യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് മുന്നിലുള്ള ഒരു തടസം കെട്ടുപാടുകളാണ്. കാത്തിരിക്കുന്ന വീടും കുടുംബവുമെല്ലാം നമ്മളെ മടക്കി വിളിച്ചുകൊണ്ടിരിക്കും. യാത്രകളെ ജീവിതം പോലെ സ്നേഹിക്കുന്ന കൈലി-സ്റ്റൂ ദമ്പതികളും ആദ്യം ഇതേ പ്രശ്നം അഭിമുഖീകരിച്ചവരാണ്. പിന്നീട് അതിനുള്ള പരിഹാരവും അവർ കണ്ടുപിടിച്ചു. സഞ്ചരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് മുന്നിലുള്ള ഒരു തടസം കെട്ടുപാടുകളാണ്. കാത്തിരിക്കുന്ന വീടും കുടുംബവുമെല്ലാം നമ്മളെ മടക്കി വിളിച്ചുകൊണ്ടിരിക്കും. യാത്രകളെ ജീവിതം പോലെ സ്നേഹിക്കുന്ന കൈലി-സ്റ്റൂ ദമ്പതികളും ആദ്യം ഇതേ പ്രശ്നം അഭിമുഖീകരിച്ചവരാണ്. പിന്നീട് അതിനുള്ള പരിഹാരവും അവർ കണ്ടുപിടിച്ചു. സഞ്ചരിക്കുന്ന വീട്! ഒരു പഴയ മിനി കോമ്പി വാന്‍ ആണ് ഇന്നിവരുടെ വീട്. ഉണ്ടും ഉറങ്ങിയും കാഴ്ചകള്‍ കണ്ടും ഇഷ്ടമുള്ള സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടും ഇവര്‍ ജീവിതം ആസ്വദിക്കുന്നത് കേട്ടാല്‍ തന്നെ പല യാത്രാപ്രിയര്‍ക്കും അസൂയയാകും.

ഒരു കുഞ്ഞന്‍ അടുക്കള, കിടപ്പറ, സ്റ്റോറിങ് ഇടങ്ങള്‍, കുഞ്ഞന്‍ ഫ്രിഡ്ജ്‌ എല്ലാം ഇതിലുണ്ട്. എന്തിനേറെ ഒരു കുഞ്ഞന്‍ ലൈബ്രറി വരെയുണ്ട്. വീടിന്റെ അന്തരീക്ഷം പൂര്‍ണ്ണമായും വേണമെന്ന് തോന്നിയപ്പോള്‍ സ്റ്റൂവും കൈലിയും ഈ കോമ്പി വാനില്‍ ചില ഇന്‍ഡോര്‍ പ്ലാന്റുകള്‍ വരെ നട്ടുവളർത്തി.

ADVERTISEMENT

യാത്രയിലുടനീളം ഇരുവരും ഓര്‍ഗാനിക് ഫാമുകളിൽ ജോലി നോക്കാറുണ്ട്. പണത്തിനു പകരം പാർക്കിങ് സ്‌പീസാണ് ഇവർ പ്രതിഫലമായി ചോദിക്കുക.

ഓസ്ട്രേലിയ മുഴുവന്‍ ഈ കോമ്പിയില്‍ സഞ്ചരിച്ചു കാണാനാണ് ഇരുവരുടെയും ഇപ്പോഴത്തെ പ്ലാന്‍. യാത്രാവിവരങ്ങള്‍ മുഴുവന്‍ 'ദി ബീസ് റിപബ്ലിക്' എന്ന വെബ്സൈറ്റ് വഴി ഇരുവരും നല്‍കാറുണ്ട്. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് ഇവരുടെ സഞ്ചരിക്കുന്ന വീടിനെ പിന്തുടരുന്നത്.

ADVERTISEMENT

Content Summary: Couple Turned Kombi Van to House; Mobile Home Design