നവീകരിക്കാനാണ് വീട്ടുകാരൻ ഡിസൈനറെ സമീപിച്ചത്. എന്നാൽ സ്ട്രക്ചറലായ നിരവധി പോരായ്മകളും പരിമിതികളുമുള്ള വീട് പുതുക്കുന്നത് ദുർഘടമായ ജോലിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ 'പുതിയ ഒരു വീട്' എന്ന ആശയത്തിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ഹരിപ്പാട് നഗരമധ്യത്തിലാണ് സമകാലിക ശൈലിയിലൊരുക്കിയ ഈ ആഡംബരവീട് സ്ഥിതിചെയ്യുന്നത്. പഴയവീട് നവീകരിക്കാനാണ് വീട്ടുകാരൻ ഡിസൈനറെ സമീപിച്ചത്. എന്നാൽ സ്ട്രക്ചറലായ നിരവധി പോരായ്മകളും പരിമിതികളുമുള്ള വീട് പുതുക്കുന്നത് ദുർഘടമായ ജോലിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ 'പുതിയ ഒരു വീട്' എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു.

പ്ലോട്ടിന്റെ പ്രത്യേകതയ്ക്ക് അനുസരിച്ച് നിർമിച്ച വീടാണിത്. റോഡിലെ ഒരു പ്രധാന വളവിലുള്ള പ്ലോട്ടിൽ മൂന്നുവശത്തുനിന്നും കാഴ്ച ലഭിക്കും. ഇത് മുതലെടുത്താണ് വീടിന്റെ എലിവേഷൻ ചിട്ടപ്പെടുത്തിയത്. 

ADVERTISEMENT

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് കന്റെംപ്രറി വീടുകൾ അത്ര യോജിച്ചതല്ലെങ്കിലും, ആറുമാസത്തോളം മഴയുള്ള കാലാവസ്ഥ മുന്നിൽകണ്ട് വേണ്ട പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചാണ് വീടൊരുക്കിയത്. ഉദാഹരണത്തിന്, തുടർച്ചയായ മഴമൂലം പെയിന്റ് ഇളകി പോവുക, കരിമ്പായലും അഴുക്കുംപിടിക്കുക എന്നിവ ഒഴിവാക്കാൻ ബ്രാൻഡഡ് വാട്ടർപ്രൂഫ് പ്രയോഗിച്ചു. മഴ നേരിട്ട് ഭിത്തിയിൽ പതിക്കാതിരിക്കാൻ ചെറിയ പ്രൊജക്ഷൻ സ്ലാബുകൾ നൽകി. 

എക്സ്റ്റീരിയർ വൈറ്റ്+ഗ്രേ കോംബിനേഷനിലുള്ള എലിവേഷനിൽ ക്ലാഡിങ് ടൈലുകൾ, ലാറ്ററേറ്റ് ടെക്സ്റ്റർ വർക്കുകൾ നൽകി. വീടിന്റെ പുറംകാഴ്ച മറയ്ക്കാതെ കനോപ്പി കാർ പോർച്ച് ഒരുക്കി. മൂന്നു വാഹനങ്ങൾ സുഖമായി പാർക്ക് ചെയ്യാം.

പ്ലോട്ടിലുണ്ടായിരുന്ന വൃത്താകൃതിയിലുള്ള കിണറിനെ വീടിന്റെ ഡിസൈനുമായി ചേരുംവിധം ബോക്സ് രീതിയിലേക്ക് മാറ്റിയെടുത്തു. മുറ്റം നാച്ചുറൽ സ്റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ചു. ഹൈബ്രിഡ് ഫലവൃക്ഷത്തൈകളും ഗാർഡനിൽ ഹാജരുണ്ട്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടുകിടപ്പുമുറികൾ, ബാത്റൂം, ഹോം തിയറ്റർ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 5600 ചതുരശ്രയടിയാണ് വിസ്തീർണം.

