പലരും ചെറുപ്പത്തിൽ കഥാപുസ്തകങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഒന്നാണ് ഷൂവിന്റെ ആകൃതിയിലുള്ള വീട്. എന്നാൽ ആ ഫെയറി ടെയിൽ വീടിനെ അനുസ്മരിപ്പിക്കുന്ന ഒരു റിയൽ വീട് ലോകത്തുണ്ട്. അങ്ങ് ന്യൂസീലന്‍ഡിലെ സൗത്ത് ഐലന്‍ഡില്‍. സ്റ്റീവ് -ജൂഡി ദമ്പതികള്‍ വീട് പണിയാൻ തുടങ്ങുമ്പോൾ ഒരു കാര്യം മനസ്സില്‍ കരുതിയിരുന്നു. ആര്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലരും ചെറുപ്പത്തിൽ കഥാപുസ്തകങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഒന്നാണ് ഷൂവിന്റെ ആകൃതിയിലുള്ള വീട്. എന്നാൽ ആ ഫെയറി ടെയിൽ വീടിനെ അനുസ്മരിപ്പിക്കുന്ന ഒരു റിയൽ വീട് ലോകത്തുണ്ട്. അങ്ങ് ന്യൂസീലന്‍ഡിലെ സൗത്ത് ഐലന്‍ഡില്‍. 

സ്റ്റീവ് -ജൂഡി ദമ്പതികള്‍ വീട് പണിയാൻ തുടങ്ങുമ്പോൾ ഒരു കാര്യം മനസ്സില്‍ കരുതിയിരുന്നു. ആര് കണ്ടാലും ഒന്ന് അത്ഭുതപ്പെടുന്ന വീടാകണം തങ്ങളുടേത് എന്ന്. അങ്ങനെ ആ സ്വപ്നം പൂര്‍ത്തിയായത് ഒരു ഷൂവിന്റെ ഷേപ്പില്‍ ആയിരുന്നു. 

ADVERTISEMENT

പുറമെ നിന്നും കാണുന്ന പോലെ തന്നെ ഉള്ളിലും ഒരു ഫെയറി ടെയില്‍ വീടിനെ അനുസ്മരിപ്പിക്കുന്ന ശൈലിയിലാണ് ഈ വീട് ഒരുക്കിയിട്ടുള്ളത്. ഫയര്‍ പ്ലേസ്, അടുക്കള, ബാത്ത്റൂം , ലിവിങ് റൂം ,കിടപ്പറ എന്നിവ ഉള്ളിലുണ്ട്. വീടിനുള്ളില്‍ മുഴുവനും വുഡ് വര്‍ക്ക്‌ ആണ് ചെയ്തിരിക്കുന്നത്. ഇത് ശരിക്കും ഒരു പഴമ വീടിനുള്ളില്‍ നല്‍കുന്നുണ്ട്. 

സോളർ പാനൽ വഴിയാണ് വീട്ടിലേക്ക്  ആവശ്യമായ ഊര്‍ജ്ജം ഇവർ ഉൽപാദിപ്പിക്കുന്നത്. മുകളിൽ മഴവെള്ള സംഭരണിയുമുണ്ട്.

ADVERTISEMENT

വീടിന്റെ പുറംമോടി കണ്ടു ലക്ഷങ്ങള്‍ മുടക്കിയാണ് നിര്‍മ്മാണം എന്ന് കരുതിയെങ്കില്‍ തെറ്റി. വെറും 1,000 ഡോളര്‍ മാത്രമാണ് ഈ ഷൂ വീടിന്റെ ചിലവ്. അതായത് ഏകദേശം എഴുപതിനായിരം രൂപ!

വളരെ പെട്ടെന്നുതന്നെ ഷൂ വീട് ലോകമെങ്ങും പ്രശസ്‌തമായി. നിരവധി ആളുകൾ ഇപ്പോൾ വീട് കാണാൻ എത്തുന്നു. ശരിക്കും ഒരു എക്കോ ഫ്രണ്ട്ലി വീട് വേണം എന്ന സ്റ്റീവിന്റെയും ജൂഡിയുടെയും മോഹം കൂടിയാണ് ഇതിലൂടെ പൂര്‍ത്തിയായത്. 

ADVERTISEMENT

English Summary- Shoe Shaped Fairy Tale House