താൻ വാങ്ങാൻ നോക്കിവച്ചിരുന്ന ഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട രണ്ടു പഴയ ട്രെയിൻ ബോഗികൾ ചിതലെടുക്കുന്നത് കണ്ടപ്പോഴാണ് മാന്റിയുടെ തലയിൽ ബൾബ് മിന്നിയത്. അന്ന് മാന്റ്റിയുടെ ഈ തീരുമാനം അറിഞ്ഞു അവരെ കളിയാക്കിയവര്‍ പോലും എട്ടു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ന്യൂസീലാന്‍ഡിലെ സെന്‍ട്രല്‍ ഓട്ടഗോ മേഖലയിലെ മാന്റ്റിയുടെ വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൻ വാങ്ങാൻ നോക്കിവച്ചിരുന്ന ഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട രണ്ടു പഴയ ട്രെയിൻ ബോഗികൾ ചിതലെടുക്കുന്നത് കണ്ടപ്പോഴാണ് മാന്റിയുടെ തലയിൽ ബൾബ് മിന്നിയത്. അന്ന് മാന്റിയുടെ ഈ തീരുമാനം അറിഞ്ഞു അവരെ കളിയാക്കിയവര്‍ പോലും എട്ടു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ന്യൂസീലാന്‍ഡിലെ സെന്‍ട്രല്‍ ഓട്ടഗോ മേഖലയിലെ മാന്റിയുടെ വീട് കണ്ടു അവളെ പുകഴ്ത്തുകയാണ്.

സംഭവം എന്താണെന്നല്ലേ? മാന്റി ആ ഭൂമി വാങ്ങുകയും ചെയ്തു, ആ ട്രെയിൻ ബോഗികളിൽ ഒരു അടിപൊളി വീട് ഉണ്ടാക്കുകയും ചെയ്തു. പൂര്‍ണ്ണമായും നശിച്ച അവസ്ഥയിലാണ് ട്രെയിൻ ബോഗികൾ നിറയെ ഓട്ടകളും, പൊടിയും, പ്രാണികളും എന്തിനു ചത്ത പക്ഷികള്‍ വരെ ഇതിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കണ്ടാല്‍ ഇതാ പഴയ റെയില്‍വേ കാര്യേജുകള്‍ ആണെന്ന് ആരും പറയില്ല. 

ADVERTISEMENT

അടുക്കള, ലോഞ്ച്, ബെഡ്റൂം, ബാത്ത്റൂം എന്നിവ അടങ്ങിയതാണ് വീട്. ഒരു ചെറിയ ലൈബ്രറിയും ഉള്ളില്‍ സജ്ജം. തടി കൊണ്ടാണ് മാന്റി  40x8 അടി വീതിയുള്ള ബോഗികള്‍ മാറ്റിയെടുത്തത്. ഉയരമുള്ള സീലിങ് ആണ് കൂടുതല്‍ വലിപ്പം തോന്നാന്‍ നല്‍കിയിരിക്കുന്നത്. നഗരത്തില്‍ നിന്നും ഏറെ അകലെയായതിനാല്‍ വൈദ്യുതി ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ചെറിയൊരു സോളര്‍ പ്ലാന്റ്, മഴവെള്ളസംഭരണി എന്നിവ ഉണ്ട് ഇവിടെ.

പതിവ് ശൈലികളിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന വീട് എന്ന ആഗ്രഹമാണ് ഇതിലൂടെ ഇവർ നിറവേറ്റിയത്. അതിഥികളായി എത്തുന്നവർക്കെല്ലാം പറയാൻ പ്രശംസാവാക്കുകൾ മാത്രം.

ADVERTISEMENT

English SUmmary- Old Train Bogie Converted to Tiny House