ADVERTISEMENT

അകത്തളം അലങ്കരിക്കുന്ന എല്ലാ ഫർണിച്ചറുകളും പൂർണമായും കസ്റ്റമൈസ് ചെയ്തതാണ്. ഫാബ്രിക്, ലെതർ, ജൂട്ട് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോൾസ് സീലിങ്ങും വാം ടോൺലൈറ്റുകളും അകത്തളം കമനീയമാക്കുന്നു. ജിപ്സം ബോർഡ്, പ്ലൈവുഡ്, ടീക് വുഡ് എന്നിവയും സീലിങ്ങിൽ ഉപയോഗിച്ചിട്ടുണ്ട്. സിറ്റൗട്ടിലും ഫോർമൽ ലിവിങ്ങിലും തേക്കിന്റെ പാനലുകൾകൊണ്ട് ഇടങ്ങൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ലിവിങ് റൂമിലെ ഒരുഭിത്തി പൂർണമായും അക്വേറിയം ചെയ്തിരിക്കുന്നു. വീടിനുള്ളിലെ മിക്കയിടങ്ങളിൽനിന്നും ഇവിടേക്ക് നോട്ടമെത്തും.

രണ്ടു കോർട്യാർഡുകളാണ് വീടിനുള്ളിലെ ഹൈലൈറ്റ്. തേക്ക് പാനലിങ്, യുപിവിസി, ടഫൻഡ് ഗ്ലാസുകൾ എന്നിവയുടെ കോംബിനേഷനാണ് ഇവിടെ ഭംഗിനിറയ്ക്കുന്നത്.

നാലുവലിയ കിടപ്പുമുറികളാണ് ഇവിടെയുള്ളത്. നാലും വ്യത്യസ്തമായി ചിട്ടപ്പെടുത്തി. ടെക്സ്ചർ, വോൾപേപ്പർ, വുഡ് പാനലിങ്, ലാമിനേഷൻ, വെനീർ, മെറ്റൽ പ്രൊഫൈൽ, പ്രൊഫൈൽ ലൈറ്റുകൾ എന്നിവ കിടപ്പുമുറികൾ പ്രൗഢമാക്കുന്നു. ഫോട്ടോ വോൾ, വോൾ ആർട്, ഇൻഡോർ പ്ലാന്റ്സ് എന്നിവയും മുറികളിലുണ്ട്.

മൂന്ന് വ്യത്യസ്‌ത കിച്ചൻ സ്‌പേസുകൾ ഇവിടെയുണ്ട്. ഓപൺ കിച്ചനോടുചേർന്ന് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും മിനി ബാറുമുണ്ട്. ധാരാളം സ്‌റ്റോറേജും ഇവിടെ ഉൾപ്പെടുത്തി. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. 

ADVERTISEMENT

മുകൾനിലയിൽ ഡോൾബി ശബ്ദമികവിൽ ഏകദേശം 15 പേരെ ഉൾക്കൊള്ളാവുന്ന മോഡേൺ ഹോം തിയറ്ററും സെറ്റ് ചെയ്തിട്ടുണ്ട്. 

വീടിനുള്ളിലെ വലിയ ഗ്ലാസ് വിൻഡോ തുറക്കുന്നത് പിൻവശത്തൊരുക്കിയ പാറ്റിയോയിലേക്കാണ്. അധികസുരക്ഷയ്ക്കായി ഓട്ടമാറ്റിക് ഷട്ടറുകളും നൽകി. പാറ്റിയോയിൽ നൂറുകണക്കിന് കോയ് ഫിഷ് ഉള്ള ആർട്ടിഫിഷ്യൽ പോണ്ടും വെള്ളച്ചാട്ടവും രസക്കാഴ്ചയാണ്. ഇവിടെയിരിക്കുമ്പോൾ അരുവിയുടെ സമീപത്തിരിക്കുന്ന പ്രതീതി ലഭിക്കും. ചുരുക്കത്തിൽ ഓരോയിടങ്ങളും സൂക്ഷ്മമായി ചിട്ടപ്പെടുത്തിയ വീടുകാണാൻ നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്.

മനോരമവീട് ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുമല്ലോ 

Project facts

Location- Harippad

Area- 5600 Sq.ft

Owner- Prathap Chandran

Elevation- Amal, Jayesh Kumar

Construction& Design- Jayesh Kumar

JK Constructions, Harippad

English Summary:

Contemporary Luxury House- Veedu Magazine Malayalam