ബ്രിട്ടനിലെ ഏറ്റവും രസകരമായ വീടെന്ന ഖ്യാതിയുള്ള റെയിൻബോ ഹൗസ് അഥവാ മഴവിൽ വീട് വാടകയ്ക്ക്. 2009 വരെ ലണ്ടനിലെ പോര്‍ട്ട്‌ ഫോളിയോ റോഡിലുള്ള ക്‌ളാസിക് ശൈലിയിലുള്ള ഒരു സാദാ നാലുമുറി വീടായിരുന്നു ഇത്.

ബ്രിട്ടനിലെ ഏറ്റവും രസകരമായ വീടെന്ന ഖ്യാതിയുള്ള റെയിൻബോ ഹൗസ് അഥവാ മഴവിൽ വീട് വാടകയ്ക്ക്. 2009 വരെ ലണ്ടനിലെ പോര്‍ട്ട്‌ ഫോളിയോ റോഡിലുള്ള ക്‌ളാസിക് ശൈലിയിലുള്ള ഒരു സാദാ നാലുമുറി വീടായിരുന്നു ഇത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടനിലെ ഏറ്റവും രസകരമായ വീടെന്ന ഖ്യാതിയുള്ള റെയിൻബോ ഹൗസ് അഥവാ മഴവിൽ വീട് വാടകയ്ക്ക്. 2009 വരെ ലണ്ടനിലെ പോര്‍ട്ട്‌ ഫോളിയോ റോഡിലുള്ള ക്‌ളാസിക് ശൈലിയിലുള്ള ഒരു സാദാ നാലുമുറി വീടായിരുന്നു ഇത്. സ്ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആൾക്കാരെ ആകർഷിക്കുന്ന എന്തെങ്കിലും രൂപമാറ്റം വരുത്തണമെന്ന ആശയത്തിൽ നിന്നാണ് ഈ വെറൈറ്റി വീടിന്റെ പിറവി. 

വീടിന്റെ സ്വീകരണമുറിയിലേക്ക് ഒഴുകിയെത്തുന്ന വലിയ മെറ്റല്‍ സ്ലൈഡാണ് വീടിന്റെ ഏറ്റവും വലിയ കൗതുകം. ഗോവണി കയറി മുകൾനിലയിലെ പ്രവേശനകവാടത്തിൽ എത്തി നേരെ സ്ലൈഡിൽ കയറിയാൽ ഒഴുകി സ്വീകരണമുറിയിലെ സോഫയിൽ പോയി വീഴും.

ADVERTISEMENT

മഴവിൽ നിറങ്ങളുള്ള പിരിയൻ ഗോവണിയാണ് വീടിനുള്ളിലെ മറ്റൊരു കൗതുകം. നാലു നില കെട്ടിടത്തിന്റെ ഉയരമുള്ള  ഈ ഗോവണി ചെന്നെത്തുന്നത് കിടപ്പുമുറിയിലേക്കാണ്. തീർന്നില്ല, പിരിയൻ ഗോവണിയും പ്രധാന കിടപ്പുമുറിയും 360 ഡിഗ്രി കറങ്ങുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. 1960 കളിലെ റെട്രോ സ്റ്റൈല്‍  ഡൈനിങ്ങ്‌ ടേബിള്‍ ആണ് ഇവിടെയുള്ളത്.  

3,500 ഡോളര്‍ ആണ് ഒരാഴ്ചത്തേക്ക് ഈ വീട് വാടകയ്ക്ക് എടുക്കുന്നവര്‍ നല്‍കേണ്ടത്. ഡിസൈനര്‍ എ ബി റോജര്‍സാണ് വീടിനെ  ഇത്തരമൊരു ഫണ്‍ ഹൗസ് ആക്കി മാറ്റിയത്. ഒരു ' ലിവിങ് ആര്‍ട്ട്‌ വര്‍ക്ക് ' എന്ന് വേണമെങ്കില്‍ ഈ വീടിനെ വിശേഷിപ്പിക്കാം. ഒറ്റനോട്ടത്തിൽ തലതിരിഞ്ഞ ആശയം എന്ന് തോന്നുമെങ്കിലും വീട് ഹിറ്റായി. ഇപ്പോൾ നിരവധി സന്ദർശകരാണ് ഈ വീട് കാണാൻ എത്തുന്നത്.

ADVERTISEMENT

English Summary- Sliding Rainbow House in Britain