കേപ്പ്‌ടൗണിലെ ഫ്രെസ്നയയിലെ മൂണ്‍ഡാന്‍സ് വില്ല അറിയപ്പെടുന്നത് തന്നെ ആത്യാഡംബരങ്ങളുടെ കേദാരം എന്നാണ്. ഒറ്റരാത്രിക്ക് ഇവിടെ നല്‍കേണ്ട തുക കേട്ടാല്‍ ആരുമൊന്നു ഞെട്ടും. 8,452 ഡോളര്‍ അതായത് 743,210 ഇന്ത്യന്‍ രൂപ. 

നാല് ആഡംബരമുറികള്‍, പൂളുകള്‍, വിനോദത്തിനായുള്ള മുറികള്‍, ഗ്ലാസ്‌ ബാല്‍ക്കണികള്‍, ജിം, തിയറ്റര്‍, ബാര്‍ എന്ന് വേണ്ട സകലആഡംബരങ്ങളും ഇവിടെയുണ്ട്. ലോകപ്രശസ്ത സെലിബ്രിറ്റികളാണ് മൂണ്‍ ഡാന്‍സ് വില്ലയുടെ അയലത്തുകാര്‍.

സോളാര്‍, മൂണാര്‍, എക്സ്ലിപ്സ്, ഫുള്‍ മൂണ്‍ എന്നിങ്ങനെയാണ് ഇവിടുത്തെ സ്യൂട്ട് റൂമുകളുടെ പേരുകള്‍. മാസ്റ്റര്‍ ബെഡ്റൂം ആയ ഫുള്‍ മൂണ്‍ സ്യൂട്ട് 2,370 ചതുരശ്രയടിയാണ്. 2013 ല്‍ ഇത് 1.23 മില്യന്‍ ഡോളറിനാണ് വില്‍പനയ്ക്ക് വച്ചത്. 

അണ്ടര്‍ വാട്ടര്‍ വ്യൂ ലഭിക്കുന്ന അണ്ടര്‍ പൂള്‍ ബാര്‍ ആണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. അറ്റ്ലാന്റിക് കടലിനു അഭിമുഖമായി വലിയൊരു പൂളും വ്യൂ പോയിന്റും ഇവിടുണ്ട്. സ്റ്റെഫാൻ അന്റോണി എന്ന പ്രശസ്ത ആർക്കിടെക്ട് ആണ് മൂണ്‍ഡാന്‍സ് വില്ലയുടെ ശില്പി.

ഇവിടെ താമസിക്കാന്‍ എത്തുന്നവര്‍ക്കായി എപ്പോഴും ഒരു സ്വകാര്യ ഷെഫ് ഉണ്ടാകും. എയര്‍പോര്‍ട്ടില്‍ നിന്നും അതിഥികളെ കൊണ്ടുവരാനും പോകാനും പ്രത്യേക വാഹനങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ടാകും.