ചൈനയിലെ 39 കാരനായ ലിയു ലിന്‍ചുവൂ എവിടെ പോയാലും തന്റെ മുതുകില്‍ സ്വന്തം വീടും ചുമന്നു കൊണ്ടാണ് പോകുന്നത്. ചൈനയിലെ സ്നെയില്‍ മാന്‍ എന്നാണു ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ. കാണുമ്പോള്‍ കൌതുകം എന്ന് പറയാമെങ്കിലും ലിയുവിനു ഈ സഹാസം തന്റെ ജീവിതമാര്‍ഗ്ഗം കൂടിയാണ്. ചൈനയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനക്കാരനായ ലിയു ലിന്‍ചുവൂ എവിടെ പോയാലും തന്റെ മുതുകില്‍ സ്വന്തം വീടും ചുമന്നു കൊണ്ടാണ് പോകുന്നത്. ചൈനയിലെ 'സ്നെയില്‍ മാന്‍' അഥവാ ഒച്ചുമനുഷ്യൻ എന്നാണു ഇദ്ദേഹം അറിയപ്പെടുന്നത്. കാണുമ്പോള്‍ കൗതുകം തോന്നാമെങ്കിലും ലിയുവിനു ഈ സാഹസം തന്റെ ജീവിതമാര്‍ഗ്ഗം കൂടിയാണ്.

ചൈനയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ലിയുവിന്റെ വീട്. അവിടെ നിന്നും മൂന്നു ദിവസം ഈ വീട്ടിനുള്ളില്‍ ഇരുന്നും നിന്നും കിടന്നും സഞ്ചരിച്ചാണ് ലിയു സെന്‍ട്രല്‍ ചൈനയിലെ പട്ടണമായ ലിനുസുവില്‍ എത്തുന്നത്. പഴയ വസ്തുക്കള്‍ ശേഖരിച്ചു നഗരത്തില്‍ കൊണ്ട് വന്നു വില്‍ക്കുന്നതാണ് ലിയുവിന്റെ ജോലി. യാത്രയില്‍ ഉടനീളം കഴിയാന്‍ ആണ് ലിയു ഈ സ്നെയില്‍ വീടും ചുമന്നു നടക്കുന്നതും. 

ADVERTISEMENT

ആറുവര്‍ഷം മുന്‍പ് ജോലിയും നഷ്ടമായി ഭാര്യയും കൈഒഴിഞ്ഞ സമയത്താണ് ലിയു ഈ വേറിട്ട ജീവിതമാര്‍ഗ്ഗം സ്വീകരിച്ചത്. തനിക്ക് ആ സമയം ഡിപ്രഷന്‍ വരെ പിടികൂടി എന്ന് ലിയു പറയുന്നു. ഇതില്‍ നിന്നെല്ലാം ഉള്ള മോചനം ആയിരുന്നു ഈ വഴി. നഗരത്തില്‍ എത്തുമ്പോള്‍ താമസിക്കാന്‍ ഒരിടം വേണമെങ്കില്‍ വലിയ തുക വേണ്ടി വരും. അതിനുള്ള പണം ഇല്ലാത്തത് കൊണ്ടാണ് വീടും ചുമന്നു ലിയു നടക്കുന്നത്. 

നഗരത്തില്‍ എത്തിയാല്‍ ഇപ്പോള്‍ തനിക്കൊപ്പം ചിത്രം പകര്‍ത്താന്‍ ആളുകള്‍ വരാറുണ്ടെന്നും ലിയു പറയുന്നു. സ്നെയില്‍ മാന്‍ എന്ന പേര് ലഭിച്ചതോടെ താന്‍ ഒരല്‍പം പ്രശസ്തന്‍ ആയെന്നാണ്‌ ലിയുവിന്റെ വാദം. എന്തായാലും നഗരത്തില്‍ നിന്നും ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ വീട് മടക്കി വയ്ക്കും ലിയു. അടുത്ത യാത്രയ്ക്ക് മാത്രമേ പിന്നെ സ്നെയില്‍ വീട് ലിയു നിവര്‍ത്തി വയ്ക്കൂ.

ADVERTISEMENT

English Summary- Man walk with Portable Home; Snail Man China