നദിക്കരയിലെ ആ പാറപുറത്ത് സ്ഥിതി ചെയ്യുന്ന വീടാണ് ഡ്രീന റിവര്‍ ഹൗസ്. 40 വർഷം ആയിട്ടും സെര്‍ബിയയിലെ ഡ്രീന നദിയില്‍ ഒരു കേടുപാടുകളും സംഭവിക്കാതെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിലയ്ക്ക് ബാലന്‍സ് ചെയ്തു തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ വീട്. താര നാഷണല്‍ പാര്‍ക്കിനുള്ളില്‍ ആണ് നദിക്കരയിലെ ഈ വീട് സ്ഥിതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നദിക്കരയിലെ ആ പാറപുറത്ത് സ്ഥിതി ചെയ്യുന്ന വീടാണ് ഡ്രീന റിവര്‍ ഹൗസ്. 40 വർഷം ആയിട്ടും സെര്‍ബിയയിലെ ഡ്രീന നദിയില്‍ ഒരു കേടുപാടുകളും സംഭവിക്കാതെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിലയ്ക്ക് ബാലന്‍സ് ചെയ്തു തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ വീട്. താര നാഷണല്‍ പാര്‍ക്കിനുള്ളില്‍ ആണ് നദിക്കരയിലെ ഈ വീട് സ്ഥിതി ചെയ്യുന്നത്. UNESCO യുടെ പൈതൃകപട്ടികയില്‍ ഇടം നേടിയ സ്ഥലമാണ് ഇവിടം. ചുറ്റും കൊടും കാടാണ് ഇവിടെ.  

1968 ലാണ് ഈ വീട് നിര്‍മ്മിച്ചത്. ഒരു സംഘം യുവാക്കള്‍ അവധിക്കാലം ആഘോഷിക്കാനായി ഇവിടെ എത്തിയപ്പോള്‍ ഈ പാറപ്പുറത്ത് സമയം ചിലവിടുകയും വേനൽക്കാലത്ത് ഒത്തുകൂടാൻ എന്ത് കൊണ്ടൊരു ചെറിയ വീട് നിര്‍മ്മിച്ചു കൂടാ എന്ന് ചിന്തിക്കുകയും ചെയ്തു. അങ്ങനെയാണ് വീടിന്റെ ജനനം. സൂര്യപ്രകാശത്തില്‍ നിന്നും തണല്‍ നല്‍കാന്‍ പലകകള്‍ ചേര്‍ത്താണ് ആദ്യം ഈ യുവാക്കള്‍ വീട് നിർമിച്ചത്. ഈ പലകകള്‍ പിന്നീട് വെള്ളത്തില്‍ ഒഴുകി പോയി. കൂട്ടത്തില്‍ പതിനേഴുകാരനായിരുന്ന മിലിജ മാന്‍ഡിയാക് ആണ് പിന്നീടു ഒരല്‍പം കൂടി ബലത്തില്‍ പലകകള്‍ ചേര്‍ത്തു വീട് പുനര്‍നിര്‍മ്മിച്ചത്. ബോട്ടിലും കയാക്കിലും ആണ് വീട് നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍ പണ്ട് മിലിജയും കൂട്ടുകാരും കൊണ്ടുവന്നത്. 

ADVERTISEMENT

തന്റെ ഈ ഐഡിയ പിൽക്കാലത്ത്  ലോകപ്രശസ്തമായി മാറുമെന്ന് എന്ന് മിലിജ ചിന്തിച്ചു കാണില്ല. നാഷണല്‍ ജോഗ്രഫിക്ക് ഈ വീടിന്റെ ചിത്രം ' ഫോട്ടോ ഓഫ് ദി ഡേ ' ആയി പബ്ലിഷ് ചെയ്തതോടെ ആണ് ഡ്രീന നദിക്കരയിലെ ഈ വീട് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചത്. നൊബേൽ പുരസ്‌കാര ജേതാവായ  ഇവോ ആന്‍ട്രിക് ആണ് ആദ്യം ഡ്രീന നദിയെ ലോകത്തിനു പരിചയപ്പെടുത്തിയത്. 

ഒരു പ്രൈവറ്റ് പ്രോപര്‍ട്ടി ആണ് ഇപ്പോഴും  എന്നത് കൊണ്ട് തന്നെ കാണികള്‍ക്ക് ഇപ്പോഴും ഇതിനുള്ളിലേക്ക് പ്രവേശനം ഇല്ല. പുറത്തു നിന്നും ഡ്രീന നദിയുടെയും വീടിന്റെയും സൗന്ദര്യം ആസ്വദിക്കാം എന്നുമാത്രം.  നദിയിൽ ഈ കാലയളവിൽ പല തവണ കുത്തൊഴുക്കുകൾ രൂപപെട്ടിട്ടും ഈ വീട് ഒരു അഭ്യാസിയെപ്പോലെ ആ പാറപ്പുറത്ത് ബാലൻസ് ചെയ്തു നിൽക്കുന്നതിന്റെ രഹസ്യം കാഴ്ചക്കാർക്ക് ഇപ്പോഴും അജ്ഞാതമാണ്.

ADVERTISEMENT

English Summary- Drina River House Serbia