1973 ലാണ് സ്പാനിഷ്‌ ആര്‍ക്കിടെക്റ്റ് ആയ റിക്കാര്‍ഡോ ബോഫില്‍ ഒരു പഴയ സിമന്റ്‌ ഫാക്റ്ററി വിലയ്ക്ക് വാങ്ങുന്നത്. ഉപയോഗശൂന്യമായി പൊടിപിടിച്ചു കിടന്ന ഫാക്റ്ററി അന്ന് റിക്കാര്‍ഡോ വാങ്ങുമ്പോള്‍ എല്ലാവരും അദ്ദേഹത്തിന്റെ ആശയത്തെ പരിഹസിച്ചു. എന്നാല്‍ ഇന്ന് ആ പഴയ ഫാക്ടറിയുടെ സ്ഥാനത്തു നല്ല ഒരുഗ്രന്‍ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1973 ലാണ് സ്പാനിഷ്‌ ആർക്കിടെക്ടായ റിക്കാര്‍ഡോ ബോഫില്‍ ഒരു പഴയ സിമന്റ്‌ ഫാക്ടറി വിലയ്ക്ക് വാങ്ങുന്നത്. ഉപയോഗശൂന്യമായി പൊടിപിടിച്ചു കിടന്ന ഫാക്ടറി അന്ന് റിക്കാര്‍ഡോ വാങ്ങുമ്പോള്‍ എല്ലാവരും അദ്ദേഹത്തെ പരിഹസിച്ചു. എന്നാല്‍ ഇന്ന് ആ പഴയ ഫാക്ടറിയുടെ സ്ഥാനത്തു ഒരുഗ്രന്‍ കെട്ടിടമുണ്ട്. ആ പഴയ സിമന്റ്‌ ഫാക്ടറി ഇന്ന് 'ലാ ഫബ്രിക്ക ' എന്ന വീടാണ്. 45 വർഷമെടുത്താണ്  റിക്കാര്‍ഡോ ആ ഫാക്ടറി അടിമുടി മാറ്റിയത്. പുകപിടിച്ച ഫാക്ടറിയുടെ പുകകുഴലുകള്‍ പോലും ഇന്ന് പച്ചപ്പ്‌ നിറഞ്ഞു നില്‍ക്കുന്ന ഇടങ്ങളാണ്.

ബാര്‍സിലോണയിലാണ് ഈ വീടുള്ളത്. വീടിന്റെ ഓരോ മുക്കും മൂലയും റിക്കാര്‍ഡോ സ്വയം ഡിസൈന്‍ ചെയ്തതാണ്. പുറംലോകവുമായി ബന്ധമില്ലാതെ തന്റേതു മാത്രമായ ഒരു ലോകത്ത് കഴിയണം എന്ന ആഗ്രഹമാണ് ഈ സിമന്റ്‌ ഫാക്ടറി വീടാക്കി മാറ്റുമ്പോള്‍ റിക്കാര്‍ഡോയുടെ മനസ്സില്‍ ഉണ്ടായിരുന്നത്. ഈ ഫാക്ടറിയുടെ ഒരു ഭാഗം റിക്കാര്‍ഡോ തങ്ങളുടെ വര്‍ക്ക്‌ സ്റ്റുഡിയോയാക്കി മാറ്റിയിട്ടുണ്ട്.  

ADVERTISEMENT

വീടിന്റെ പുറം ഭാഗം കൂടുതലും പുല്ല് കൊണ്ടാണ് കവര്‍ ചെയ്തിരിക്കുന്നത്. കൂട്ടത്തില്‍ യൂക്കാലി മരങ്ങളും ഒലിവും ഉണ്ട്. അടുക്കളയും ഡൈനിങ്ങ്‌ റൂമും ഗ്രൗണ്ട്  ഫ്ലോറിലാണുള്ളത്.

ഓരോ ദിവസവും ഈ വീട് പുതിയ ആശയങ്ങളെ തേടുകയാണ്. ഓരോ ദിവസവും ഈ വീട്ടില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താം എന്നാണ് ഇപ്പോഴും താന്‍ ചിന്തിക്കുന്നത് എന്ന് റിക്കാര്‍ഡോ പറയുന്നു. 

ADVERTISEMENT

English Summary- Cement Factory Renovated to House